Business & Strategy

എയ്ന ബഹ്റൈൻ നേഴ്സസ് ഡേ ആഘോഷിച്ചു

ബഹ്റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നേഴ്സുമാരുടെ സൗഹൃദ കൂട്ടായ്മയായ “AEINA” നേഴ്സസ് ഡേ ആഘോഷിച്ചു. മെയ് 6 ചൊവ്വാഴ്ച വൈകിട്ട് സൽമാനിയ ഇൻഡ്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വച്ച് നടന്ന ആഘോഷത്തിൽ വിവിധയിനം കലാപരിപാടികളും തുടർന്ന് ബഹ്റൈൻ പ്രവാസ ജീവിതം കഴിഞ്ഞ് പോകുന്ന നേഴ്സുമാർക്ക് മൊമൻ്റോയും നൽകി ആദരിച്ചു.
Read More

പുതിയ പാപ്പാക്ക് പ്രാർത്ഥനയും അഭിനന്ദനങ്ങളുമായി ബഹ്‌റൈൻ എ.കെ.സി.സി. ( കത്തോലിക്ക കോൺഗ്രസ് )

കത്തോലിക്കാസഭയുടെ പുതിയ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിന്റെ ഭരണാധിപനുമായി മാറുന്ന മാർപാപ്പയ്ക്ക് ബഹ്‌റൈൻ എ. കെ.സി. സി.യുടെ അഭിനന്ദനങ്ങൾ.അസാധാരണവും അപ്രതീക്ഷിതവുമായ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും പുതിയ മാർപാപ്പയായി ഇന്നലെ ലിയോ പതിനാലാമൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.ലോകത്തിന്റെ ആഹ്ലാദത്തിനൊപ്പം ബഹ്‌റൈൻ എ. കെ. സി. സി. യും പ്രാർത്ഥനാ ആശംസകൾ നേരുന്നു.ലോകം കാതോർക്കുന്ന സ്നേഹത്തിന്റെയും, ധാർമികതയുടെയും, ശബ്ദമായി മാറാൻ ഫ്രാൻസിസ് മാർപാപ്പയെപോലെ പുതിയ മാർപാപ്പക്കും കഴിയട്ടെ എന്നും, യുദ്ധങ്ങളും കലാപങ്ങളും അസമത്വവും വിശപ്പും വർഗീയതയും ലോകത്ത് കറുത്ത പുകയായി പടരുമ്പോൾ അരുത് എന്ന് […]
Read More

മെഡിസെപ്പ് മാതൃകയിൽ പ്രവാസികൾക്കും, ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക; മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ

കേരളത്തിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻ വാങ്ങിക്കുന്നവർക്കും ആശ്രിതർക്കും വേണ്ടി നടപ്പിലാക്കിയ മെഡിസെപ്പ് മാതൃകയിൽ പ്രവാസികൾക്കും ആശ്രിതർക്കും നോർക്കയുടെ കീഴിൽ എല്ലാ വിധ രോഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കണമെന്ന് മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു.ബഹ്‌റൈൻ കേരളീയ സമാജത്തിൽ നോർക്ക വൈസ് ചെയർമാൻ ശ്രീരാമകൃഷ്‌ണൻ, സി ഇ ഒ അജിത് കോലശ്ശേരി എന്നിവരുമായി നടന്ന സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച മുഖാമുഖം പരിപാടിയിലാണ് എം ജെ പി എ ഭാരവാഹികൾ നിവേദനം നൽകിയത്.പ്രവാസികൾക്കുള്ള […]
Read More

വയനാട്ടിലെ വെളളാര്‍മല സ്‌കൂളിന് എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി വിജയം

മുണ്ടകൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച വയനാട്ടിലെ വെളളാര്‍മല സ്‌കൂളിന് എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ നൂറുമേനി വിജയം. പരീക്ഷയെഴുതിയ 55 കുട്ടികളും മികച്ച മാര്‍ക്കോടെ വിജയിച്ചു. മേപ്പാടിയിലെ താല്‍കാലിക സ്‌കൂള്‍കെട്ടിടത്തില്‍ വെച്ച് ഫലം നോക്കിയ അധ്യാപകരും കുട്ടികളും ആഹ്ലാദം പങ്കുവച്ചു. ഉരുള്‍പൊട്ടലില്‍ സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നതോടെ മേപ്പാടിയില്‍ താത്കാലിക കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്‌കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും അഭിനന്ദിച്ചു.
Read More

പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം നടക്കുന്നു . പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും, സൈനിക മേധാവികളും പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നു. നേരത്തെ, സംയുക്ത സൈനിക മേധാവികളും സേനാമേധാവികളും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗതീരുമാനം പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
Read More

ഇന്ത്യ-പാക് സംഘര്‍ഷം;രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു. മന്ത്രിസഭാ യോഗത്തിലെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നിലവില്‍ നടക്കുന്ന മേളകളിലെ കലാപരിപാടികള്‍ ഒഴിവാക്കും. കണ്ണൂരില്‍ നടക്കുന്ന എല്‍ഡിഎഫ് റാലിയില്‍ വച്ചാണ് മുഖ്യമന്ത്രി ഈ തീരുമാനം അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഓണ്‍ലൈനായാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.നിലവില്‍ മേളകള്‍ ആരംഭിച്ച ജില്ലകളില്‍ എക്‌സിബിഷന്‍ മാത്രം നടക്കും. ഇനി അവശേഷിക്കുന്ന ആറ് ജില്ലകളിലെ ആഘോഷ പരിപാടികളാണ് മാറ്റിവച്ചിട്ടുള്ളത്.അതേസമയം, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് […]
Read More

ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ നിര്യാതനായി

കോഴിക്കോട് പയ്യോളി തുറയൂർ സ്വദേശിയായ ഫായിസ് (37) ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ നിര്യാതനായി. സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെയും കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെയും മറ്റു സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കുടുംബം സന്ദര്‍ശക വിസയില്‍ ബഹറിനില്‍ ഉണ്ട്. ഭാര്യ അംജത മക്കൾ സെറ,ഇസിൻ
Read More

കരിവെള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് സ്വർണ്ണം കവര്‍ന്ന കേസ്; പ്രതി വരന്റെ ബന്ധു കസ്റ്റഡിയിൽ

കണ്ണൂര്‍ കരിവെള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് 30 പവന്‍ കവര്‍ന്ന കേസില്‍ പ്രതി വരന്റെ ബന്ധുവായ യുവതി കസ്റ്റഡിയിൽ . സ്വര്‍ണത്തോടുള്ള ഭ്രമം കൊണ്ട് കവര്‍ന്നതെന്നാണ് മൊഴി. കല്യാണ ദിവസമായ മെയ് ഒന്നിന് രാത്രി ഏഴ് മണിയോടെയാണ് മോഷണം നടന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്ത് കൊണ്ടുവെച്ചു.ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ കിടപ്പ് മുറിയിലെ അലമാരയിലേക്ക് മാറ്റി. രാത്രി സ്വര്‍ണം ബന്ധുക്കളെ കാണിക്കാനായി തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
Read More

മലപ്പുറത്തെ നിപ വയറസ് ; ആറ് പേരുടെ പരിശോധനഫലം നെഗറ്റീവ്

മലപ്പുറം വളാഞ്ചേരിയിൽ രോഗലക്ഷണങ്ങൾ കാണിച്ച ആറു പേർക്കും നിപ നെഗറ്റീവ്. സംസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. 49 പേരാണ് രോഗിയുമായി സമ്പർക്കത്തിൽ ഉള്ളത്. 45 പേർ ഹൈറിസ്ക്ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽത്തന്നെ 12 പേർ വീട്ടിലുള്ളവരാണ്. നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.നിപയുടെ ഉറവിടം കണ്ടെത്താനുള്ള സംയുക്ത പരിശോധന ആരംഭിട്ടുണ്ട്.
Read More

താമരശേരി ഷഹബാസ് കൊലക്കേസ് ;എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞുവച്ചു

താമരശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞുവച്ചു. നേരത്തെ ഈ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദമായിരുന്നു. ഈ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാനെത്തിയ സെന്ററുകളില്‍ ഉള്‍പ്പടെ വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു.
Read More