ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് പുസ്തക പ്രകാശനം ഷാർജയിൽ നവംബർ 11 വെള്ളിയാഴ്ച നടക്കും
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് പുസ്തക പ്രകാശനം നവംബർ 11 വെള്ളിയാഴ്ച നടക്കും. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വച്ചാണ് പ്രകാശന കർമ്മം നടക്കുക. അക്കാഫ് സ്റ്റാളിൽ യൂഎഇ സമയം വൈകുന്നേരം 8 .30 നാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. അക്കാഫ് അസോസിയേഷൻ പ്രെസിഡെന്റ് പോൾ ടി ജോസഫ് പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടിഎൻ കൃഷ്ണകുമാറിന് നൽകികൊണ്ട് പുസ്തകം പ്രകാശനം ചെയ്യും. പിഎൽസി […]









