Business & Strategy

കണ്ണൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ ഓണാനിലാവ് 2025 സംഘടിപ്പിച്ചു

കണ്ണൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ അദ്ലിയ ഓറ ആർട്സ് സെന്ററിൽ വെച്ച് ഓണാനിലാവ് 2025 ഓണാഘോഷ പരിപാടിയിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ 500ൽ പരം ആളുകളുടെ നിറ സാന്നിധ്യത്തിൽ ആഘോഷിച്ചു. ബഹ്‌റൈനിലെ മാധ്യമ പ്രവർത്തകനായ പ്രദീപ്‌ പുറവങ്കര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ദീർഘകാല പ്രവാസിയും ശ്രീനാരായണ കൾച്ചുറൽ സൊസൈറ്റിയുടെ മുൻ ചെയർമാനുമായിരുന്ന ഗോവിന്ദനെയും, മംഗള ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ ശ്രീകുമാറിനെയും ആദരിച്ചു. സർഗ്ഗവേദി സെക്രട്ടറി ബിജിത്ത് സ്വാഗതവും,പ്രസിഡണ്ട് ബേബിഗണേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ രക്ഷാധികാരിമാരായ അജിത് കണ്ണൂർ, […]
Read More

പ്രവാസി ക്ഷേമനിധി പെൻഷൻ: കാര്യക്ഷമത ഉറപ്പാക്കണം ഐ.വൈ.സി.സി. ബഹ്‌റൈൻ- സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു

പ്രവാസി ക്ഷേമനിധി പെൻഷൻ അപേക്ഷകൾ തീർപ്പാക്കുന്നതിലെ അമിതമായ കാലതാമസം പദ്ധതിയുടെ വിശ്വാസ്യതക്ക് മങ്ങലേൽപ്പിക്കുന്നുവെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ഹെല്പ് ഡെസ്ക് ആരോപിച്ചു. അപേക്ഷ നൽകി ആറ് മുതൽ എട്ട് മാസം വരെയും, ചിലപ്പോൾ അതിലും കൂടുതലും സമയം എടുക്കുന്നത് പ്രവാസികൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു.ചെറിയ അക്ഷരത്തെറ്റുകൾ പോലും അപേക്ഷകൾ തള്ളാൻ കാരണമാകുന്നുണ്ട്. എന്നാൽ, ഈ പിശകുകൾ തിരുത്തുന്നതിനോ, അപേക്ഷയുടെ പുരോഗതി അറിയുന്നതിനോ സർക്കാർ ഓഫീസുകളിൽനിന്ന് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ല എന്നതും പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. നിലവിൽ പെൻഷൻ ലഭിക്കുന്നവർക്ക് […]
Read More

മദ്റസ ഫെസ്റ്റ്-2025

മദ്റസ വിദ്യാർത്ഥികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരെ മികച്ച കഴിവുള്ളവരാക്കി വളർത്തിയെടുക്കുന്നതിനുമായി വർഷങ്ങളായി മജ്മഉ തഅലീമിൽ ഖുർആൻ മദ്റസ ഇസാടൗൺ നടത്തി വരുന്ന മദ്റസ ഫെസ്റ്റ് 2025 ഈ മാസം 31 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ സെഗയയിൽ ഉള്ള ബി എം സി ഹാളിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വിവിധ ഭാഷാ പ്രസംഗങ്ങൾ, സിംഗിൾ ഗ്രൂപ്പ് ഗാനങ്ങൾ, കഥ പറയൽ, ദഫ്, സ്കൗട്ട്, ഫ്ളവർ ഷോ തുടങ്ങി വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ […]
Read More

ചില പതിവുകളുണ്ടെന്ന് പറഞ്ഞ്, 5000, 2000 രൂപ കൈക്കൂലി വാങ്ങിയ 2 ഉദ്യോഗസ്ഥർ അറസ്റ്റിൽ

കൊച്ചി: കൃത്യമായ തുക ആവശ്യപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ 2 ഉദ്യോഗസ്ഥർ പിടിയിൽ. കോർപറേഷന്റെ ഇടപ്പള്ളി സോണൽ ഓഫിസിലെ സൂപ്രണ്ട് ലാലിച്ചൻ, റവന്യൂ ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നിവരെയാണ് കൈക്കൂലിയുമായി ഇന്ന് വിജിലൻസ് പിടികൂടിയത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷ തീർപ്പാക്കുന്നതിനു എളമക്കര സ്വദേശിയിൽ നിന്ന് ഇരുവർക്കുമായി 7,000 രൂപയാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. എളമക്കര സ്വദേശി ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. ക്കുകയായിരുന്നു. തുടർന്ന് ഇന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇരുവരേയും കസ്റ്റഡിയിലെടുത്തു. ഇവരുടെ സാമ്പത്തിക […]
Read More

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി. എഫ് ) ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. അമീർ ശമീർ സഖാഫി യുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് മനാമയിൽ നിന്ന് യാത്ര പുറപ്പെട്ടത്.ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, മുസ്ഥഫ ഹാജി കണ്ണപുരം, ഷംസുദ്ധീൻ പൂക്കയിൽ ,ഫൈസൽ ചെറുവണ്ണൂർ, നൗഫൽ മയ്യേരി എന്നിവർ നേതൃത്വം നൽകി. ഐ.സി.എഫ്. ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘം നവംബർ 20 ന് യാത്ര തിരിക്കുമെന്നും […]
Read More

ശ്രാവണ മഹോത്സവം 2025 അവസാന ഘട്ടത്തിലേക്ക് : ഒക്ടോബർ 17ന് ബിഎംസി 1200 ഓളം തൊഴിലാളികൾക്ക് നൽകുന്ന ചാരിറ്റി ഓണസദ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി

മെഗാമാർട്ട് അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025ന്റെ ഭാഗമായി ഒരുക്കുന്ന സൗജന്യ ചാരിറ്റി ഓണസദ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി.ഒക്ടോബർ 17 നാളെ വെള്ളിയാഴ്ച രാവിലെ 11 മണി മുതലാണ് ബിഎംസി അങ്കണത്തിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 1200 ലധികം തൊഴിലാളികൾക്കായി സ്വാദിഷ്ടമായ ഓണസദ്യ ഒരുങ്ങുന്നത്.ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ നേതൃത്വത്തിൽ,ശ്രാവണ മഹോത്സവം 2025 ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത്,ജനറൽ കൺവീനർ ബിബിൻ വർഗീസ്,ചീഫ് കോഡിനേറ്റർ […]
Read More

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ആര്യഭട്ട ഹൗസ് മുന്നിൽ

ഇന്ത്യൻ സ്കൂൾ വാർഷിക യുവജനോത്സവമായ തരംഗ് 2025 ൽ ആര്യഭട്ട ഹൗസും സി.വി രാമൻ ഹൗസും മുന്നിലെത്തി. നിലവിൽ 1,373 പോയിന്റുകളുമായി ആര്യഭട്ട ഹൗസ് ലീഡ് നില നിർത്തിയിരിക്കുകയാണ്. സി.വി രാമൻ ഹൗസ് 1,267 പോയിന്റുകളുമായി തൊട്ടുപിന്നിലുണ്ട്. 1,249 പോയിന്റുകളുമായി ജെ.സി ബോസ് ഹൗസ് മൂന്നാം സ്ഥാനത്തും, 1,222 പോയിന്റുകളുമായി വിക്രം സാരാഭായ് ഹൗസ് തൊട്ടുപിന്നിലുമായി നിലകൊള്ളുന്നു. ഒക്ടോബർ 22 നും 25 നും നടക്കാനിരിക്കുന്ന ക്വിസ്, ഡിബേറ്റ് മത്സര ഫലവും രചന മത്സരഫലങ്ങളും നിർണ്ണായകമാകും. സാംസ്കാരിക […]
Read More

ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് എയർപ്പോട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി

ഗൾഫ് പര്യടനത്തിൻ്റെ ഭാഗമായി ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് എയർപ്പോട്ടിൽ സ്വീകരണം നൽകി. ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് , കേരളീയ സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ , സുബൈർ കണ്ണൂർ , പ്രമുഖ വ്യവസായി വർഗീസ് കുര്യൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കൂടാതെ ബഹ്‌റൈനിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. നാളെ കേരളീയ സമാജത്തിൽ നടക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ മുഖ്യമന്ത്രി അഭിസംബോധന […]
Read More

തൂക്കുകയർ വേണ്ട, വിഷം കുത്തിവച്ചാൽ മതി; പുതിയ രീതിയിൽ വധശിക്ഷ നടപ്പാക്കണമെന്ന് ഹർജി

ന്യൂഡൽഹി: വധശിക്ഷ വിധിക്കപ്പെട്ട പ്രതികൾക്ക് തൂക്കുകയറിന് പകരം മാരക വിഷം നൽകണമെന്ന നിർദ്ദേശത്തെ എതിർക്കുന്ന കേന്ദ്രത്തിന്റെ വിമർശിച്ച് സുപ്രീംകോടതി. പരമ്പരാഗതമായി വധശിക്ഷ നടപ്പാക്കുന്ന രീതിക്ക് പകരം വിഷം കുത്തിവയ്ക്കുന്ന രീതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ”കുറഞ്ഞപക്ഷം ശിക്ഷിക്കപ്പെട്ട തടവുകാരന് തൂക്കിലേറ്റണോ വിഷം കുത്തിവയ്ക്കണോ എന്ന ഓപ്ഷൻ നൽകുക. ക്രൂരമായ തൂക്കിലേറ്റലിന് വിപരീതമാണ് വിഷം കുത്തിവയ്ക്കുന്നത്. ഈ രീതി മനുഷ്യത്വപരവും മാന്യവുമാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ ഋഷി മൽഹോത്ര പറഞ്ഞു. സൈന്യത്തിൽ അത്തരത്തിൽ […]
Read More

മുഖ്യമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം ബഹിഷ്കരിക്കാൻ കെഎംസിസി തീരുമാനം

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം ബഹ്‌റൈനിൽ നടത്തുന്ന സന്ദർശനം തീർത്തും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് ബഹ്‌റൈൻ കെഎംസിസി കുറ്റപ്പെടുത്തി.തൊട്ടടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് ലാക്കാക്കി പ്രവാസികളെ വഞ്ചിക്കാൻ വേണ്ടിയുള്ളത് മാത്രമാണ് ഈ ബഹ്‌റൈൻ വിസിറ്റിങ്. ബഹ്‌റൈൻ- ഇന്ത്യ നയതന്ത്ര ബന്ധങ്ങൾ ദൃഢമാക്കാനുള്ള കൂടിയാലോചനകൾ കാര്യമായി ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഭരണ നേട്ടങ്ങൾ എന്ന പേരിൽ ഇതുവരെ നടപ്പിൽ വരുത്താത്ത വാഗ്ദാനങൾ പൊതു സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചു പ്രവാസി സമൂഹത്തെ പറ്റിക്കാനുള്ള കുതന്ത്രം […]
Read More