Business & Strategy

പ്രവാസി ഭാരതീയ ദിനം: ലോഗോ പ്രകാശനം ചെയ്തു

പ്രവാസി ഭാരതീയ ദിനാഘോഷ (കേരള )ത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലിയുടെ nripbdലോഗോ പ്രകാശനം മുൻ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള നിർവ്വഹിച്ചു. എൻ.ആർ.ഐ കൗൺസിൽ ഭാരവാഹികളായ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ്, സംസ്ഥാന ഭാരവാഹികളായ വിഴിഞ്ഞം ജബ്ബാർ, ജസ്റ്റിൻ സിൽവസ്റ്റർ,ഡോ: ഗ്ലോബൽ ബഷീർ, അംബികാദേവി,തിരുവല്ലം ഉണ്ണി, പത്രപ്രവർത്തകൻ എബ്രഹാം മാത്യു തുടങ്ങിയവർ സംബന്ധിച്ചു. 2026 ജനുവരി 9 ന് രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 2027 ജനുവരി 11 ന് […]
Read More

ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് പുസ്തക പ്രകാശനം ഷാർജയിൽ നടന്നു

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ് പുസ്തക പ്രകാശനം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നടന്നു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്റ്റർ അഹമ്മദ് അൽസാബി പ്രകാശന കർമ്മം നിർവഹിച്ചു. പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടി. എൻ. കൃഷ്ണകുമാർ ആദ്യപ്രതി ഏറ്റുവാങ്ങി. പിഎൽസി ഷാർജ – അജ്‌മാൻ ചാപ്റ്റർ അദ്ധ്യക്ഷ ഹാജിറബി വലിയകത്ത് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാഫ് അസോസിയേഷൻ പ്രെസിഡെന്റ് […]
Read More

സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും,ഓണം മഹോത്സവത്തിന്റെ സമാപനവും ഇന്ന്

സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും , സിംസ് – BFC ഓണം മഹോത്സവത്തിന്റെ സമാപനവും നവംബർ 15 വൈകിട്ട് 7 മണി മുതൽ അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വച്ച് നടക്കുമെന്ന് സിംസ് പ്രസിഡൻറ്റ് പി . റ്റി ജോസഫ് , ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് എന്നിവർ അറിയിച്ചു .ബഹ്‌റൈൻ പാർലിമെൻറ്റ് അംഗം ഡോ ഹസ്സൻ ഈദ് ബുഖമ്മാസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ […]
Read More

ഐ.സി എഫ് ബഹ്റൈൻ മദ്റസ കലോത്സവത്തിന് ഉജ്വല തുടക്കം

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) ബഹ്റൈൻ നാഷണൽ മദ്റസ കലോത്സവത്തിന് ഉജ്വല തുടക്കം. സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമിന്റെ നേതൃത്വത്തിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലായി ഇസ്ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 14 മദ്റസകളിൽ നിന്നായി തിരെഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാപ്രതിഭകൾ ആദ്യഘട്ട മത്സരങ്ങളിൽ പങ്കെടുത്തു. വിവിധ മദ്റസകളിൽ നടന്ന മദ്റസ ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി വിജയികളായ വിദ്യാർത്ഥികളാണ് നാഷണൽ കലോത്സവത്തിലെ മത്സരാർത്ഥികൾ. റിഫ സുന്നി സെന്ററിൽ എസ്.ജെ എം […]
Read More

നിറം 2025 ന്റെ ആദ്യ ടിക്കറ്റ് ഔദ്യോഗികമായി പ്രകാശനം ചെയ്തു:ഡിസംബർ 15ന് ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ കുഞ്ചാക്കോ ബോബനടക്കമുള്ള മലയാള സിനിമ രംഗത്തെ പ്രമുഖർ പങ്കെടുക്കും

ഹാപ്പി ഹാൻഡ്‌സ് പബ്ലിസിറ്റി & അഡ്വർടൈസിംഗ് WLL ,ഡിസംബർ 15ന് ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിക്കുന്ന സംഗീത സാംസ്കാരിക പരിപാടിയായ നിറം 2025 ന്റെ ആദ്യ ടിക്കറ്റ് ഔദ്യോഗികമായി പ്രകാശനം ചെയ്തു.സൽമാനിയയിലെ കെ സിറ്റി ബിസിനസ് സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രമുഖ മാധ്യമ പ്രവർത്തകൻ പി. ഉണ്ണികൃഷ്ണൻ,ബഹ്‌റൈൻ ആംസ്റ്റർ ഡയറക്ടറും ,ദേ പുട്ട് റസ്റ്റോറന്റ് സിഇഒയുമായ പാർവതി മായയ്ക്ക് ആദ്യ ടിക്കറ്റ് കൈമാറിയാണ് പ്രകാശന കർമ്മം നിർവഹിച്ചത് . പരിപാടിയിൽ ആദ്യ ടിക്കറ്റ് വിൽപ്പന […]
Read More

വായുമലിനീകരണം, ശ്വാസം മുട്ടി ഡൽഹി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെ ചില വാഹനങ്ങളുടെ ഉപയോഗം നിരോധിച്ച് അധികൃതർ. വായുഗുണനിലവാര സൂചിക (AQI) 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങൾക്ക് ഡൽഹിയിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയത്. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബിഎസ് 3 എൻജിനുകൾ ഉപയോഗിക്കുന്ന പെട്രോൾ വാഹനങ്ങളുടെയും ബിഎസ്4 ഡീസൽ എൻജിൻ വാഹനങ്ങളുടെയും ഉപയോഗമാണ് നിരോധിച്ചിരിക്കുന്നത്. ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തര സ്വഭാവമില്ലാത്ത […]
Read More

‘വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയം’;ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേടിയ മഹാവിജയത്തില്‍ ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്ന് മോദി എക്‌സില്‍ കുറിച്ചു. വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിതെന്നും മോദി കുറിച്ചു. സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയാണ് ജനം എന്‍ഡിഎക്ക് വോട്ട് ചെയ്തത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ചിരാഗ് പസ്വാനും എന്‍ ഡി എ സഖ്യകക്ഷികള്‍ക്കും അഭിനന്ദനങ്ങളെന്നും മോദി കുറിച്ചു. […]
Read More

സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ബഹ്റൈനിൽ

കേരളീയ മുസ്‌ലിംകളുടെ ആധികാരിക പണ്ഡിത പ്രസ്ഥാനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ഐതിഹാസികമായ നൂറാം വാർഷിക സമ്മേളന പ്രചാരണാർത്ഥം സമസ്ത ,ബഹ്റൈൻ സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനം ഡിസംബർ അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന പ്രതിനിധി സമ്മേളനത്തോടെ തുടക്കമാകും. തുടർന്ന് സാംസ്കാരിക സംഗമവും സമാപന പൊതുസമ്മേളനം നടക്കും നടക്കും.സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.ബഹ്റൈനിലെ വിവിധ മത – രാഷ്ട്രീയ – സാമൂഹ്യ – സാംസ്കാരിക രംഗത്തെ […]
Read More

അമലി ബിജുവിന്റെ “ഓ ഡാര്‍ലിംഗ്‌ മൂണ്‍”പ്രകാശനം ചെയ്‌തു

ഷാര്‍ജ അന്താരാഷ്ട്ര പുസ്‌തകമേളയില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനി അമലി ബിജുവിന്റെ ആംഗലേയ കവിതാ സമാഹാരം “ഓ ഡാര്‍ലിംഗ്‌ മൂണ്‍” കവിയും എഴുത്തുകാരനുമായ സോമന്‍ കടലൂര്‍ കവി ശൈലനു നല്‍കി പ്രകാശനം ചെയ്‌തു.എഴുത്തുകാരൻ അജിത് കണ്ടലൂർ പുസ്‌തകം പരിചയപ്പെടുത്തി. ബിജു കണ്ണങ്കര. ഷെബീർ, സംഗീത സൈകതം,ദീപ ബിജു,അമയ എന്നിവര്‍ചടങ്ങിൽ സംബന്ധിച്ചു.സ്‌മിത പ്രമോദ്‌ സ്വാഗതവും രചയിതാവ്‌ അമലി ബിജു നന്ദിയും പ്രകാശിപ്പിച്ചു. സൈകതം ബുക്‌സാണ്‌ പ്രസാധകര്‍.  
Read More

പി.എം.എ. ഗഫൂറിന് സ്വീകരണം നൽകി ;പ്രഭാഷണം ഇന്ന്

കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷി വിദ്യാലയമായ ശാന്തി സദനത്തിൻറെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ശാന്തിസദനം ബഹ്റൈൻ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ, ‘ആർദ്രം-2025’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വിപുലമായ സ്നേഹ സംഗമം ഇന്ന് വൈകീട്ട് 7 മണിക്ക് സൽമാനിയയിലെ കെ.സിറ്റിയിൽ നടക്കും. കേരളത്തിലെ പ്രമുഖ മോട്ടിവേഷൻ സ്പീക്കറായ പി.എം. എ ഗഫൂർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ അദ്ദേഹത്തിന് സ്വാഗത സംഘത്തിൻ്റെ നേതൃത്വത്തിൽ ഊഷ്‌മള സ്വീകരണം നൽകി.ഭിന്നശേഷി വിദ്യാർഥികളുടെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ആർദ്രം എന്ന ദൃശ്യ […]
Read More