Business & Strategy

ഡി.വൈ.എഫ്.ഐ നേതാവായ അഭിഭാഷക വക്കീൽ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ഡിവൈഎഫ്‌ഐ കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ അഡ്വ. രഞ്ജിതയെ വക്കീൽ ഓഫീസിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്ന് ഇവരെ തുടർച്ചയായി വിളിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെത്തുടർന്ന് വീട്ടുകാർ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ചു അകത്ത് കടന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ജില്ല സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുമ്പള ബത്തേരിയിലെ ചന്ദ്രൻ – വാരിജാക്ഷി ദമ്പതികളുടെ മകളാണ് […]
Read More

ലോക ടൂറിസം ദിനത്തിൽ ബഹ്‌റൈനിൽ സായാഹ്ന ടൂർ സംഘടിപ്പിച്ച ടൂറിസം അധികാരികൾക്ക് അഭിനന്ദനങ്ങൾ

  ബഹ്‌റൈനിൽ വ്യത്യസ്തമായ രീതിയിൽ ടൂറിസം ദിനം അടയാളപ്പെടുത്തുന്നതിനായി ലോക ടൂറിസം ദിനത്തിൽ ഒരു ടൂർ നടത്തിയ BTEA, BACA, MOTT, BPTC സംയുക്തമായി സംഘടിപ്പിച്ചതു അഭിമാനവും മികച്ച അനുഭവവും പ്രദാനം ചെയ്തു . ഒരു ദശാബ്ദത്തിലേറെയായി ബഹ്‌റൈനിൽ താമസിക്കുന്ന എനിക്ക് ബഹ്‌റൈൻ നാഷണൽ മ്യൂസിയം, അൽ ജസ്ര ക്രാഫ്റ്റ് വില്ലേജ്, കാനൂ മ്യൂസിയം എന്നിവ ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ്പ് ടൂറിൽ ഒരവസരം കിട്ടി പങ്കെടുക്കുന്നത് ഇതാദ്യമാണ്.ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച നാല് […]
Read More

ബഹ്‌റൈനിൽ 37 വർഷത്തെ സേവനത്തിന് ശേഷം സുഭാഷ് വി മേനോൻ വിരമിക്കുന്നു

ബഹ്‌റൈനിൽ 37 വർഷം സമർപ്പണത്തോടെ സേവനം അനുഷ്ഠിച്ച പ്രശസ്ത വ്യക്തി സുഭാഷ് വി. മേനോൻ വിരമിച്ച് കേരളത്തിലേക്ക് മടങ്ങുകയാണ്. പാലക്കാട് സ്വദേശിയായ അദ്ദേഹം 1988 മാർച്ച് 24-ന് ബഹ്‌റൈനിൽ എത്തിയതിന് ശേഷം വിവിധ പ്രമുഖ ഹോട്ടലുകളിൽ ജനറൽ മാനേജറായി സേവനം ചെയ്തു. കഴിഞ്ഞ 14 വർഷമായി ഫഹദ് ബിൻ എ. ആർ. അൽ ഗോസൈബി കമ്പനി BSC-യിൽ ഓപ്പറേഷൻസ് മാനേജറായി പ്രവർത്തിച്ചു. തന്റെ കരിയറിലുടനീളം അദ്ദേഹം നേതൃത്വത്തിലും സമർപ്പണത്തിലും വിലപ്പെട്ട സംഭാവനകളിലും അനേകർക്ക് പ്രചോദനമായി.സുഭാഷ് മേനോൻ ലത […]
Read More

ഓണാരവം എന്ന മെഗാ പരിപാടിയുമായി ബഹ്റൈൻ മീഡിയ സിറ്റി

മെഗാ മാർട്ട് അവതരിപ്പിക്കുന്ന ശ്രാവണഹോത്സവം 2025ന്റെ ഭാഗമായി ഓണാരവം എന്ന മെഗാ പരിപാടിയുമായി ബഹ്റൈൻ മീഡിയ സിറ്റി .ടീം ബി എം സിയും, ബിഎംസി കുടുംബാംഗങ്ങളുമാണ് ഓണാരവം എന്ന ഓണാഘോഷ പരിപാടിയുമായി എത്തുക .ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,ശ്രാവണ മഹോത്സവം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത്,ജനറൽ കൺവീനർ ബിബിൻ വർഗീസ്,ചീഫ് കോഡിനേറ്റർ മണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തുക.ഒക്ടോബർ 2 വ്യാഴാഴ്ച വൈകിട്ട് ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ […]
Read More

കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സി എച്ഛ് മുഹമ്മദ് കോയാ ‘വിഷനറി ലീഡർഷിപ്പ് അവാർഡ്’ പി. കെ നവാസിന്

മനാമ: മുൻ കേരള മുഖ്യ മന്ത്രിയും ബഹുമുഖ പ്രതിഭയായ മുസ്ലിം ലീഗ് നേതാവ് സി.എച്ഛ് മുഹമ്മദ് കോയയുടെ സ്മരണാർത്ഥം കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ‘സി എച്ഛ് മുഹമ്മദ് കോയാ വിഷനറി ലീഡർഷിപ്പ് അവാർഡ്’ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്. ദീർഘവീക്ഷണത്തോടെ വിദ്യാർത്ഥി രാഷ്ട്രീയ സംഘാടനം ഏകോപിച്ച് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ഈ ബഹുമതി നൽകുന്നതെന്ന് അവാർഡ് ജൂറി വിലയിരുത്തി. രാഷ്ട്രീയ, സാമൂഹിക, വിദ്ദ്യാഭ്യാസ, സാംസ്‌കാരിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച […]
Read More

ജ്വല്ലറി അറേബ്യ’ നവംബര്‍ 25 മുതല്‍

ജ്വല്ലറി അറേബ്യയുടെ 33-ാമത് പതിപ്പും സെന്റ് അറേബ്യയുടെ മൂന്നാമത് പതിപ്പും നവംബര്‍ 25 മുതല്‍ 29 വരെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടക്കും.ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍,ഇന്‍ഫോര്‍മ ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ജ്വല്ലറി അറേബ്യയും സെന്റ് അറേബ്യയും ഈ വര്‍ഷം പുതിയതും നൂതനവുമായ ഒരു ഫോര്‍മാറ്റില്‍ തിരിച്ചെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.ആറ് ഹാളുകളിലായി അഞ്ച് ദിവസങ്ങളിലായി നടക്കുന്ന രണ്ട് പരിപാടികളിലും ഇന്ത്യയില്‍നിന്നടക്കം 700-ലധികം അന്താരാഷ്ട്ര, പ്രാദേശിക പ്രദര്‍ശകര്‍ ഒത്തുകൂടുന്നു.ജ്വല്ലറി അറേബ്യയിലെ വിശിഷ്ട […]
Read More

ലിയോ പതിനാലാമൻ മാർപാപ്പയുമായി കുടിക്കാഴ്ച നടത്തി ബഹ്റൈൻ കിരീടവകാശി :ബഹ്റൈൻ മതേതരത്വത്തിന്റെയും ഐക്യത്തിന്റെയും ഉത്തമ ഉദാഹരണമെന്നും കിരീടാവകാശി

ലിയോ പതിനാലാമൻ മാർപാപ്പയുമായി ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സല്‍മാൻ ബിൻ ഹമദ് അല്‍ ഖലീഫ കുടിക്കാഴ്ച നടത്തി.വത്തിക്കാൻ സിറ്റിയുമായി സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് കിരീടാവകാശി അറിയിച്ചു.പൊതു ലക്ഷ്യങ്ങളും താല്‍പ്പര്യങ്ങളും കൈവരിക്കുന്നതിനായി വിവിധ മേഖലകളില്‍ സംയുക്ത പ്രവർത്തന പാതകളും ഏകോപനവും വികസിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വത്തിക്കാനില്‍ പോപ്പ് ലിയോ പതിനാലാമൻ, ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ കോടതി മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് ഈസ ബിൻ സല്‍മാൻ ബിൻ ഹമദ് അല്‍ […]
Read More

പശ്ചിമേഷ്യയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും പ്രതിജ്ഞാബദ്ധമെന്ന് ബഹ്റൈനും ഇറ്റലിയും

ബഹ്റൈനും ഇറ്റലിക്കുമിടയിൽ നിലനില്‍ക്കുന്ന സഹകരണം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ഇറ്റലിയും ബഹ്റൈനും പ്രതിജ്ഞാബദ്ധരാണെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.ഇറ്റാലിയന്‍ സന്ദര്‍ശനത്തിന് എത്തിയ ബഹ്റൈന്‍ കിരീടാവകാശിയെ മെലോണി സ്വാഗതം ചെയ്തു. ഒരു ബില്യണ്‍ യൂറോയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് പങ്കാളിത്തത്തോടെ, സാമ്ബത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന നിക്ഷേപ, സഹകരണ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ […]
Read More

‘എല്ലാത്തിനും കാരണം സെന്തിൽ ബാലാജി’: മാനസിക വിഷത്തിൽ ടി.വി.കെ ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു

കരൂർ” നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യുടെ റാലിക്കിടെ 41പേർ മരിച്ച സംഭവത്തിൽ മാനസിക വിഷമത്തെ തുടർന്ന് ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു. വി.അയ്യപ്പനാണ് (52) കുറിപ്പ് എഴുതിവച്ചശേഷം മരിച്ചത്. ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ കുറിപ്പിൽ പരാമർശമുണ്ട്. പരിപാടിക്ക് ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്നും ഇതിന് കാരണം സെന്തിൽ ബാലാജി ആണെന്നുമാണ് ആരോപണം. 20 വർഷമായി വിജയ് ഫാൻസ് അസോസിയേഷനിൽ അംഗമാണ്. ദുരന്തത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു. ഭാര്യയും രണ്ടു […]
Read More

ബിഎംസി ശ്രാവണ മഹോത്സവം 2025 :ബിഎംസി കെഎൻബിഎ കപ്പ് 2025 സീസൺ 2 നാടൻ പന്തുകളി ഫൈനലിൽ സൽമാനിയ കിംഗ്സ് കിരീടം ചൂടി.

മെഗാമാർട്ട് അവതരിപ്പിക്കുന്ന ബിഎംസി ശ്രാവണ മഹോത്സവം 2025-ന്റെ ഭാഗമായി നടന്നു വന്നിരുന്ന ,ബിഎംസി കെഎൻബിഎ കപ്പ് 2025 സീസൺ ടു നാടൻ പന്തുകളിയുടെ ഫൈനൽ മത്സരം സെപ്റ്റംബർ 26-ന് കെ എൻ ബി എ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു.ബിഎംസി കപ്പ് നാടൻ പന്തുകളി ഫൈനൽ മത്സരത്തിൽ സൽമാനിയ കിംഗ്സ്’ ടീം കിരീടം ചൂടി. ‘ ലെജൻഡ്സ് മത്സരത്തിൽ റിഫാ വാരിയേഴ്സ്’ ടീംവിജയം കൈവരിച്ചു. 26-ാം തീയതി നടന്ന ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടനം ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് […]
Read More