Business & Strategy

സുഡാനിൽ നിന്നും 278 പേരുമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ജിദ്ദ തുറമുഖത്തേക്ക് തിരിച്ചു; കപ്പലിൽ മലയാളികളും

ജിദ്ദ: 278 പേരുമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ജിദ്ദ തുറമുഖത്തേക്ക് തിരിച്ചു. സുഡാനിൽനിന്ന് ഇന്ത്യ ആദ്യമായി ഒഴിപ്പിക്കുന്ന കപ്പലിൽ മലയാളികളും. ഇന്ന് രാത്രി 8മണിയോടെ ജിദ്ദയിലെത്തുന്ന കപ്പലില്‍ പതിനാറ് മലയാളികളാണുള്ളത്. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെ സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് രൂപം നല്‍കിയ ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായാണ് ഐ.എന്‍.എസ് സുമേധ ജിദ്ദയിലേക്ക് പുറപ്പെട്ടത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ ഉള്ളവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് സുവേധ കപ്പലിലാണ് ഇന്ത്യക്കാരെ […]
Read More

കെസിഎ ഈസ്റ്റർ ആഘോഷങ്ങൾക്കും,സർഗോത്സവത്തിനും ഏപ്രിൽ 27ന് തുടക്കമാകും.

കേരള കാത്തലിക് അസോസിയേഷൻറെ 53-മത് ഈസ്റ്റർ ആഘോഷവും തുടർന്ന് അംഗങ്ങൾക്ക് വേണ്ടി ആറുമാസക്കാലം നീണ്ടുനിൽക്കുന്ന സർഗോത്സവം പരിപാടിയുടെ ഉത്ഘാടനവും 27 ഏപ്രിൽ 2023 നു കെ സി എ, വി കെ എൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കെസിഎയുടെ ചരിത്രം തുടങ്ങുന്നത് 1970ൽ ഈസ്റ്റർ ദിനാഘോഷ പരിപാടികളുടെ ആരംഭത്തോടു കൂടിയാണ്. ഈ വർഷവും സമുചിതമായി തന്നെ ഈസ്റ്റർ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. മുന്നൂറോളം അംഗങ്ങൾ പങ്കെടുക്കുന്ന ആഘോഷ കലാപരിപാടികളിൽ കെസിഎ […]
Read More

കേരളത്തിനെതിരെ പ്രധാനമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു: എം വി ​ഗോവിന്ദൻ

പ്രധാനമന്ത്രി കള്ളപ്രചാരണം നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രധാനമന്ത്രി നടത്തിയത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ്. കേരളം വികസനത്തിൽ പിന്നോട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ നിതി ആയോഗിന്റെ കണക്കനുസരിച്ച് കേരളം എല്ലാ സൂചികകളിലും മുന്നിലാണ്. ഇത് മനസിലാക്കാതെ കേന്ദ്രവിഹിതം വെട്ടുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പെൻഷനുമായി ബന്ധപ്പെട്ട ബിജെപിയുടെ അവകാശവാദം പൊളിഞ്ഞു. കേന്ദ്ര സർക്കാർ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് ചെറിയ തുക നൽകുന്നത്. ക്ഷേമ പെൻഷൻ വിതരണത്തിനും കേന്ദ്രം നൽകുന്നത് തുച്ഛമായ തുകയാണ്. […]
Read More

ഇന്ത്യയിലെ ആദ്യ ജലമെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി.

രാജ്യത്തെ ആദ്യ ജലമെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. കൊച്ചിയുടെ വികസനത്തിന് കുതിപ്പേകുന്നതാണ് വാട്ടർ മെട്രോ.വൈറ്റില-കാക്കനാട് റൂട്ടിലുള്ള സർവീസ് ഏപ്രിൽ 27 ന് ആരംഭിക്കും. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തുമെന്നാണ് മന്ത്രി പി.രാജീവ് അറിയിച്ചത്. നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടർ മെട്രോയുടെ ഭാഗമായുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്ളോട്ടിങ് ജട്ടികളും യാത്രക്കാരുടെ […]
Read More

കേരളത്തിൽ ഇനി വന്ദേ ഭാരതിൻ്റെ ചൂളം വിളിയും; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തിൽ ഇനി വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ചൂളം വിളിയും (Kerala New Vande Bharat). സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മന്ത്രി ആൻ്റണി രാജു, ശശി തരൂർ എംപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫ്ലാഗ് ഓഫിന് മുമ്പു വന്ദേ ഭാരതിന് ഉള്ളിൽ കയറിയ പ്രധാനമന്ത്രി വിദ്യാർഥികളുമായി […]
Read More

ദേഹാസ്വാസ്ഥ്യം , നടൻ മാമുക്കോയ ഐ.സി.യുവിൽ,​ ആരോഗ്യനില തൃപ്തികരം

മലപ്പുറം: പൂങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രമുഖ നടൻ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാത്രി 8.10ഓടെ പൂങ്ങോട് മൈതാനത്ത് എത്തിയ മാമുക്കോയയ്ക്ക് അൽപ്പ സമയത്തിനുശേഷമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് സംഘാടകർ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. രക്തസമ്മർദ്ദം ഉയർന്നതാണ് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
Read More

അന്താരാഷ്ട്ര സാമൂഹത്തിനൊപ്പം ബഹ്‌റൈനും ഏപ്രിൽ 25 ന്  ലോക മലേറിയ ദിന൦ ആചരിക്കുന്നു

ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ പിന്തുണച്ചാണ് , എല്ലാ വർഷവും ലോകമെമ്പാടു൦ ഏപ്രിൽ 25 ന് ലോക മലേറിയ ദിനം ആചരിക്കുന്നത്.ബഹ്‌റൈനും ലോക ജനതയ്‌ക്കൊപ്പം പങ്കാളികളാകും. മലേറിയയുടെ വ്യാപനം തടയുന്നതിനുള്ള പ്രധാന പദ്ധതി എന്ന  നിലയിൽ പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ അവസരത്തിൽ ലക്ഷ്യമിടുന്നത്. 1930 കളിൽ ബഹ്‌റൈനിൽ വ്യാപകമായിരുന്ന ഈ രോഗത്തെ ചെറുക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും നടത്തിയതൊനൊപ്പം ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനങ്ങളും  ബഹ്‌റൈൻ സർക്കാർ ഒരുക്കിയിട്ടുമുണ്ട്.1939-ൽ മലേറിയ നിയന്ത്രണ വകുപ്പ് സ്ഥാപിക്കുകയും ചെയ്തു, 1979-ൽ മലേറിയയുടെ പ്രാദേശിക സംക്രമണത്തിന്റെ അവസാന കേസ് രേഖപ്പെടുത്തിയത്. 1982-ൽ ബഹ്‌റൈനിൽ  മലേറിയ വിമുക്തമായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.അതിനുശേഷം ഇതുവരെ പ്രാദേശികമായി മലേറിയ പടരാതെ 44 വർഷകാലം തുടന്നു  എന്നതും  ബഹ്റൈന്റെ ആരോഗ്യമേഖലയ്ക്കും അഭിമാനിക്കാവുന്ന വലിയ നേട്ടമാണ്
Read More

കെ എസ് സി എ മന്നം ജയന്തി ആഘോഷവും അവാർഡ്ദാന ചടങ്ങും നടന്നു.

ഇന്ത്യൻ സ്കൂൾ ജെഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപായിൽ 2022ലെ മന്നം അവാർഡ് ഈ വർഷം നൽകി ആദരിച്ചത് പ്രശസ്ത സിനിമ നടനും , നിർമ്മാതവും സംവിധായകനുമായാ ഉണ്ണി ഉണ്ണിമുകുന്ദനാണ് .കെ എസ് സി മന്നം അവാർഡ് കൂടതെ വൈഖരി അവാർഡ് ശ്രീജിത്ത് പണിക്കർ , ലീഡർഷിപ് ഇൻ കമ്മ്യൂണിറ്റി സർവീസ് അവാർഡ് ക്യാപിറ്റൽ ഗോവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസിഫ് യാക്കൂബ് ലോറി ,ഹ്യൂമാനിറ്റേറിയൻ അവാർഡ് ബാബുരാജ് , ബിസിനസ് യൂത്ത് ഐക്കൺ […]
Read More

കേരളീയ വേഷത്തില്‍ പ്രധാനമന്ത്രി കൊച്ചിയില്‍; വന്‍ വരവേല്‍പ്പ്

കൊച്ചി: കസവുമുണ്ട് അണിഞ്ഞുകൊണ്ട് പ്രധാനമന്ത്രി കൊച്ചിയിൽ. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽനിന്നു കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി തേവര ജം‌ക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തുന്നു. ആദ്യം റോഡിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, പിന്നീട് വാഹനത്തിലിരുന്ന് അഭിവാദ്യം ചെയ്തു. വൈകിട്ട് ന് പ്രധാമന്ത്രി ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് […]
Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വേദിക്കു സമീപം പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വേദിക്കു സമീപം പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് ആറിനാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘യുവം 2023’ പരിപാടി. തേവര സേക്രഡ് ഹാർട്ട് കോളജിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
Read More