Business & Strategy

ഇരുന്നത് ഡ്രൈവറുടെ സമീപം, അദ്ഭുതകരം ഈ രക്ഷപ്പെടൽ

ദുബായ്: മദീനയ്ക്ക് സമീപം 42 ഇന്ത്യൻ ഉംറ തീർഥാടകരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത് ഒരാൾ. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുൽ ഷോയബ് (24) ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഡ്രൈവറുടെ അടുത്ത് ഇരിക്കുകയായിരുന്നു ഇയാൾ. തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയോടെയാണ് മക്കയിൽനിന്നു മദീനയിലേക്കു തീർഥാടകരുമായി പോകുകയായിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചത്. ഹൈദരാബാദിൽനിന്നുള്ള ഉംറ തീർഥാടകരായിരുന്നു ബസിൽ. മരിച്ചവരിൽ 11 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പരുക്കറ്റവർ […]
Read More

ടിപി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി; രേഖകൾ ഹാജരാക്കണം

ന്യൂഡൽഹി: ടിപി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. ഇത് കൊലപാതകക്കേസ് ആണെന്നും കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ആയിരുന്നു ജസ്റ്റിസുമാരായ സജ്ജീവ് കരോളും എസ് സി ശർമ്മയുമടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. രണ്ട് ജാമ്യ ഹർജികളാണ് കോടതി പരിഗണിച്ചത്. ജാമ്യഹർജിയാണെങ്കിലും കൊലപാതക്കേസായതിനാൽ കേസ് സംബന്ധിച്ച രേഖകൾ പരിശോധിക്കാതെ ജാമ്യം നൽകാനാകില്ലെന്ന് കോടതി പറഞ്ഞു. കേസിൽ രേഖകൾ ഹാജരാക്കാനും […]
Read More

എ. കെ. സി. സി .കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ന് വെള്ളിയാഴ്ച ബഹ്‌റൈൻ എ കെ സി സി ഇമ മെഡിക്കൽ സെന്ററുമായി സഹകരിച്ച് കുട്ടികൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഇമ മെഡിക്കൽ സെന്റർ ജനറൽ മാനേജർ ജിതിൻ ദിനേശ് നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറിയും ബഹ്‌റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.ജീവൻ ചാക്കോ, ജിബി അലക്സ്,പോളി വിതയത്തിൽ, ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായ ജൻസൺ ദേവസി, മോൻസി മാത്യു, മെയ്മോൾ ചാൾസ്, ജോജി കുര്യൻ, ബൈജു, ജെയിംസ് […]
Read More

സമസ്ത ബഹ്‌റൈൻ ഏരിയ പ്രചാരണ സംഗമങ്ങൾക്ക് തുടക്കമായി; സയ്യിദ് യാസിർ മുഹമ്മദ് ജിഫ്രി തങ്ങൾ ഫ്ലാഗ് ഓഫ് നിർവഹിച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക മഹാ സമ്മേളന പ്രചാരണാർത്ഥം സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനത്തിൻ്റെ ഭാഗമായി നടത്തുന്ന ഏരിയ കൺവെൻഷനുകൾക്ക് തുടക്കമായി.സമസ്ത ബഹ്‌റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസിർ മുഹമ്മദ് ജിഫ്രി തങ്ങൾ പ്രചാരണ സംഗമങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.വിവിധ ഏരിയകളിൽ നടക്കുന്ന വിപുലമായ പ്രചാരണ പരിപാടികളുടെ ഔദ്യോഗിക തുടക്കമായാണ് ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്. ഡിസംബർ അഞ്ചിന് വെള്ളിയാഴ്ച നടക്കുന്ന മഹാ സമ്മേളനത്തിന് മുന്നോടിയായാണ് ഏരിയ കൺവെൻഷനുകൾ നടക്കുന്നത്. സമസ്തയുടെ […]
Read More

ബഹ്റൈൻ തിരൂർ കൂട്ടായ്മ 7-ാം വാർഷികവും, കുടുംബ സംഗമവും സംഘടിപ്പിച്ചു

ബഹ്റൈൻ തിരൂർ കൂട്ടായ്മ 7-ാം വാർഷികവും, കടുംബ സംഗമവും സംഘടിപ്പിച്ചു.മനാമ കെ സിറ്റി ഹാളിൽ വെച്ച് 14/11/2025 വെള്ളിയഴ്ച നടന്ന പരിപാടിയിൽ 35 വർഷക്കാലം ബഹ്റൈൻ ഹോം ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത് വിരമിച്ച കൂട്ടായ്മയുടെ പ്രസിഡണ്ട് അഷ്‌റഫ്‌ കുന്നത്തുപറമ്പിന് കൂട്ടായ്മയുടെ സ്നേഹോഷ്മളമായ ആദരവ് ഡോക്ടർ യാസർ ചോമയിൽ നൽകി. 2026-27 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാംപയിൻ അഷ്റഫ് കുന്നത്ത് പറമ്പിൽ മുഹമ്മദ് ഇല്യാസിന് നൽകി ഉദ്ഘാടനം ചെയ്തു തുടർന്ന് നടന്ന പരിപാടിയിൽ ബഹ്റൈനിലെ വിവിധ കലാകാരൻമാരുടെയും , ഗസൽ […]
Read More

എൽ‌എം‌ആർ‌എ 1,900 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി :നിയമലംഘകാരായ 58 പേരെ നാടുകടത്തിയതായും എൽ എം ആർ എ

ബഹ്റൈനിൽ നവംബർ 9 മുതൽ 15 വരെയുള്ള ആഴ്ചയിൽ വിവിധ ഗവർണറേറ്റുകളും ,സർക്കാർ സ്ഥാപനങ്ങളും ആയി സഹകരിച്ച് 1,900 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു .പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും നിരീക്ഷിച്ച ലംഘനങ്ങൾ സംബന്ധിച്ച് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എൽ എം ആർ എ ചൂണ്ടിക്കാട്ടി. കൂടാതെ 16 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 58 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുന്നതിനും, തൊഴിൽ […]
Read More

സാംസ കിഡ്സ്‌ വിംഗ് ചിൽഡ്രൻസ് ഡേ ആഘോഷിച്ചു

സാംസ കിഡ്സ്‌ വിംഗ് ചിൽഡ്രൻസ് ഡേ ഓൺലൈനായി ആഘോഷിച്ചു. നവംബർ 14 വെള്ളിയാഴ്ച വൈകുന്നേരം 8.00 മണിക്ക് കിഡ്സ്‌ വിംഗ് ജോയിന്റ് സെക്രട്ടറി ഡൈന സോവിന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ മീറ്റിംഗിൽ കിഡ്സ്‌ വിംഗ് പ്രസിഡന്റ്‌ നാഥരൂപ് ഗണേഷ് അധ്യക്ഷത വഹിച്ചു. കിഡ്സ്‌ വിംഗ് വൈസ് പ്രസിഡന്റ്‌ ആൻവിയ സാബു ചിൽഡ്രൻസ് ഡേ സന്ദേശം അവതരിപ്പിച്ചു. തുടർന്ന് കിഡ്സ്‌ വിംഗ് അംഗങ്ങളായ നേഹൽ, ഇനിയ, അർച്ചന, ആശ്വിൻ, റിക്സ, ദക്ഷ എന്നിവർ ഈ ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ചും, […]
Read More

ശിശുദിനം ആഘോഷിച്ച് കെ.പി. എഫ് ചിൽഡ്രൻസ് വിങ്.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) ചിൽഡ്രൻസ് വിങിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 14 ശിശുദിനത്തിൻ്റെ ഭാഗമായി കളർ കാർണിവലെന്ന പ്രോഗ്രാം ബി.എം. സി ഹാളിൽ സംഘടിപ്പിച്ചു. ചിൽഡ്രൻസ് വിങ് പ്രസിഡണ്ട് സംയുക്ത് എസ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി മിത്ര റോഷിൽ സ്വാഗതവും ട്രഷറർ അവനിക് പി നന്ദിയും അറിയിച്ചു.ജോയിൻ് സെക്രട്ടറി ആർവിൻ രന്തിഷ് ആശംസകളർപ്പിച്ചു. അഭിനയ മികവ് കൊണ്ട് ശ്രദ്ധേയമായ ബഹ്റൈനിലെ കുട്ടി സാറ എന്ന സാറാ ലിജിൻ വിശിഷ്ഠാതിധി […]
Read More

ഇന്ത്യൻ ക്ലബ് ഇന്ത്യൻ എക്സ്പാറ്റ് പുരുഷ വോളിബാൾ ടൂർണമെന്‍റിൽ ഇന്‍റർലോക്ക്-ബി ചാമ്പ്യൻമാർ

ബഹ്റൈൻ ,ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച,ഇന്ത്യൻ എക്സ്പാറ്റ് പുരുഷ വോളിബാൾ ടൂർണമെന്‍റിൽ ‘ഇൻറർലോക്ക് -ബി’ ടീം ചാമ്പ്യൻമാരായി .അൽ റീഫ് വോളി ഫൈറ്റേഴ്സിനെ’പരാജയപ്പെടുത്തിയാണ് ഇൻറർലോക്ക് ബീ ടീം കിരീടം സ്വന്തമാക്കിയത്. ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 11 ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുത്തത്.വിജയികളായ ഇൻറർലോക്ക്-ബി ടീമിനും റണ്ണേഴ്സ് അപ്പായ അൽ റീഫ് വോളി ഫൈറ്റേഴ്സിനും ട്രോഫിയും മെഡലുകളും കാഷ് പ്രൈസും സമ്മാനിച്ചു.മികച്ച ബ്ലോക്കർ സ്വസ്തിക് (ഇൻറർലോക്ക്), മികച്ച സ്പൈക്കർ ജുനൈദ് പി. (അൽ റീഫ്), മികച്ച സെറ്റർ അമൽരാജ് (ഇൻറർലോക്ക്), […]
Read More

മുഹറഖ് നൈറ്റ്സിന് ഒരുങ്ങി ബഹ്റൈൻ: ഡിസംബർ ഒന്നു മുതൽ നടക്കുന്ന ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഡിസംബർ ഒന്നു മുതൽ 30 വരെ നടക്കുന്ന നാലാമത് മുഹറഖ് നൈറ്റ്‌സ് ഫെസ്റ്റിവലിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറീക്വിറ്റീസ് ആണ് ബഹ്റൈനിലെ ചരിത്രനഗരമായ മുഹറഖിന്റെ പൈതൃകവും സാംസ്കാരികത്തനിമയും ഉയർത്തിക്കാട്ടുന്ന പരിപാടിയുടെ ചുക്കാൻ പിടിക്കുന്നത്. മുഹറഖിലെ പേളിങ് പാത്ത് കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവൽ നടക്കുക.രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകരെ ആകർഷിക്കാൻ ഈ സുപ്രധാന പരിപാടിക്ക് കഴിയുമെന്നാണ് പ്രതീക്ഷ എന്ന് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറീക്വിറ്റീസ് അറിയിച്ചു. ഞായർ മുതൽ ബുധൻ വരെ വൈകീട്ട് […]
Read More