Business & Strategy

മലയാളികള്‍ക്ക് സുപരിചിതനായ ചലച്ചിത്ര താരം ശരത്ബാബു ഗുരുതരാവസ്ഥയില്‍.

ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശരത്ബാബു (71) ഗുരുതരാവസ്ഥയില്‍ ആശുപത്രയില്‍. വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളില്‍ അണുബാധയുണ്ടായതിനാല്‍ ഇവയുടെ പ്രവര്‍ത്തനം തകരാറിലായി. താരം മൂന്നു ദിവസമായി ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി 200 ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
Read More

ലാവലിൻ കേസ് വീണ്ടും മാറ്റി സുപ്രിം കോടതി; ജസ്റ്റിസ് സിടി രവികുമാർ പിന്മാറി

ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രിം കോടതി. കേസ് വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി. 32 തവണ നേരത്തെ മാറ്റിവച്ച കേസാണ് വീണ്ടും മാറ്റിയത്. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബഞ്ചിൽ എട്ടാംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാർ പറഞ്ഞു. താൻ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്മാറുകയായിരുന്നു. ഇദ്ദേഹം സ്വയം കാരണം വിശദീകരിച്ച് […]
Read More

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷികം സമുചിതമായി ആഘോഷിക്കുന്നു.

സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രവാസി സമൂഹത്തിനായി സൗജന്യ നിയമസഹായം നൽകി വരുന്ന പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷിക ആഘോഷം ഏപ്രിൽ 30ന് ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ സംഘടിപ്പിക്കുന്നു.പി എൽ സി വാർഷിക ആഘോഷത്തിന്റെ ഭാഗമായി നിയമ സഹായത്തിനായി ബന്ധപ്പെടേണ്ട ഹോട്ട്ലൈൻ നമ്പർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനോടൊപ്പം,പി എൽ സി ന്യൂസ് ലെറ്റർ പ്രകാശനവും നടക്കും. വാർഷിക ആഘോഷത്തിനോട് അനുബന്ധിച്ച് നാട്ടിലും ബഹ്‌റൈനിലും നിയമ രംഗത്തെ പ്രഗത്ഭരായ അഡ്വക്കേറ്റ്മാരെ അണിനിരത്തി കൊണ്ടുള്ള ലീഗൽ ടോക്ക് ഷോയും […]
Read More

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം റമദാൻ കിറ്റ് വിതരണം ചെയ്തു.

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഹെല്പ് ഫോർ അതേഴ്‌സ് അഞ്ചാമത്തെ പരിപാടിയിൽ റമദാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു.പ്രസിഡൻറ് പ്രമോദ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായി ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് സാരഥിയും സാമൂഹിക പ്രവർത്തകനിമായ സൈദ് ഹനീഫ് ഉദ്ഘാടനം നിർവഹിച്ചു. റമദാൻ മാസത്തിൽ കഷ്ടത അനുഭവിക്കുന്ന 102 പേർ അടങ്ങുന്ന ടുബ്ലിയിലെ ഒരു ലേബർ ക്യാമ്പിൽ ആയിരുന്നു കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തത്, തുടർന്ന് മുഹറഖ് ലേബർ ക്യാമ്പിൽ 10 പേർക്കും ഉം അൽ ഹസം […]
Read More

വിശുദ്ധ ഖുർആൻ മനപാഠമാക്കി ഒന്നാം സ്ഥാനം നേടിയ  ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിക്ക് ആദരവ്.

വിശുദ്ധ ഖുർആൻ മനപാഠമാക്കുന്നതിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി അബ്ദുൽ മജീദ് ലുഖ്മാനെ ആദരിച്ചു. ബഹ്‌റൈൻ ഖുറാൻ ഗ്രാൻഡ് പ്രൈസിന്റെ 27-മത് പതിപ്പ്  ജേതാക്കളിലൊരാളായ  അബ്ദുൽ മജീദ് ലുഖ്മാനെ അൽ ഫത്തേ ഇസ്‌ലാമിക് സെന്ററിൽ നടന്ന ചടങ്ങിലാണ് ആദരിച്ചത്.  പതിനാറുകാരനായ അബ്ദുൾ മജീദ് ഇന്ത്യൻ സ്‌കൂൾ  ഇസ ടൗൺ കാമ്പസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് (എസ്‌സിഐഎ), നീതിന്യായ, ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ് മന്ത്രാലയവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മുഹമ്മദ് അബ്ദുൽ മൊയ്ദ് അമീറിന്റെയും […]
Read More

ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ ആഭിമുഖ്യത്തില്‍  ബഹ്റൈനിൽ  ഭൗമദിനം ആചരിക്കുന്നു.

ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ  ബോധവത്കരണവും,പ്രാധാന്യ൦ ലക്ഷ്യമിട്ട്  1970 ഏപ്രില്‍ 22നാണ് അമേരിക്കയിലാണ്  ഭൗമദിനത്തിന് തുടക്കമിട്ടത്,തുടർന്ന്  എല്ലാ വര്‍ഷവും ഏപ്രില്‍ 22ന്  ലോക ഭൗമ ദിനം ആചരിക്കുമുണ്ട്.നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക’ എന്നതാണ് 2023-ലെ ഭൗമദിന പ്രമേയം. ഇതിന്റെ  ഭാഗമായാണ് ബഹ്റൈനിലും ഭൗമദിനത്തിന്റെ പ്രാധാന്യത്തെ ഓർമ്മപ്പിച്ച്  ഏപ്രില്‍ 29 നു വൈകിട്ട് ആറ് മണിക്ക് സീഫിലെ  വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി തീരത്ത്  ഭൗമദിനത്തോടനുബന്ധിച്ചുള്ള  പരിപാടികൾ ഒരുക്കുന്നതെന്നും,എല്ലാവർക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്നും, മുഴുവൻ പ്രവാസികളെയും പരിപായിലേക്ക് സ്വാഗതം ചെയ്യുന്നതായും ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ […]
Read More

പൂരങ്ങളുടെ പൂരം, തൃശ്ശൂര്‍ പൂരം ഞായറാഴ്ച,തിരുവമ്പാടി ക്ഷേത്രത്തിലും പാറമേക്കാവിലും കൊടിയേറി.

തൃശ്ശൂർ: പൂരം കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും മദ്ധ്യേയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർത്തി. രാവിലെ 11.30നും 12നും ഇടയിലായിരുന്നു പാറമേക്കാവിന്റെ കൊടിയേറ്റം. വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തി.പിന്നാലെ ഘടകക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നിവിടങ്ങളിലും പൂര പതാക ഉയര്‍ന്നു. ഈ മാസം 30 നാണ്‌ […]
Read More

ഐവൈസിസിസി ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ 28 ന്.

മനാമ: ഐവൈസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ 28 ന് ബിഎംസി ഹാളിൽ വെച്ച് നടക്കും.ഐ വൈ സി സി കലാവേദിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. അൽറബീബ് മെഡിക്കൽ ക്ലിനിക്കാണ് പരിപാടിയുടെ പ്രധാന പ്രായോജകർ. ബഹ്‌റൈനിലെ എല്ലാ പ്രവാസിമലയാളികളെയും ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഫാസിൽ വട്ടോളി,സെക്രട്ടറി അലൻ ഐസക്ക്,ട്രഷറർ നിധീഷ് ചന്ദ്രൻ ,ആർട്സ് വിങ് […]
Read More

സമസ്ത ബഹ്‌റൈൻ റൈഞ്ച് മുഹമ്മദ്‌ ഇർഫാൻ റിയാസിനെ അനുമോദിച്ചു

മനാമ: ഇക്കഴിഞ്ഞ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷയിൽ ഏഴാം ക്ലാസ്സിൽ ടോപ് പ്ലസ് മാർക്ക്‌ നേടിയ ഹൂറ തഅലീമുൽ ഖുർആൻ മദ്രസ വിദ്യാർത്ഥി മുഹമ്മദ്‌ ഇർഫാൻ റിയാസിനെ പ്രസിഡന്റ്‌ മുഹമ്മദ്‌ ജിഫ്രി മുത്തു കോയ തങ്ങളുടെ അധ്യക്ഷതയിൽ അഭിനന്ദിച്ചു. ഹൂറ മദ്രസയിൽ വെച്ച് നടന്ന ചടങ്ങിൽ ജിഫ്രി തങ്ങൾ മൊമെന്റോ നൽകി. ഷഹീർ കാട്ടാംപള്ളി, അസ്‌ലം ഹുദവി, എൻ. കെ അബ്ദുൽ കരീം മാസ്റ്റർ,ശംസുദ്ധീൻ മുസ്‌ലിയാർ, ഉമർ മുസ്‌ലിയാർ വയനാട് കമ്മിറ്റി ഭാരവാളികളായ […]
Read More

കൊവിഡ്; ഇന്ത്യയിൽ പോസിറ്റിവിറ്റി നിരക്ക് കൂടി

ഇന്ത്യയിൽ ഒരു ദിവസത്തിനിടെ 10112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് കൂടി. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. കൊ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ൾ അ​തി​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗ​ബാ​ധ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​ക​ർ​ച്ച ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ ​ന​ട​പ​ടി വേ​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്. കേ​ര​ള​ത്തി​ന് പു​റ​മെ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, രാ​ജ​സ്ഥാ​ൻ, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഹ​രി​യാ​ന, ഡ​ൽ​ഹി സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് […]
Read More