Business & Strategy

ആർപ്പുവിളിച്ച് ജനക്കൂട്ടം, വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌തു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പതിമൂന്നാമതു മുഖ്യമന്ത്രിയായി വി.ഡി.സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. പി.കെ.കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതും സത്യപ്രതിജ്ഞ ചെയ്തു. സണ്ണി ജോസഫ്, കെ.മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. കെ.മുരളീധരൻ ഇംഗ്ലിഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിനെത്തി. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ […]
Read More

ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ; പ്രവാസി വെൽഫെയർ ‘ഈദ് ഫെസ്റ്റ് 26’ രജിസ്ട്രേഷൻ ആരംഭിച്ചു.

മനാമ: ബലിപെരുന്നാൾ പ്രവാസി മനസ്സുകൾക്ക് ആഘോഷഭരിതമാക്കാൻ പ്രവാസി വെൽഫെയർ ബഹ്റൈൻ ഒരുക്കുന്ന “ഈദ് ഫെസ്റ്റ് 26”ന്റെ രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമായി. ബലി പെരുന്നാളിൻ്റെ രണ്ടാം ദിനത്തിൽ സഗയ്യ ബി.എം.സി ഹാളിൽ വെച്ചാണ് പ്രവാസി വെൽഫെയർ ഈദ് ഫെസ്റ്റ് 26 അരങ്ങേറുന്നത്. “ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ” എന്ന ഉദാത്തമായ സന്ദേശമുയർത്തി പ്രവാസലോകത്ത് സാഹോദര്യത്തിന്റെയും ഒത്തുചേരലിന്റെയും പ്രകാശം പരത്തുന്നതാണ് ഈദ് ഫെസ്റ്റ്. ബഹ്റൈനിലെ പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഉമ്മു അമ്മാറിൽ നിന്ന് ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ച് കൊണ്ട് പ്രവാസി വെൽഫെയർ […]
Read More

ഗൾഫ് എയറും ബിയോണ്ടും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ: യാത്രക്കാർക്ക് പ്രീമിയം സൗകര്യങ്ങൾ നൽകുക ലക്ഷ്യം

ബഹ്‌റൈൻ്റെ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയറും ലോകത്തിലെ ആദ്യത്തെ പ്രീമിയം ലീഷർ എയർലൈനായ ബിയോണ്ടും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. യാത്രക്കാർക്ക് ആഡംബരവും സൗകര്യപ്രദവുമായ ‘പ്രൈവറ്റ് ജെറ്റ്’ മാതൃകയിലുള്ള യാത്രാനുഭവം ഉറപ്പാക്കുകയാണ് ഈ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ലക്ഷ്യം.ബഹ്റൈൻ നാഷണൽ തിയേറ്ററിൽ നടന്ന ചടങ്ങിലാണ് കരാർ ഔദ്യോഗികമായി ഒപ്പുവച്ചത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ, ഗൾഫ് എയർ ഗ്രൂപ്പ് ചെയർമാൻ ഖാലിദ് താഖി, മുതിർന്ന സർക്കാർ, വ്യവസായ ഉദ്യോഗസ്ഥർ […]
Read More

ബഹ്റൈൻ കെഎംസിസി 46ാംമത് രക്ത ധാന ക്യാമ്പ് ശ്രദ്ധേയമായി

മനാമ: കെഎംസിസി ബഹറൈൻ ഹെൽത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജീവശസ്പർശം രക്തദാന ക്യാമ്പ് രക്തദാതാക്കളുടെ പങ്കാളിത്ത കൊണ്ട് ശ്രദ്ധേയമായി. “അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം” എന്ന ശീർഷകത്തിൽ ബഹറൈൻ കെഎംസിസി സൽമാനിയ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച 46ാംമത് ക്യാമ്പിൽ സ്വദേശികളും വിദേശികളും ഉൾപെടെ നൂറിലധികം പേർ പങ്കാളികളായി. സംസ്ഥാന ഭാരവാഹികളായ എ പി ഫൈസൽ അഷ്‌റഫ്‌ കാട്ടിൽപ്പീടിക, കെ പി മുസ്തഫ, സലീം തളങ്കര, ഷാഫി പാറക്കട്ടെ, അഷ്‌റഫ്‌ കക്കണ്ടി, ഷഹീർ കാട്ടാമ്പള്ളി, […]
Read More

പ്രസംഗ പരിശീലന ക്ലാസ്സിനു പരിസമാപ്തിയായി

വടകര സഹൃദയ വേദി ആഭിമുഖ്യത്തിൽ ജനുവരി മാസത്തിൽ ആരംഭിച്ച മുപ്പത്തോളം അംഗങ്ങൾ പങ്കെടുത്ത ശ്രീ ലതീഫ് കോലിക്കൽ നയിച്ച ആദ്യ ബാച്ചിന്റെ പ്രസംഗ പരിശീലന ക്ലാസിനു ഗംഭിര പരിസമാപ്തി. വടകര സഹൃദയവേദിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ ചാർത്തികൊണ്ട് അവസാനിച്ച പ്രസംഗ കളരി, ഒരു വേറിട്ട അനുഭവമാണെന്ന് ക്യാമ്പിൽ പങ്കെടുത്തവർ ഒരേ സ്വരത്തിൽ അഭിപ്രായപെട്ടു. സഭാകമ്പം ഇല്ലാതെ വേദികളിൽ ധൈര്യപൂർവ്വം കടന്നു ചെല്ലാൻ ഉള്ള ഊർജം കിട്ടി എന്നും അവർ അഭിപ്രാപ്പെട്ടു. പരിപാടിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ച പ്രീജ […]
Read More

ജിസിസി സഞ്ചാരികളെ വരവേല്‍ക്കാൻ ബഹ്റൈൻ ഒരുങ്ങുന്നു; പുതിയ ടൂറിസം കാമ്പെയ്‌ന് തുടക്കമിട്ട് ബഹ്റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി

വിപുലമായ ടൂറിസം ഇൻഫ്രാസ്ട്രക്ചറിന്റെ പിന്തുണയോടെ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ സജീവമായ ടൂറിസം സീസണിലേക്ക് സ്വാഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ് ബഹ്റൈൻ. വിനോദം, സംസ്‌കാരം, കായികം, ഷോപ്പിംഗ് എന്നിവ കോർത്തിണക്കിയുള്ള വിപുലമായ പരിപാടികളാണ് സഞ്ചാരികളെ വരവേല്‍ക്കാൻ, ബഹ്റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി ഒരുക്കുന്നത്.സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം കൂടുതല്‍ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന സാംസ്‌കാരിക-കുടുംബ കേന്ദ്രീകൃത പരിപാടികൾ അടങ്ങുന്ന ഒരു കലണ്ടർ തന്നെ ഈ പ്രമോഷന്റെ ഭാഗമായി അധികൃതർ പുറത്തിറക്കി. […]
Read More

ഒ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു

ബഹ്റൈൻ ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷ പരിപാടി സഗയ ഫീനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഹാളിൽ ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ കാഴ്ച വെച്ച മിന്നുന്ന പ്രകടനത്തിൻ്റെ തനിയാവർത്തനമാണ് കൊല്ലം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്വന്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യങ്ങൾ നേർന്ന് കൊണ്ട് ആരംഭിച്ച വിജയാഘോഷ പരിപാടിയിൽ പതിനൊന്നിൽ എട്ടു മണ്ഡലങ്ങളിലും തിളക്കമാർന്ന വിജയം നൽകിയ കൊല്ലം […]
Read More

ആര്ട്ട് ഓഫ് ലിവിങ് വാർഷികാഘോഷം ഇന്ത്യൻ അംബാസ്സഡർ ഉദ്‌ഘാടനം ചെയ്തു

മനാമ: ആര്ട്ട് ഓഫ് ലിവിങ് ബഹ്‌റൈൻ ചാപ്റ്ററിന്റെ അഭിമുഘ്യത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ആര്ട്ട് ഓഫ് ലിവിങ്ങിന്റെ നാല്പത്തഞ്ചാം വാർഷികവും ജീവനകലയുടെ ആചാര്യൻ ശ്രീശ്രീ രവിശങ്കറിന്റെ എഴുപതാം ജന്മദിനാഘോഷവും ഇന്ത്യൻ എംബസിയുടെ മൾട്ടി കൾച്ചറൽ ഹാളിൽ നടന്നു. 250 ലേറെ പേര് പങ്കെടുത്ത പരിപാടി ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ആര്ട്ട് ഓഫ് ലിവിങ്ങിന്റെ ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ഉദ്‌ഘാടന പ്രസംഗത്തിൽ അംബാസ്സഡർ അഭിനന്ദിച്ചു. ആഘോഷപരിപാടിയിൽ സത്‌സംഗ്, ജപം, മെഡിറ്റേഷൻ തുടങ്ങി നിരവധി […]
Read More

ദീർഘകാലം ബഹറിൻ പ്രവാസിയായിരുന്ന കുന്നന്താനം സ്വദേശി എം.വി. വാസപ്പൻ നാട്ടിൽ നിര്യാതനായി

ദീർഘകാലം ബഹറിൻ പ്രവാസിയും, റോയൽ കോർട്ട് ജീവനക്കാരനും, ഗുരുദേവ സോഷ്യൽ സൊസൈറ്റി മെമ്പറുമായിരുന്ന പത്തനംതിട്ട ജില്ലയിലെ കുന്നന്താനം സ്വദേശി M.V വാസപ്പൻ (73) നാട്ടിൽ നിര്യാതനായി, മക്കളായ ശ്രീ.രഞ്ജിത്ത്, ശ്രീ.സുജിത്ത് എന്നിവർ ബഹറിനിൽ ഉണ്ട്
Read More

പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് ദേശീയ ഹോണറി ബഹുമതി സ്വീകരിച്ചു

ദേശീയ സർക്കാരിന്റെ സോഷ്യൽ കമ്യൂണിറ്റി വികസന കേന്ദ്രമായ ഭാരത് സേവക് സമാജിന്റെ 2026 ലെ ദേശീയ ഹോണറി ബഹുമതി എൻ ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ സെൻട്രൽ കമ്മിറ്റി ചെയർമാനും ഭാരതത്തിലെ ആദ്യ പ്രവാസി സംഘാടകനുമായ പ്രവാസി ബന്ധു ഡോ.എസ് അഹമ്മദ് ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രറി ൽ നിന്നും സ്വീകരിച്ചു. 1952 ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പ്രസിഡന്റായും ഗുൽസാരിലാൽ നന്ദ ജനറൽ സെക്രട്ടറിയായും രൂപീകരിച്ച ഭാരത് സേവക് സമാജ് രാഷ്ട്ര […]
Read More