Business & Strategy

കെസിഎ ഹാർമണി 2025 “

ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), “കെസിഎ ഹാർമണി 2025 ” എന്ന പേരിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ക്രിസ്മസ്സുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യ വിരുന്നാകുന്ന ആഘോഷ പരിപാടികൾ 2025 ഡിസംബർ 27 മുതൽ ആരംഭിച്ച് 2026 ജനുവരി 2 ആം തീയതി ഗ്രാൻഡ്ഫിനാലെയോട് കൂടെ പര്യവസാനിക്കും.2025 ഡിസംബർ 27 ന് ശനിയാഴ്ച ഉദ്ഘാടന പരിപാടികളോടൊപ്പം കേക്ക് മേക്കിങ് മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കം […]
Read More

പ്രവാസി ലീഗൽ സെല്ലുമായി സഹകരിക്കാൻ അമേരിക്കൻ ജനപ്രതിനിധിയും

പ്രവാസി ലീഗൽ സെല്ലുമായി സഹകരിക്കാൻ തയ്യാറായി അമേരിക്കൻ ജനപ്രതിനിധി. ഇല്ലിനോയ്‌സ് സംസ്ഥാനത്തെ പതിനാറാം ഡിസ്ട്രിക്ട് പ്രതിനിധിയും ഇന്ത്യയിൽ കുടുംബവേരുകളുമുള്ള കെവിൻ ജോൺ ഓലിക്കലാണ് പ്രവാസി ലീഗൽ സെല്ലുമായി സഹകരിക്കാൻ തയ്യാറാണ് എന്നറിയിച്ചത്. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, പിഎൽസി അമേരിക്കൻ ചാപ്‌റ്റർ കോർഡിനേറ്റർ അഡ്വ. മാത്യു മാപ്ളേറ്റ്, ഗ്ലോബൽ കോർഡിനേറ്റർ ഡോ. സെബാസ്റ്റിയൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രവാസി ലീഗൽ സെല്ലുമായി സഹകരിക്കാൻ തയ്യാറാണ് എന്ന് അമേരിക്കൻ ജനപ്രതിനിധിയും […]
Read More

ആർ.എസ്.സി മനാമ സോൺ “പ്രവാസി സാഹിത്യോത്സവ്” ഡിസംബർ 26ന്

പ്രവാസി മലയാളികളുടെ കലാ-സാംസ്കാരിക അഭിരുചികളെ ധാർമ്മിക മൂല്യങ്ങളിലൂന്നി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) സംഘടിപ്പിക്കുന്ന പതിനഞ്ചാമത് മനാമ സോൺ പ്രവാസി സാഹിത്യോത്സവ് ഡിസംബർ 26 വെള്ളിയാഴ്ച നടക്കും. മനാമയിലെ അൽ മാജിദ് പ്രൈവറ്റ് സ്കൂൾ ആണ് പരിപാടിയുടെ പ്രധാന വേദി. ​രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കലാമേളയിൽ മനാമ സോണിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 14 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 100-ലധികം പ്രതിഭകൾ മാറ്റുരയ്ക്കും. വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി പ്രത്യേകം തയ്യാറാക്കിയ വിവിധ […]
Read More

ഇന്ത്യൻ ക്ലബ്ബ് ബഹറൈൻ നാഷണൽ ഡേ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു

ഇന്ത്യൻ ക്ലബ്ബ് ബഹറൈന്റെ നേതൃത്വത്തിൽ ബഹറൈൻ നാഷണൽ ഡേയും ക്രിസ്തുമസും ഡിസംബർ 19, 20 തീയതികളിൽ അതി വിപുലമായി ആഘോഷിച്ചു. ഡിസംബർ 19ന് വൈകിട്ട് 7 മണി മുതൽ സോണി ടിവി സൂപ്പർസ്റ്റാർ സിംഗർ സീസൺ 3 വിന്നർ മാസ്റ്റർ ആവിർഭവ്, പ്രശസ്ത സിനിമ പിന്നണി ഗായകരായ  മെറിൻ ഗ്രിഗറി, ലിബിൻ സക്കറിയ എന്നിവർ നേതൃത്വം നൽകിയ മ്യൂസിക്കൽ നൈറ്റ് ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിൽ മുഖ്യ അതിഥിയായി രാജീവ് കുമാർ […]
Read More

കേരള സീനിയർ സിറ്റിസൺസ് ഇൻ ബഹ്‌റൈൻ്റെ നേതൃത്വത്തിൽ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു

കേരള സീനിയർ സിറ്റിസൺസ് ഇൻ ബഹ്‌റൈൻ്റെ നേതൃത്വത്തിൽ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു.ബഹ്‌റൈൻ മീഡിയ സിറ്റിയിൽ നടന്ന ചടങ്ങിൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പ്രസിഡൻ്റ് വിസി ഗോപാലൻ,എന്നിവർ ചേർന്ന് കേക്കു മുറിച്ചുകൊണ്ടാണ് ബഹ്‌റൈന്റെ 54 ആമത്തെ ദേശീയ ദിനം ആഘോഷിച്ചത്. മതത്തിനും ജാതിക്കും ഭാഷയ്ക്കും അതീതമായി ഏതൊരാഘോഷവും തങ്ങളുടെതായ രീതിയിൽ സംഘടിപ്പിക്കുവാൻ ബഹ്റൈൻ ഭരണാധികാരികൾ നൽകുന്ന പിന്തുണയും ,അന്നം തരുന്ന തങ്ങളുടെ നാടിനോടുള്ള സ്നേഹവും ചടങ്ങിൽ ഏവരും വ്യക്തമാക്കി.മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുക , […]
Read More

ബഹ്റൈനിനെയും ഖത്തറിനേയും ബന്ധിപ്പിക്കുന്ന കരമാർഗ്ഗമുള്ള സൗഹൃദ പാലം യാഥാർത്ഥ്യമാകുന്നു

ബഹ്റൈനിനെയും ഖത്തറിനേയും ബന്ധിപ്പിക്കുന്ന കരമാർഗ്ഗമുള്ള സൗഹൃദ പാലം കിംഗ് ഹമ്മദ് കോസ് വേ യാഥാർത്ഥ്യമാകുന്നു.സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയ്ക്ക് സമാനമായുള്ള ഈ പാലത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.നിലവിലുള്ള കിങ് ഫഹദ് കോസ്‌വേയിലെ തിരക്ക് കുറയ്ക്കാനും പുതിയപാലം സഹായിക്കും.25 കിലോമീറ്റർ നീളമുള്ള ഈ പാലത്തിൽ നാല് വരി പാതക്ക് പുറമേ ജി.സി.സി റെയിൽവേ ശൃംഖലയുടെ ഭാഗമായുള്ള ട്രെയിൻ പാതയും ഉൾപ്പെടുന്നുണ്ട്.ഖത്തർ ബഹറിൻ പാലം യാഥാർത്ഥ്യമാകുന്നതോടെ കരമാർഗ്ഗമുള്ള ബഹ്റൈൻ ഖത്തറും […]
Read More

ക്രിസ്തുമസ്സിനെ വരവേൽക്കാൻ ഒരുങ്ങി ബഹ്‌റൈനിലെ പ്രവാസികൾ:രാജ്യത്ത് കരോൾ സംഘങ്ങളും ക്രിസ്മസ് വിപണികളും സജീവമായി

ക്രിസ്മസിനായി ഒരുങ്ങി ബഹ്‌റൈനിലെ പ്രവാസലോകം. വിവിധ ദേവാലയങ്ങളിൽ തിരുപ്പിറവിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. തിരുപ്പിറവിയുടെ സന്ദേശവുമായി കരോൾ സംഘങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കൊണ്ടിരിക്കുകയാണ്.ബഹ്‌റൈനിൽ ദിവസങ്ങൾക്കു മുൻപേ ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ഡിസംബർ മാസം ബഹ്‌റൈന് ഉത്സവകാലം കൂടിയായതിനാൽ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ ആദ്യ വാരം തൊട്ടു തന്നെ സീറോ മലബാർ സൊസൈറ്റി, കെസിഎ , സാക്രട് ഹാർട്ട് ചർച്ച് , കൈതാരത്ത് ഫാമിലി ട്രസ്റ്റ് എന്നിവയുടെയും , മറ്റ് പ്രവാസി മലയാളി സംഘടനകളുടെയും നേതൃത്വത്തിലുള്ള കരോൾ […]
Read More

ദീപ്തി മേരി വർഗീസിനെ എംപിസി ചെയർപേഴ്സണാക്കുമെന്ന് നേതൃത്വം

കൊച്ചി: മേയർ സ്ഥാനത്തിൽ നിന്ന് പരിഗണിക്കാതിരുന്ന ഐ ഗ്രൂപ്പിലെ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ മെട്രോപൊളിറ്റൻ (എംപിസി) ചെയർപേഴ്സണാക്കാമെന്ന് നേതൃത്വത്തിന്റെ ഉറപ്പ്. ദീപ്തി മേരി അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ലെന്നാണ് വിവരം. തന്നെ ചതിച്ചെന്ന പരാതിയും നേതാക്കളോട് ആവർത്തിച്ചു. പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടാണ് താൻ മത്സരിച്ചതെന്നും ജയിച്ചാൽ മേയറാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും അവർ വ്യക്തമാക്കി. തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നെന്ന് ആരോപിച്ച് ദീപ്തി മേരി കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയെന്നും സൂചനയുണ്ട്. കൊച്ചി കോർപ്പറേഷനിൽ മേയർ, […]
Read More

വി.കെ.മിനിമോൾ കൊച്ചി മേയർ, രണ്ടാം ടേമിൽ ഷൈനി മാത്യു

കൊച്ചി: പാലാരിവട്ടം ഡിവിഷനിൽനിന്നും ജയിച്ച വി.കെ.മിനിമോൾ മേയറാകും. ആദ്യത്തെ രണ്ടര വർഷം മിനിമോളും പിന്നീടുള്ള രണ്ടര വർഷം ഫോർട്ട്കൊച്ചി ഡിവിഷനിൽനിന്ന് വിജയിച്ച ഷൈനി മാത്യുവും മേയറാകും. ദീപ്തി മേരി വർഗീസിന്റെ പേര്‌ ചർച്ച ചെയ്‌തെങ്കിലും പരിഗണിച്ചില്ല. ഡെപ്യൂട്ടി മേയർപദവിയും വീതംവയ്ക്കാനാണ്‌ തീരുമാനിച്ചത്‌. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെവിപി കൃഷ്ണകുമാർ രണ്ടരവർഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, മുതിർന്ന നേതാവ് എൻ.വേണുഗോപാൽ എന്നിവർ ഉൾപ്പെട്ട കോർ […]
Read More

ഗൾഫിൽ ആദ്യമായി സാറ്റലൈറ്റ് ഡയറക്ട്-ടു-ഡിവൈസ് സേവനങ്ങൾ പ്രഖ്യാപിച്ച് ടിആർഎ

ബഹ്റൈനിൽ സാറ്റലൈറ്റ് ഡയറക്ട്-ടു-ഡിവൈസ് സേവനങ്ങൾ ആരംഭിച്ചതായി ബഹ്റൈൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഒരു സുപ്രധാന നാഴികക്കല്ലാണ് .സാറ്റലൈറ്റ് ഡയറക്ട്-ടു-ഡിവൈസ് സേവനങ്ങൾ നടപ്പിലാക്കുന്ന ഗൾഫ് സഹകരണ കൗൺസിലിലെ ആദ്യ രാജ്യമെന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭം. സാറ്റലൈറ്റ് ഡയറക്ട്-ടു-ഡിവൈസ് സേവനങ്ങൾ അവതരിപ്പിക്കുന്നതിലൂടെ, അവശ്യ ആശയവിനിമയ സേവനങ്ങൾ എല്ലായ്പ്പോഴും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സുരക്ഷ, പ്രതിരോധശേഷി, കണക്റ്റിവിറ്റി എന്നിവ വർധിപ്പിക്കുകയും ചെയ്യുകയാണ് ടി.ആർ.എയുടെ ലക്ഷ്യം.
Read More