മുഹറഖ് മലയാളി സമാജം എട്ടാം വാർഷികം: സൗജന്യ മെഡിക്കൽ ക്യാമ്പ് ‘എം.എം.എസ് കെയർ’ മെയ് 22-ന് സംഘടിപ്പിക്കുന്നു
മുഹറഖ് മലയാളി സമാജത്തിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ‘എം.എം.എസ് കെയർ’ (MMS Care) എന്ന പേരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ മുഹറഖുമായി സഹകരിച്ച് മെയ് 22 വെള്ളിയാഴ്ചയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. മുഹറഖ് കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററിൽ രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി വരെയാണ് ക്യാമ്പ് നടക്കുക.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ക്രിയാറ്റിനിൻ, എസ്.ജി.പി.ടി, എസ്.ജി.ഒ.ടി, റാൻഡം ബ്ലഡ് ഷുഗർ (RBS), ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്സ് എന്നീ […]









