Business & Strategy

ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി.

കോട്ടയം കങ്ങഴ സ്വദേശി ജോബിൻ പി. വർഗ്ഗീസ് 40 നിര്യാതനായി. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ സിനു സൽമാനിയ ഹോസ്പിറ്റലിലെ നേഴ്സാണ്. മക്കൾ. ജെൽവെൽ മരിയ ജോബിൻ, ജനിസ മരിയ ജോബിൻ,ജെസര മരിയ ജോബിൻ. സംസ്കാരം പിന്നീട്.
Read More

വാഹനാപകട നഷ്ടപരിഹാരം: സമയപരിധി കഴിഞ്ഞാൽ അപേക്ഷ തള്ളരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വാഹനാപകട ക്ലെയിം സംബന്ധിച്ച ഹരജി സമയപരിധി കഴിഞ്ഞെന്നും പറഞ്ഞ് തള്ളരുതെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി അൻജാരിയയും അടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. മോട്ടോർ വാഹന നിയമത്തിന്റെ സെക്ഷൻ 166(3) ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയെ തുടർന്നാണ് കോടതിയുടെ നടപടി. അപകടം കഴിഞ്ഞ് ആറ് മാസത്തിനുശേഷം നഷ്ടപരിഹാരത്തിനായി സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നാണ് ഈ വ്യവസ്ഥയിൽ പറയുന്നത്. 2019ലെ ഭേദഗതിയിലുള്ള ഈ വ്യവസ്ഥ 2023 ഏപ്രിലിലാണ് പ്രാബല്യത്തിൽ വന്നത്. ഈ വ്യവസ്ഥക്ക് ഭരണഘടനാപരമായ സാധുതയില്ലെന്നാണ് […]
Read More

തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? സംഗീതമാണ്, ഗണഗീതവിവാദത്തിൽ സുരേഷ് ഗോപി

കൊച്ചി: വന്ദേഭാരത് ട്രെയിനിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചു എന്നത് ആരോപണമാണെന്നും അതിനു പിന്നിലെ ദുരുദ്ദേശ്യം ലോകത്തിനു മനസ്സിലാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഗീതത്തിനു ജാതിയോ മതമോ ഇല്ല. കുട്ടികൾ സന്തോഷം ആഘോഷിക്കുകയായിരുന്നു. യായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ”ഗണഗീതം പാടിപ്പിച്ചു എന്നത് ആരോപണമാണ്. അതിലെ ദുരുദ്ദേശ്യം ലോകത്തിനു മനസ്സിലാകും. സംഗീതത്തിനു ഭാഷയോ ജാതിയോ മതമോ ഇല്ല. സംഗീതം ആസ്വദിക്കാൻ പറ്റണം. അത് തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? സംഗീതമാണ്, അസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ കാതു തിരിക്കൂ, ഹൃദയം തിരിക്കൂ. […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ ‘സാന്ത്വനസ്പർശം’ :ഷാമിൽ മോന് സഹായനിധി കൈമാറി

സംഘടന സഹപ്രവർത്തകന്റെ സഹോദരനും, രോഗബാധിതനുമായ കണ്ണൂർ സ്വെദേശി ഷാമിൽ മോന്റെ ചികിത്സാ സഹായത്തിനായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ സമാഹരിച്ച ധനസഹായം കൈമാറി. ‘സാന്ത്വനസ്പർശം’ എന്ന പേരിലാണ് സംഘടന ഈ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത്.സഹായനിധി, കെ.പി.സി.സി. മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ റിജിൽ മാക്കുറ്റിയാണ് ഷാമിൽ മോന് കൈമാറിയത്. കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, വാർഡ് കൗൺസിലർ ഷാഹിന മൊയ്‌ദീൻ ഉൾപ്പെടെ ഉള്ളവർ സംബന്ധിച്ചു. ഐ.വൈ.സി.സി. ബഹ്‌റൈൻ ഏരിയ കമ്മിറ്റികളുടെയും, പ്രവർത്തകരുടെയും […]
Read More

പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ

പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ നിയമിതയായി. സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും രാഷ്ട്രീയ-സാമൂഹിക – സന്നദ്ധ സേവന സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരുന്നു. കേരളത്തിൽ മഹാത്‌മാ ഗാന്ധി സർവ്വകലാശാല സെനറ്റ് മെമ്പർ, വൈസ് ചെയർ പേഴ്സൺ തുടങ്ങിയ സ്ഥാനങ്ങളോടൊപ്പം രാജീവ് യൂത്ത് ഫൗണ്ടേഷൻ, ഐ.എൻ.ഒ.എച്ച്.ആർ.പി. തുടങ്ങിയ സംഘടനകളുടെ ലീഗൽ അഡ്വൈസർ, സംസ്ഥാന ഭാരവാഹി, പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ചുമതലകൾ […]
Read More

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം രാജു നാരായണ സ്വാമി (I.A.S) നെ ആദരിച്ചു

ബഹ്റൈനിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന കേരള ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിയേ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ സന്ദർശിക്കുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. മലപ്പുറം ജില്ലയിൽ അദ്യോഗിക ചുമതലയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്ത ഹൃദ്യമായ അനുഭവങ്ങൾ അദ്ദേഹം ബി.എം.ഡി.ഫ് ഭാരവാഹികളുമായി പങ്കുവെച്ചു. ഭാരവാഹികളായ ആക്ടിംഗ് പ്രസിഡൻ്റ് റംഷാദ് അയിലക്കാട്, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മൻഷീർ കൊണ്ടോട്ടി, മീഡിയ കൺവീനർ ഫസലുൽ ഹഖ്, വൈസ് പ്രസിഡൻ്റുമാരായ […]
Read More

ഷാർജ അന്തരാഷ്ട്ര പുസ്തകോത്സവത്തിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച് , ബഹ്റൈൻ പ്രവാസി മലയാളി അജിത് നായരുടെ പുസ്തകം “പറഞ്ഞാലും തീരാത്ത കഥകൾ “

44-ാ മത് ഷാർജ അന്തരാഷ്ട്ര പുസ്തകമേളയിൽ , ബഹ്റൈനിലെ ചലച്ചിത്രകാരനും പരസ്യചിത്ര ഛായാഗ്രഹ കനുമായ കല്പറ്റ സ്വദേശി അജിത്ത് നായരുടെ പറഞ്ഞാലും തീരാത്ത കഥകൾ എന്ന പുസ്തകം വായനക്കാരുടെ ശ്രദ്ധ നേടുന്നു. തൻറെ ഓർമ്മക്കുറിപ്പുകളും, യാത്രാനുഭവങ്ങളും, കൊച്ചുകൊച്ചു കഥകളും എല്ലാം കോർത്തിണക്കി നല്ല വായനാ സുഖം സമ്മാനിക്കുന്ന രീതിയിലാണ് അജിത് നായർ ഈ പുസ്തകം എഴുതിയിരിക്കുന്നത്.ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രസാധകരായ ബഷോ ബുക്സ് നടത്തിയ റീഡേഴ്സ് ഫോറത്തിലും, പറഞ്ഞാലും തീരാത്ത കഥകൾ ചർച്ച ചെയ്തു.ചടങ്ങിൽ രചിയിതാവ് അജിത് […]
Read More

മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി

കൊച്ചി: കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയും കർമലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപകയുമായ മദർ ഏലീശ്വയെ ഇനി വാഴ്ത്തപ്പെട്ടവൾ. വല്ലാർപാടം ബസിലിക്കയിൽ വൈകിട്ട് 4.30 ന് നടന്ന ചടങ്ങിൽ മലേഷ്യയിലെ പെനാങ് രൂപത അധ്യക്ഷൻ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസ് പ്രഖ്യാപനം നടത്തി. വരാപ്പുഴ മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ധന്യ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള അഭ്യർഥന നടത്തി. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പോസ്തലിക് പ്രതിനിധി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറെല്ലി സന്ദേശം നൽകി. കേരള […]
Read More

ശാന്തി സദനം ‘ആർദ്രം’ ശിശുദിനത്തിൽ; പി.എം.എ ഗഫൂർ ബഹ്റൈനിലെത്തുന്നു

ശാന്തിസദനം ബഹ്റൈൻ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ആർദ്രം’25 എന്ന പേരിൽ ശിശുദിനത്തിൽ വിപുലമായ സ്നേഹ സംഗമം ഒരുക്കുന്നു. കേരളത്തിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ പി.എം. എ ഗഫൂറിൻ്റെ പ്രഭാഷണമാണ് പരിപാടിയുടെ മുഖ്യ ആകർഷണം.നവംബർ 14 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സൽമാനിയ കെ.സിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഭിന്നശേഷി വിദ്യാർഥികളുടെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ദൃശ്യ ശ്രാവ്യ ആവിഷ്കാരവും അരങ്ങേറും. കോഴിക്കോട് ജില്ലയിലെ പുറക്കാട് പ്രവർത്തിക്കുന്ന ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിൻ്റെ പ്രചരണാർഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏറെക്കാലത്തിനു ശേഷമാണ് കേരളത്തിലെ ജനപ്രിയ […]
Read More

ജിസിസി ഏകീകൃത വിസ 2026 മുതല്‍

ഗള്‍ഫിനു വേണ്ടി ദീർഘ കാലമായി ആസൂത്രണം ചെയ്ത ഏകീകൃത വിസ (GCC unified visa) അടുത്ത വർഷം പ്രവർത്തനക്ഷമമാകും.ഈ ഒറ്റവിസ ജി.സി.സിയിലുടനീളമുള്ള സംയോജിത യാത്രകളിലേയ്ക്കും കൂടുതല്‍ ബന്ധിതമായ ടൂറിസം സമ്ബദ് വ്യവസ്ഥയിലേക്കുമുള്ള ഏറ്റവും പ്രധാന ചുവടുവയ്പ്പായി വിലയിരുത്തപ്പെടുന്നുവെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഗള്‍ഫ് സർക്കാരുകള്‍ക്കിടയില്‍ നാല് വർഷത്തെ ഏകോപിത പ്രവർത്തനത്തിന് ശേഷം ഈ സംരംഭം സുപ്രധാന നാഴികക്കല്ലിലെത്തിയിരിക്കുന്നുവെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ് ആണ് വെളിപ്പെടുത്തിയത്. മനാമയില്‍ നടന്ന ഗള്‍ഫ് ഗേറ്റ്വേ ഇൻവെസ്റ്റ്മെന്റ് ഫോറത്തില്‍ സംസാരിച്ച […]
Read More