Business & Strategy

ഖുർആൻ പ്രഭാഷണം : പേരോട് ഉസ്താദ് എത്തുന്നു.

മനാമ:ഐ സി എഫ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന എട്ടാമത് ദ്വിദിന ഖുർആൻ പ്രഭാഷണത്തിനായി അനുഗ്രഹീത പ്രഭാഷകനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും കുറ്റ്യാടി സിറാജുൽ ഹുദ പ്രിൻസിപ്പാളുമായ മൗലാനാ പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി മാർച്ച് 23ന് ബഹ്‌റൈനിൽ എത്തുന്നു. മാർച്ച് 23,24 തീയ്യതികളിൽ മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രകാശതീരം പരിപാടിയിൽ അദ്ദേഹം പ്രഭാഷണം നടത്തും. “വിശുദ്ധ റമളാൻ: ദാർശനികതയുടെ വെളിച്ചം” എന്ന പ്രമേയത്തിൽ ഐ സി എഫ് നടത്തുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായാണ് ഖുർആൻ […]
Read More

ബഹ്റൈനിൽ കൊവിഡ് പ്രോട്ടോകോൾ പരിഷ്കരിച്ചു.

രാജ്യത്ത് നിലവിൽ ഉള്ളവരുടെ ആരോഗ്യ റിപ്പോർട്ടുകളും,ആശുപത്രികളിലെ= തീവ്രപരിചരണ വിഭാഗങ്ങളിലെയും COVID-19 കേസുകളുമായി ബന്ധപ്പെട്ട നിരക്കുകളും വിവരങ്ങളും അവലോകനം ചെയ്തതിന് ശേഷമാണ് COVID-19 നെ ചെറുക്കുന്നതിന്റെ ഭാഗമായി ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് പുതുക്കിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഇത് പ്രകാരം സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാനും നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് മേധാവിയുമായ ലെഫ്. ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ,ഇന്ന് അതായത് 2023 മാർച്ച് 19 ഞായറാഴ്ച മുതൽ,ഈ പുതുക്കിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതായും […]
Read More

ശ്രദ്ധേയമായി കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ സ്പോർട്സ് ഡേ കുടുംബ സംഗമം.

വിവിധ കായിക വിനോദ പരിപാടികളുമായി ബുദയ്യ ഗാർഡനിൽ വച്ച് നടന്ന കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻറെ സ്പോർട്സ് ഡേ കുടുംബ സംഗമത്തിൽ നടന്ന റെയിൻബോ 2023 എന്ന കുട്ടികളുടെ കളറിംഗ് മത്സരവും മികച്ച നിലാവാരം പുലർത്തി. സത്യ ശീലൻ നേതൃത്വം നൽകിയ പരിപാടിയിൽ വിദഗ്ധസമിതിയാണ് സമ്മാനങ്ങൾ പ്രഖ്യാപിച്ചത്. കൂടാതെ സുധാ വിനോദ് ഹൈമാ സത്യശീലൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ലൈവ് കുക്കിംഗ് ഏറെ സ്വാദിഷ്ടമായ നാടൻ വിഭവങ്ങൾ കൊണ്ട് മെമ്പേഴ്സിന് കൊതിയൂറുന്ന അനുഭവമായി. ഏകദേശം 300 ഓളം […]
Read More

ബഹ്റൈൻ പ്രതിഭാ വനിതാ വേദി കൺവെൻഷൻ സി.വി നാരായണൻ ഉത്ഘാടനം ചെയ്തു.

മനാമ:ബഹ്‌റൈൻ പ്രതിഭ വനിതാ വേദിയുടെ കൺവെൻഷൻ പ്രതിഭ ഹാളിൽ നടന്നു. ലോക കേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണൻ ഉൽഘാടനം ചെയ്ത കൺവെൻഷനിൽ വനിത വേദി വൈസ് പ്രസിഡന്റ്‌ സിൽജ സതീഷ് അധ്യക്ഷത വഹിച്ചു. മനുഷ്യ സമൂഹ വികാസത്തിന്റെ നാൾവഴികളിൽ സോഷ്യലിസം ഒഴികെയുള്ള മറ്റെല്ലാ ഘട്ടത്തിലും സ്ത്രീകൾ അടിമകളായിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി വി നാരായണൻ ചൂണ്ടി കാട്ടി. ആണധികാരത്തിന്റെ ചങ്ങലക്കെട്ടിൽ തളച്ചിടേണ്ടവളല്ല സ്ത്രീ . “ന: സ്ത്രീ സ്വാതന്ത്രമർഹതി “എന്ന […]
Read More

ബഹ്‌റൈനിൽ റമദാൻ മാസത്തിൽ പ്രവർത്തി സമയം പ്രഖ്യാപിച്ച് കിരീടാവകാശി

ബഹ്‌റൈനിൽ റമദാൻ മാസ൦ ഗവൺമെന്റ് ഓഫീസുകളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ.ഈ ഉത്തരവ് പ്രകാരം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗവൺമെന്റ് ഓഫീസുകൾ പ്രവർത്തിക്കുക.
Read More

സൗദിയില്‍ ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു;2 കുട്ടികളടക്കം മൂന്ന് പേർ മരിച്ചു.

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ കുട്ടികളടക്കം മൂന്ന് മലയാളികൾ മരിച്ച സംഭവത്തിൽ മറ്റു നടപടികൾ പുരോഗമിക്കുന്നു. ഖത്തറില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട് സ്വദേശികളായ ഫൈസലും അദേഹത്തിന്റെ കുടുംബവുമാണ് ത്വായിഫിൽ അപകടത്തില്‍ പെട്ടത്. അപകടത്തിൽ ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാന്‍ ഫൈസൽ, അഹിയാന്‍ ഫൈസൽ, ഭാര്യയുടെ മാതാവ് സാബിറ അബ്ദുൽഖാദർ (55) എന്നിവരാണ് മരിച്ചത്. ഖത്തറിലെ ദോഹ ഹമദ് മെഡിക്കൽ സിറ്റിയിൽ ജോലി ചെയ്തു വരുന്നത് ഫൈസലിന്റെ കുടുംബം പാലക്കാട് പത്തിരിപ്പാല സ്വദേശികളാണ്. ഇന്നലെ രാവിലെ […]
Read More

വേൾഡ് എയർപോർട്ട് അവാർഡ് തിളക്കത്തിൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട്

2023-ലെ ആംസ്റ്റർഡാമിലെ പാസഞ്ചർ ടെർമിനൽ എക്‌സ്‌പോയിൽ നടന്ന വേൾഡ് എയർപോർട്ട് അവാർഡിൽ, ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് (BIA), ബാഗേജ് ഡെലിവറിക്കുള്ള ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ആയും, മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ട് ജീവനക്കാർക്കുള്ള അവാർഡ് നേടുകയും ചെയ്തു. ഗൾഫ് എയർ ഗ്രൂപ്പ് ചെയർമാൻ സായിദ് ആർ അൽ സയാനിയും ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബിഎസി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് യൂസിഫ് അൽ ബിൻഫലയും വിമാനത്താവളത്തിനുവേണ്ടി അവാർഡുകൾ ഏറ്റുവാങ്ങി.ഏറ്റവും വലിയ വാർഷിക ആഗോള വിമാനത്താവള ഉപഭോക്താക്കളുടെ […]
Read More

തജ്ഹീസേ റമളാൻ ഇന്ന് : കെ ആലിക്കുട്ടി മുസ്ലിയാർ മുഖ്യാതിഥിയാകും.

മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ ഹ്രസ്വ സന്ദർശനാർഥം ഇന്ന് ബഹ്റൈനിലെത്തും. സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ റമദാനിനോടനുബന്ധിച്ച് ഇന്ന് (17-03-2023) രാത്രി 8-ന് മനാമ പാകിസ്ഥാൻ ക്ലബിൽ സംഘടിപ്പിക്കുന്ന തജ്ഹീസേ റമളാൻ പ്രഭാഷണത്തിൽ മുഖ്യാതിഥിയായാണ് അദ്ദേഹം ബഹ്റൈനിലെത്തുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും. ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അബ്ദുൽ വാഹിദ് അൽ കറാത്ത ഉത്ഘാടനം […]
Read More

ബ്രഹ്മപുരം ദുരിതാശ്വാസപ്രവര്ത്തനം; കൊച്ചി കോര്പ്പറേഷന് ഒരു കോടി കെെമാറി എം എ യൂസഫലി

ബ്രഹ്മപുരത്തെ പ്രതിസന്ധി പരിഹാരത്തിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായം കൊച്ചി കോർപ്പറേഷന് കൈമാറി. യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ എ ഹാരിസ്, ലുലു കൊമേഴ്സ്യൽ മാനേജർ സാദിഖ് കാസിം എന്നിവർ ചേർന്നാണ് മേയർ അഡ്വ.എം.അനിൽ കുമാറിന് ചെക്ക് കൈമാറിയത്. കൊച്ചി നഗരം നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധിയോട് പടപൊരുതാൻ തനിക്കടക്കം ഇത് വലിയ ഊർജ്ജം നൽകുന്നുവെന്ന് മേയർ പറഞ്ഞു. കൊച്ചി നഗരത്തിന് വേണ്ടി ഒട്ടേറെയാളുകൾക്ക് ഒരുമിച്ച് വരാനുള്ള മഹത്തരമായ […]
Read More

ലോകത്തിന്റെ പ്രധാന ശക്തികളിലൊന്നാണ് ഇന്ത്യ; ലോക ജനസംഖ്യയുടെ ഭൂരിഭാഗം പിന്തുണയും മോദിക്കുണ്ട്; നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ

ന്യൂഡല്‍ഹി: ലോക ജനസംഖ്യയുടെ ഭൂരിഭാഗം പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്ന്  നൊബേല്‍ കമ്മിറ്റി ഡെപ്യൂട്ടി അധ്യക്ഷന്‍ അസ്ലേ തോജേ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത് യുദ്ധത്തിന്റെ കാലമല്ല’ എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയായിരുന്നു അസ്ലേ തോജേ സംസാരിച്ചത്. ലോകത്തിന്റെ പ്രധാന ശക്തികളിലൊന്നായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന നേതാവാണ് മോദിയെന്നും സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും തോജെ പറഞ്ഞു. ഇന്ത്യയെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും തോജെ പറഞ്ഞു. […]
Read More