നിറം 2025 ന്റെ ആദ്യ ടിക്കറ്റ് ഔദ്യോഗികമായി പ്രകാശനം ചെയ്തു:ഡിസംബർ 15ന് ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ കുഞ്ചാക്കോ ബോബനടക്കമുള്ള മലയാള സിനിമ രംഗത്തെ പ്രമുഖർ പങ്കെടുക്കും
ഹാപ്പി ഹാൻഡ്‌സ് പബ്ലിസിറ്റി & അഡ്വർടൈസിംഗ് WLL ,ഡിസംബർ 15ന് ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിക്കുന്ന സംഗീത സാംസ്കാരിക പരിപാടിയായ നിറം 2025 ന്റെ ആദ്യ ടിക്കറ്റ് ഔദ്യോഗികമായി പ്രകാശനം ചെയ്തു.സൽമാനിയയിലെ കെ സിറ്റി ബിസിനസ് സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രമുഖ മാധ്യമ പ്രവർത്തകൻ പി. ഉണ്ണികൃഷ്ണൻ,ബഹ്‌റൈൻ ആംസ്റ്റർ ഡയറക്ടറും ,ദേ പുട്ട് റസ്റ്റോറന്റ് സിഇഒയുമായ പാർവതി മായയ്ക്ക് ആദ്യ ടിക്കറ്റ് കൈമാറിയാണ് പ്രകാശന കർമ്മം നിർവഹിച്ചത് . പരിപാടിയിൽ ആദ്യ ടിക്കറ്റ് വിൽപ്പന […]









