Business & Strategy

ബഹ്റൈനിൽ ശക്തമായ പരിശോധന തുടർന്ന് എൽ‌ എം‌ ആർ എ ;ലംഘനം നടത്തിയ 87 പ്രവാസികളെ നാടുകടത്തി

ബഹ്റൈനിലെ താമസ തൊഴിൽ നിയമലംഘനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയുള്ള ദേശീയ പ്രചാരണത്തിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തുകയും,ലംഘനം നടത്തിയ 80-ലധികം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്തു. ഡിസംബർ 14 മുതൽ 20 വരെ 242 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായും 13 സംയുക്ത കാമ്പെയ്‌നുകൾ നടത്തിയതായും എൽഎംആർഎ അറിയിച്ചു. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈനിലെ വിവിധ ഗവർണറേറ്റുകളും സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധനകൾ തുടരുമെന്നും […]
Read More

സ്വർണ വില ഒരു ലക്ഷം രൂപ കടന്നു

തിരുവനന്തപുരം: സ്വർണ വില ഒരു ലക്ഷം രൂപ കടന്നു. ഏറ്റവും പുതിയ വിലവിവരം പുറത്തുവരുമ്പോൾ ഒരു പവൻ സ്വർണത്തിന് 1,01,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 12,700 രൂപ നൽകണം. ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം കൂടിയത് 1760 രൂപയാണ്. സ്വർണ വിലയിൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു മുന്നേറ്റമുണ്ടാകുന്നത്. രാജ്യാന്തര വിലയിലെ റെക്കാർഡിന് പിന്നാലെയാണ് കേരളത്തിലും വില കൂടിയത്. ജി.എസ്.ടിയും പണിക്കൂലിയും അടക്കം ഒരു പവൻ സ്വർണം വാങ്ങുമ്പോൾ വലിയ വില നൽകേണ്ടിവരും. 18 […]
Read More

ഐ സി എഫ് മുതഅല്ലിം സ്കോളർഷിപ്പ് വിതരണം ചെയ്തു

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ്) ബഹ്റൈൻ നൽകി വരുന്ന മുതഅല്ലിം സ്കോളർഷിപ്പ് പദ്ധതിയുടെ ഈ വർഷത്തെ വിതരണം പൂർത്തിയായി.കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 150 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്തത്. വിദ്യഭ്യാസ മേഖലയിൽ ഐ.സി എഫ് നടപ്പിലാക്കുന്ന ബഹുമുഖ പ്രവർത്തന പദ്ധതികളിലൊന്നാണ് മുതഅല്ലിം സ്കോളർഷിപ്പ് പുതുവർഷത്തോടനുബന്ധിച്ച് ഐ.സി എഫ് പുറത്തിറക്കുന്ന ബഹുവർണ്ണ കലണ്ടർ വിതരണത്തിലൂടെയാണ് സ്കോളർഷിപ്പ് ഫണ്ട് സമാഹരിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ നടന്ന സ്കോളർഷിപ്പ് വിതരണത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ സയ്യിദ് […]
Read More

നടുറോഡിൽ അടിയന്തര ശസ്‌ത്രക്രിയ; ബ്ലേയ്ഡും സ്‌ട്രോയും ഉപയോഗിച്ച് യുവാവിന്റെ ജീവൻ രക്ഷിച്ച് ഡോ‌ക്‌ടർമാർ

കൊച്ചി: എറണാകുളം ജില്ലയിലെ തെക്കൻ പറവൂറിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് നടുറോഡിൽ അടിയന്തര ശസ്‌ത്രക്രിയ നടത്തി മൂന്നു ഡോ‌ക്ടർമാർ. ഡോ. മനൂപ്, ഡോ. തോമസ് പീറ്റർ അദ്ദേഹത്തിന്റെ ഭാര്യ ഡോ. ദിദിയ എന്നിവരാണ് ശസ്‌ത്രക്രിയ നടത്തിയത്. കൊല്ലം സ്വദേശി ലിനുവാണ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായത്. അപകടത്തിലുണ്ടായ പരിക്കിനെ തുടർന്ന് ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വസനം തടസപ്പെട്ടതിനാലാണ് ഇയാൾക്ക് അടിയന്തര ശസ്‌ത്രക്രിയ നൽകാൻ ഡോക്‌ടർമാർ തീരുമാനിച്ചത്. ആവശ്യത്തിനുള്ള മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ബ്ലേയ്ഡും പേപ്പർ സ്‌ട്രോയും ഉപയോഗിച്ചാണ് […]
Read More

പുതുവത്സര ആഘോഷത്തിനൊരുങ്ങി ബഹ്റൈൻ: നിരവധി ലാൻഡ് മാർക്കുകളിൽ കരി മരുന്ന് പ്രയോഗങ്ങളും ഡ്രോൺ ഷോകളും നടക്കും

പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ഗംഭീര ആഘോഷങ്ങളൊരുക്കി ബഹ്റൈൻ. സന്ദർശകർക്കും താമസക്കാർക്കും കാഴ്ചയുടെ ഉത്സവമൊരുക്കുന്ന പ്രത്യേക കരിമരുന്ന് പ്രയോഗമാണ് ആഘോഷങ്ങളിലെ ഹൈലൈറ്റ്.പുതുവത്സര രാവിൽ ബഹ്‌റൈൻ ബേ, മറാസി ഗാലേറിയ, ദി അവന്യൂസ്, ബഹ്‌റൈൻ ഫോർട്ട് എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾ നടക്കും.ഇതിനുപുറമേ മറ്റ് നിരവധി വിനോദ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.ഡ്രോൺ , തൽസമയ വിനോദ പരിപാടികൾ, ഫുഡ് സ്റ്റോളുകൾ ,ഗെയിമുകൾ തുടങ്ങിയവയും പുതുവത്സരാഘോഷങ്ങളെ സമ്പന്നമാക്കും.രാജ്യത്തെ എട്ട് പ്രധാന സ്ഥലങ്ങളിലായി 31-ാം തീയതി അർദ്ധരാത്രി ആഘോഷങ്ങൾ നടക്കും, അവന്യൂസിലും […]
Read More

കുവൈറ്റ് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവൽ സന്ദർശിച്ചു

കുവൈറ്റ് വാർത്താവിനിമയ സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ ബദാഹ് അൽ മുതൈരി മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവൽ സന്ദർശിച്ചു.ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നൊഐമി, ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ എന്നിവരും ഉണ്ടായിരുന്നു.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേളിംഗ് പാതയിലൂടെ നടക്കുന്ന ഈ ഉത്സവം, ബഹ്‌റൈന്റെ ആധികാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ദേശീയ സാംസ്കാരിക […]
Read More

ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് മാറ്റുന്നു ആദ്യ ചർച്ച പൂർത്തിയായെന്ന്‌ ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കാൻ തീരുമാനിച്ചതായി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് പറഞ്ഞു.. അതിനുള്ള ആലോചനയുടെ ഒന്നാം ഘട്ടം കഴിഞ്ഞുവെന്നും ഇന്ത്യയുടെ ആർഷ ഭാരത പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നുരണ്ട് ചിഹ്നങ്ങൾ ചർച്ച ചെയ്തതായും ബ്രിട്ടാസ് വെളിപ്പെ‌ടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സൽക്കാരത്തിൽ പങ്കെടുത്തതിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെ വിമർശിക്കുന്നതിനിടെയായിരുന്നു ബ്രിട്ടാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുപക്ഷേ ഈ പ്രിയങ്ക ഗാന്ധിയും കൂട്ടരും മഹാത്മാ ഗാന്ധിയെ ഇന്ത്യൻ […]
Read More

അബുദാബി ബിഗ് ടിക്കറ്റ്; മലയാളി ഡ്രൈവർക്ക് സമ്മാനം 2,438,582 രൂപ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഡിസംബറിലെ രണ്ടാമത്തെ ഇ – ഡ്രോയിൽ മലയാളി പ്രവാസിക്ക് സമ്മാനം. ദുബായിൽ ഡ്രൈവറായ ബഷീർ കൈപ്പുറത്താണ് (57) ആ ഭാഗ്യവാൻ. ഒരു ലക്ഷം ദിർഹം അതായത് യാണ് ബഷീറിന് ലഭിച്ച സമ്മാനത്തുക. ഭാഗ്യം തേടിയെത്തിയതിൽ സന്തോഷമുണ്ടെന്നും സമ്മാനത്തുക നാട്ടിലുള്ള കുടുംബത്തിന് അയച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബഷീർ പറഞ്ഞു. ചെന്നൈ സ്വദേശികളായ വിനായഗ മൂർത്തി, മുഹമ്മദ് ജാവീദ് രാജ്‌ഭാറി, ശക്തിവിനായഗം എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള മറ്റ് വിജയികൾ. ബംഗ്ലാദേശുകാരനായ ഭോബരാജ് ഖായാണ് സമ്മാനം നേടിയ […]
Read More

നടിയെ ആക്രമിച്ച കേസ്; മാർട്ടിന്റെ വീഡിയോ 200ഓളം സൈറ്റുകളിൽ, പ്രചരിപ്പിച്ചവർ പിടിയിൽ

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ പങ്കുവച്ചതുമായി ബന്ധപ്പെട്ട കേസിൽ മൂന്നുപേ‌ർ അറസ്റ്റിൽ. മാർട്ടിന്റെ വീഡിയോ ഫേസ്‌ബുക്ക് പേജുകളിൽ വാണിജ്യ അടിസ്ഥാനത്തിൽ ആപ്‌ലോഡ് ചെയ്‌തവർ ഉൾപ്പെടെ മൂന്നുപേരെയാണ് തൃശൂർ സിറ്റി പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ ഇവർ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയർ ചെയ്‌തതായി പൊലീസ് കണ്ടെത്തി. ബിഎൻഎസ്‌എസ് 72,75 വകുപ്പുകളും ഐടി ആക്‌ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ […]
Read More

ഫൊറൻസിക് റിപ്പോർട്ട് നെഗറ്റീവ്; ഷൈൻ ടോം ചാക്കോയ്ക്ക് ക്ലീൻ ചിറ്റ്

കൊച്ചി| ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ചാടിയതുൾപ്പെടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയ വിവാദ ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ക്ലീൻ ചിറ്റ്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. ഇതോടെ, ഷൈനിനെതിരെ എറണാകുളം നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസും ഇല്ലാതായേക്കും. ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഷൈനിന്റെ ഹോട്ടൽ ചാട്ടം അടക്കമുള്ള വിവാദ സംഭവങ്ങളുണ്ടാകുന്നത്. കൊച്ചി അടക്കം പ്രധാന നഗരങ്ങളിൽ ലഹരി വിതരണം ചെയ്യുന്നതിനു നേതൃത്വം നൽകുന്ന ആളെ പിന്തുടർന്ന് […]
Read More