രണ്ടാമത് ബി.കെ.എസ് ഓപ്പൺ ജൂനിയർ & സീനിയർ ബാഡ്മിന്റൺ ടൂർണമെൻ്റിന് 18 ന് തുടക്കം
ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന രണ്ടാമത് ബി.കെ.എസ് ഓപ്പൺ ജൂനിയർ & സീനിയർ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 18 മുതൽ 26 വരെ സമാജം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.കായികക്ഷമത, മത്സരം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സമൂഹത്തിലെ കഴിവുറ്റ ബാഡ്മിന്റൺ കളിക്കാരെ ഒരുമിപ്പിക്കാനാണ് ടൂർണമെന്റ് ലക്ഷ്യമിടുന്നതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും വർഗ്ഗീസ് കാരക്കലും അറിയിച്ചു. വിവിധ മത്സര ഇനങ്ങളിലായി ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന ടൂർണ്ണമെൻറിൻ്റെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഇൻഡോർഗയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദ് അറിയിച്ചു. രജിസ്‌ട്രേഷൻ സ്വീകരിക്കുന്ന […]









