ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി എംടി അനുസ്മരണവും ,യഹിയ മുഹമ്മദ് ന്റെ “കാടായിരുന്നു നമ്മുടെ വീട് ” എന്ന പുസ്തക പ്രകാശനവും നടത്തി.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി എംടി അനുസ്മരണവും ,യഹിയ മുഹമ്മദ് ന്റെ “കാടായിരുന്നു നമ്മുടെ വീട് ” എന്ന പുസ്തക പ്രകാശനവും നടത്തി.

ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി എംടി അനുസ്മരണവും ,യഹിയ മുഹമ്മദ് ന്റെ “കാടായിരുന്നു നമ്മുടെ വീട് ” എന്ന പുസ്തക പ്രകാശനവും നടത്തി.


ബഹ്റൈൻ പ്രതിഭ സെന്ററിൽ വെച്ച് നടന്ന എംടി അനുസ്മരണം അനീഷ് നിർമലൻ നിർവഹിച്ചു. സാഹിത്യ വിഭാഗം എക്സിക്യൂട്ടീവ് അംഗം ഷെർലി ടീച്ചർ എംടി യുടെ കഥ അവതരിപ്പിച്ചു.”കാടായിരുന്നു നമ്മുടെ വീട് ” എന്ന യഹിയ മുഹമ്മദ്ന്റെ കവിത പുസ്തകം പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ പ്രകാശനം ചെയ്തു. പ്രതിഭ ലൈബ്രേറിയൻ അനിൽ കെ പി പുസ്തകം പ്രതിഭക്ക് വേണ്ടി സ്വീകരിച്ചു. വത്സരാജ് പുസ്തക പരിചയം നടത്തി. സാഹിത്യ വേദി കൺവീനർ ധന്യ വയനാട് അധ്യക്ഷയായ ചടങ്ങിൽ വേദി എക്സിക്യൂട്ടിവ് അംഗങ്ങളായ സുരേഷ് വീരച്ചേരി സ്വാഗതവും, പ്രമോദ് ആശംസയും, അഷ്റഫ് മാളി നന്ദിയും പറഞ്ഞു

Leave A Comment