ഐ.വൈ.സി.സി റിഫാ ഏരിയക്ക് പുതിയ ഭാരവാഹികൾ ബേസിൽ നെല്ലിമറ്റം പ്രസിഡന്റ്
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈന്റെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി റിഫാ ഏരിയ കമ്മിറ്റിയുടെ 2025-2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിഫയിൽ ചേർന്ന ഏരിയ കൺവെൻഷനിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. ബേസിൽ നെല്ലിമറ്റം (പ്രസിഡന്റ്), റോണി റോയ് (സെക്രട്ടറി), ഇഹ്‌സാൻ (ട്രഷറർ) എന്നിവരടങ്ങുന്ന ടീമാണ് വരും വർഷത്തെ ഏരിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. മണികുട്ടൻ വൈസ് പ്രസിഡന്റായും, നിലീജ് നിസാർ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിക്കും.ഓരോ പ്രവർത്തന വർഷവും ഊർജ്ജസ്വലരായ ഭാരവാഹികൾക്ക് അവസരം നൽകുന്ന ഐ.വൈ.സി.സിയുടെ […]









