Business & Strategy

കെ.പി.എഫ് രക്തദാന ക്യാമ്പ് ഡിസംബർ 5 ന്

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്‌റൈൻ) അൻപത്തി നാലാമത് ബഹ്റൈൻ നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 5 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 മണി വരെ സൽ മാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്ക് വിഭാഗത്തിലാണ് ക്യാമ്പ് നടക്കുക. രക്തം നല്കൂ ജീവൻ നല്കൂ എന്ന സന്ദേശവുമായി കെ.പി.എഫ് മൂന്ന് മാസംതോറും സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ എല്ലാവർക്കും രക്തം നല്കാവുന്നതാണെന്ന് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത്, ആക്ടിംഗ് […]
Read More

ന്യൂ ഇന്ത്യൻ സ്കൂൾ, New MUNചാപ്റ്റർ 7 കോൺഫറൻസ് സംഘടിപ്പിച്ചു

ന്യൂ ഇന്ത്യൻ സ്കൂൾ, ന്യൂ MUN ചാപ്റ്റർ 7 കോൺഫറൻസ് സംഘടിപ്പിച്ചു. നവംബർ 14 മുതൽ 15 വരെ ടൂർ ക്യാമ്പസിൽ നടന്ന സമ്മേളനം സെക്രട്ടറി ജനറൽ നഹ്രീൻ മറിയവും, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അഹാൻ കാംബ്ലെയും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യൻ എംബസിയിലെ അറ്റാഷെ ലവീഷ് ചൗഹാൻ,ചെയർമാൻ ഡോ. ജാൻ എം. ടി. തോട്ടുമാലിൽ; ഡയറക്ടർ ജോബി അഗസ്റ്റിൻ; പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോൻ;വൈസ് പ്രിൻസിപ്പൽ പി മോഹൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് […]
Read More

ഷാര്‍ജ അന്താരാഷ്ട്ര പുസ്‌തകമേളയില്‍ മലയാളിക്ക്‌ യുനെസ്‌കോയുടെ അനുമോദനം

60 രാജ്യങ്ങളില്‍ നിന്നായി 66 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കഥാ സമാഹാരം പ്രസിദ്ധീകരിച്ച മലയാളിക്ക്‌ യുനെസ്‌കോയുടെ അനുമോദനം ആറ്‌ വന്‍ കരകളിലെ 60 രാജ്യങ്ങളില്‍ നിന്നായി 66 കുട്ടികളുടെ കഥകള്‍ സമാഹരിച്ച്‌ ഷാര്‍ജ അന്താരാഷ്ട്ര പുസ്‌തകമേളയില്‍ പുറത്തിറക്കിയ മലയാളിയായ എം.ഒ.രഘുനാഥനിന്റെ “വിസ്‌പേഴ്‌സ്‌ ഓഫ്‌ വാണ്ടര്‍ ലസ്റ്റിന്‌ ” യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയും യുനസ്‌കോയുടെയും അനുമോദനം.ആദ്യമായാണ്‌ ലോകത്തിലെ 60 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കഥകള്‍ ഒന്നിച്ച്‌ സമാഹരിച്ച്‌ ഇംഗ്ലീഷിലുള്ള പുസ്‌തകംപുറത്തിറങ്ങുന്നത്‌. അതാതു രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യങ്ങളും ഉള്‍ക്കൊള്ളുന്ന കഥകളാണ്‌ ഇതെന്നതും […]
Read More

ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി അദിതി കാൻസർ രോഗികൾക്ക് മുടി ദാനം നൽകി

കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അദിതി അമൽജിത്ത് മുടി ദാനം നൽകി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്ന സലൂണിലാണ് മുടി നൽകിയത്.ബഹ്‌റൈനിൽ ജോലി ചെയ്യുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അമൽജിത്തിന്റെയും ശിൽപ്പ അമൽജിത്തിന്റെയും മകളായ അദിതി തന്റെ എട്ടാമത് പിറന്നാൾ ഇത്തരമൊരു പുണ്യ കർമ്മത്തിലൂടെ വേറിട്ട അനുഭവമാക്കുകയായിരുന്നു. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ […]
Read More

വാഹനാപകടത്തിൽ ഗുരുതരമായ ദൃഷാനയ്ക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം

കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് 21 മാസമായി അബോധാവസ്ഥയിൽ കഴിയുന്ന ഒൻപതു വയസുകാരി ദൃഷാനയ്ക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. വടകര എംഎസിടി(മോട്ടർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണൽ) കോടതി അദാലത്തിലാണ് കേസ് തീർപ്പാക്കി ഇൻഷുറൻസ് കമ്പനിക്ക് ഈ ഉത്തരവ് നൽകിയത്. ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസിൽ നിർണായകമായത്. കണ്ണൂർ മേലെചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. കേസിൽ ദൃഷാനയ്ക്കു വേണ്ടി കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് […]
Read More

കനോലി നിലമ്പൂർ കൂട്ടായ്മ ഓണാഘോഷവും ചിൽഡ്രൻസ് വിങ് സ്ഥാനാരോഹണവും സംഘടിപ്പിച്ചു

ജീവകാരുണ്യ കലാ കായിക സാംസ്‌കാരിക രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ഓണാഘോഷം ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു..ചടങ്ങിന് ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതവും പ്രസിഡന്റ്‌ അൻവർ നിലമ്പൂർ അദ്ധ്യക്ഷതയും വഹിച്ചു. മുഖ്യാതിഥി ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ്‌ ജോസഫ് ജോയ് ഉൽഘാടനം ചെയ്തു. ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, നടിയും സാമൂഹിക പ്രവർത്തകയുമായ കാത്തു സച്ചിൻദേവ് എന്നിവർ വിശിഷ്ടാതിഥികളുമായി.തുടർന്ന് ചിൽഡ്രൻസ് വിങ്ന്റെ സ്ഥാനാരോഹണ […]
Read More

മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ

തിരുവനന്തപുരം: പതിനാറുകാരനായ മകനെ ഐഎസിൽ (ഇസ്ലാമിക് സ്റ്റേറ്റ്) ചേരാൻ പ്രേരിപ്പിച്ചുവെന്ന പരാതിയിൽ അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി് അന്വേഷണം നടത്തുകയാണ്. പത്തനംതിട്ട പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭർത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് കേസെടുത്തത്. രണ്ടാം വിവാഹത്തിനു ശേഷം യുവതി മതപരിവർത്തനം നടത്തിയിരുന്നു. അതിനു ശേഷം ഇവർ യുകെയിലായിരുന്നു. മകൻ യുകെയിൽ എത്തിയപ്പോൾ വിഡിയോ ദൃശ്യങ്ങൾ കാട്ടി കുട്ടിയെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ദമ്പതികൾ […]
Read More

ബിഎൽഒ അനീഷ് ജോർജിന്റെ ഫോൺ വിവരങ്ങൾ ശേഖരിക്കും; ഭീഷണി ഉണ്ടായിരുന്നോ എന്നും അന്വേഷണം

കണ്ണൂർ: കരിവെള്ളൂരിൽ ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിന്റെ ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിക്കും. സിപിഎം ബിഎൽഎ (ബൂത്ത് ലെവൽ ഏജന്റ്) ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അനീഷ് ആത്മഹത്യ ചെയ്തതെന്നാണ് കോൺഗ്രസ് ആരോപണം. കോൺഗ്രസ് ബിഎൽഎ വൈശാഖുമായി അനീഷ് നടത്തുന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് കോൺഗ്രസ് പുറത്തുവിട്ടിരുന്നു. സിപിഎം ബിഎൽഎയാണ് ഭീഷണിപ്പെടുത്തിയതെന്നും ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. പൊലീസ് നിലവിൽ അസ്വാഭാവിക മരണത്തിനുള്ള കേസ് മാത്രമാണെടുത്തത്. ആരെങ്കിലും ഭീഷണിപ്പെടുത്തിയിരുന്നോ, ജോലി സമ്മർദം മൂലമാണോ ആത്മഹത്യ തുടങ്ങിയ കാര്യങ്ങൾ […]
Read More

സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്-SYMS) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും , ഓണം മഹോത്സവത്തിന്റെ സമാപനവും നടന്നു

സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്-SYMS) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും , സിംസ് – BFC ഓണം മഹോത്സവത്തിന്റെ സമാപനവും നവംബർ 15 വൈകിട്ട് 8 മണിക്ക് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വച്ച് നടന്നു. സിംസ് പ്രസിഡൻറ്റ് പി . റ്റി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈൻ പാർലിമെൻറ്റ് അംഗം ഡോ .ഹസ്സൻ ഈദ് ബുഖമ്മാസ് മുഖ്യാതിഥി ആയിരുന്നു. കേരളസമാജം പ്രസിഡൻറ്റ് പി വി രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ […]
Read More

കെ പി എ പ്രവാസി ശ്രീ ക്കു പുതിയ നേതൃത്വം

കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസി ശ്രീ യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വനിതാ സമ്മേളനവും ബഹ്‌റൈൻ ബാങ്സ് ആൻഡ് തായി റസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു. നവജ്വാല എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അരവിന്ദ് അധ്യക്ഷത വഹിച്ചു. നാടക രചിതാവും സാമൂഹിക പ്രവർത്തകയുമായ ദീപ ജയചന്ദ്രൻ നവജ്വാല സമ്മേളനം ഉദ്ഘാടന ചെയ്തു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതമാശംസിച്ചു. പ്രമുഖ മാധ്യമപ്രവർത്തകനും ഫോർ പി […]
Read More