Business & Strategy

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും; Dr. രാജു നാരായണ സ്വാമി IAS മുഖ്യ അതിഥി

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ചടങ്ങുകളുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശന കർമ്മം കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ നിർവഹിച്ചു ഈ ദിവസങ്ങളിൽ വൈകിട്ട് 7.00 മണിമുതൽ നവരാത്രി ആഘോഷങ്ങളും, വിവിധയിനം കലാപരിപാടികളും ഉണ്ടായിരിക്കുമെന്നും തുടർന്ന് വിദ്യാരംഭ ദിവസമായ ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 4.30 മുതൽ സൊസൈറ്റിയിലെ […]
Read More

ലൗഷോർ ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം നാളെ (സെപ്റ്റംബർ മൂന്നിന്) ബഹ്റൈൻ മീഡിയ സിറ്റിയിൽ സംഘടിപ്പിക്കും.

മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികളുടെ ആശ്രയകേന്ദ്രമായി വയനാട്ടിൽ സ്ഥിതിചെയ്യുന്ന ലവ്ഷോറിലെ മക്കൾക്ക് വേണ്ടിയുള്ള ഓണം ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025ന്റെ ഭാഗമായി ലൗഷോർ ബഹ്‌റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നാളെ സെപ്തംബർ മൂന്ന് ബുധനാഴ്ച വൈകുന്നേരം എട്ടുമണിക്ക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ സംഘടിപ്പിക്കുന്നു . ഓണാഘോഷ പരിപാടിയിൽ വിശിഷ്ടാതിഥിയായി രതീഷ് അസോസിയേറ്റ് സ് എം ഡി രതീഷ് പുത്തൻപുരയിൽ,ലൗഷോർ ജനറൽ സെക്രട്ടറി യു എ മുനീർ,ട്രഷറർ അസീസ് വയനാട് എന്നിവർ പങ്കെടുക്കും. […]
Read More

സംരംഭങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഐസിസിഎ മിഡില്‍ ഈസ്റ്റ് ഉച്ചകോടി സമാപിച്ചു

ഇന്റർനാഷണല്‍ കോണ്‍ഗ്രസ് ആൻഡ് കണ്‍വെൻഷൻ അസോസിയേഷൻ മിഡില്‍ ഈസ്റ്റ് ഉച്ചകോടി എക്സിബിഷൻ വേള്‍ഡ് ബഹ്റൈനില്‍ വിജയകരമായി സമാപിച്ചു.മിഡില്‍ ഈസ്റ്റില്‍ നിന്നും മറ്റ് രാജ്യത്തുനിന്നുമുള്ള 100-ലധികം അന്താരാഷ്ട്ര വിദഗ്ധരും പങ്കെടുത്തു. അസോസിയേഷനുമായി സഹകരിച്ച്‌ ബഹ്റൈനില്‍ ആദ്യമായി നടന്ന ഉച്ചകോടിയില്‍ സമഗ്രമായ പാനല്‍ ചർച്ചകള്‍, പ്രത്യേക വർക്ക്ഷോപ്പുകള്‍, ആഗോള മൈസ് വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന പ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രചോദനാത്മകമായ സംഭാഷണങ്ങള്‍ എന്നിവ ഉണ്ടായിരുന്നു.ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സിഇഒയും എക്സിബിഷൻ വേള്‍ഡ് ബഹ്റൈൻ ചെയർപേഴ്സണുമായ സാറാ […]
Read More

ബഹ്റൈനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കി എൽ എം ആര്‍ എ

ബഹ്റൈനിലെ താമസ തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നത് ലക്ഷ്യമിട്ട് , രാജ്യത്തുടനീളം കഴിഞ്ഞ ആഴ്ച ലേബർ ഇൻസ്‌പെക്ടർമാർ 1,317 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി. രേഖകളില്ലാത്ത പ്രവാസി തൊഴിലാളികൾക്കും, അനധികൃത താമസക്കാർക്കുമെതിരെ അധികൃതർ നടപടികൾ സ്വീകരിച്ചു. ഓഗസ്റ്റ് 24 നും 30 നും ഇടയിൽ നടന്ന റെയ്ഡുകളിൽ ഒമ്പത് ക്രമരഹിത തൊഴിലാളികളെ തിരിച്ചറിയുകയും, വ്യത്യസ്ത രാജ്യക്കാരായ 92 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്തിട്ടുണ്ട്. ലംഘനങ്ങൾ കണ്ടെത്തി രാജ്യത്തെ നിയമങ്ങൾ സംരക്ഷിക്കുക എന്നത് പ്രതിജ്ഞാബദ്ധമാണെന്നും ലേബർ മാർക്കറ്റ് […]
Read More

ബഹ്‌റൈൻ മീഡിയ സിറ്റിയുടെ നേതൃത്വത്തിൽ മിമിക്രി ആൻഡ് മോണോ ആക്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

ബഹ്‌റൈൻ മീഡിയ സിറ്റിയുടെ നേതൃത്വത്തിൽ ബഹ്‌റൈനിൽ ആദ്യമായി, മിമിക്രി ആൻഡ് മോണോ ആക്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കൊച്ചിൻ കലാഭവൻ സെക്രട്ടറിയും പ്രശസ്ത മിമിക്രി താരവുമായ കെ എസ് പ്രസാദ് ആണ് ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന വർക്ക് ഷോപ്പിന് നേതൃത്വം നൽകിയത്. മിമിക്രി എന്ന കല അവതരിപ്പിക്കുന്നവർക്കും , കലയെ സ്നേഹിക്കുന്നവർക്കും , മിമിക്രി രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമാകുന്ന രീതിയിലായിരുന്നു കെ എസ് പ്രസാദിന്റെ ക്ലാസുകൾ. പരിപാടിയിൽ 30ലധികം വരുന്ന കലാകാരന്മാർ തങ്ങളുടെ കോമഡി സ്കിറ്റുകൾ വേദിയിൽ […]
Read More

ഓഗസ്റ്റ് 29 ന് അൽ ഒറൂബ ക്ലബ്ബിന്റെ ഗെയിംസ് ഹാളിൽ നടന്ന അൽ ഒറൂബ ക്ലബ് ഫിഡെ റേറ്റഡ് റാപ്പിഡ് ചെസ് ടൂർണമെന്റിൽ സിറിയൻ ചെസ് താരം അഗിയാദ് മെറോ കിരീടം ചൂടി.

ഓഗസ്റ്റ് 29 ന് അൽ ഒറൂബ ക്ലബ്ബിന്റെ ഗെയിംസ് ഹാളിൽ നടന്ന അൽ ഒറൂബ ക്ലബ് ഫിഡെ റേറ്റഡ് റാപ്പിഡ് ചെസ് ടൂർണമെന്റിൽ സിറിയൻ ചെസ് താരം അഗിയാദ് മെറോ കിരീടം ചൂടി.7/7 എന്ന മികച്ച സ്കോറോടെ ആണ് മെറോ തന്റെ തുടർച്ചയായ മൂന്നാമത്തെ കിരീടം നേടിയത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടന്ന ചാമ്പ്യൻഷിപ്പിലും ഒന്നാമനായത് മേറോ ആണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൻ്റെ അവസാന റൗണ്ടിൽ ബഹ്‌റൈൻ താരം അബ്ദുൽ അസീസ് ഫഖിഹിക്കെതിരെ ആണ് […]
Read More

വരുന്നു പൂർണ ചന്ദ്രഗ്രഹണം; സെപ്തംബർ 7 ന് രക്തചന്ദ്രനെ ബഹ്‌റൈനിലും കാണാം

2025ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ആയ ബ്ലഡ് മൂൺ സെപ്റ്റംബർ 7ന് ബഹറിന്റെ ആകാശത്ത് ദൃശ്യമാകും. ഇതൊരു പൂർണ്ണ ചന്ദ്രഗ്രഹണമായിരിക്കും. ഈ സമയത്ത് ചന്ദ്രൻ കടുംചുവപ്പ് നിറത്തിലുള്ള ഗോളമായി മാറും. ഈ അപൂർവ രക്തചന്ദ്രനെ ഈ വർഷത്തെ ഏറ്റവും സവിശേഷമായ ജ്യോതിശാസ്ത്ര സംഭവമായും കണക്കാക്കുന്നു.ഈ ബ്ലഡ് മൂൺ 5 മണിക്കൂറും 27മിനിറ്റും നീളും. ബഹ്‌റൈനിൽ രാത്രി 7: 27 മുതൽ 10: 57 വരെയാണ് ആകാശ വിസ്മയം കാണാൻ സാധിക്കുക.2018 ജൂലൈക്ക് ശേഷം ബഹറിനിൽ ദൃശ്യമാകുന്ന ആദ്യ പൂർണ്ണചന്ദ്രഗ്രഹണം […]
Read More

ഉഗ്ര ശേഷിയുള്ള മെഗാ ജല-വൈദ്യുത പദ്ധതിയുമായി ബഹ്‌റൈൻ:പ്രാരംഭ വാണിജ്യ പ്രവർത്തനങ്ങൾ 2028 ൻ്റെ രണ്ടാം പാദത്തിൽ ആരംഭിക്കും

സിത്ര ഇൻഡിപെൻഡന്റ് വാട്ടർ ആൻഡ് പവർ പ്രൊഡക്ഷൻ പ്ലാന്റ് വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു അന്താരാഷ്ട്ര ടെൻഡർ ആരംഭിച്ചതായി ബഹ്റൈൻ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഈവാ) പ്രസിഡന്റ് കമാല്‍ ബിൻ അഹമ്മദ് മുഹമ്മദ് അറിയിച്ചു. ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ് സിസ്റ്റത്തിന് കീഴില്‍ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലൂടെ, ഏകദേശം 1400 മുതല്‍ 1500 മെഗാവാട്ട് വരെ വൈദ്യുതിയും പ്രതിദിനം 30 ദശലക്ഷം ഇംപീരിയല്‍ ഗാലണ്‍ കുടിവെള്ളവും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും പദ്ധതി. ഡെവലപ്പർമാർക്കുള്ള പ്രീ-ക്വാളിഫിക്കേഷൻ പ്രക്രിയ ഈവാ പൂർത്തിയാക്കിയിട്ടുണ്ടെന്നും സ്വതന്ത്ര ജല-പവർ പ്രൊഡക്ഷൻ […]
Read More

ബഹ്‌റൈൻ നവകേരള സുധാകർ റെഡ്ഢിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

സിപിഐ മുൻ ജനറൽ സെക്രട്ടറിയും മുൻ പാർലമെന്റെറിയാനുമായ സുധാകർ റെഡ്ഢിയുടെ നിര്യണം ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തിന് തീരാനഷ്‍ടമാണെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു. അനുശോചന പ്രമേയം ശ്രീജിത്ത്‌ ആവള അവതരിപ്പിച്ചു വിദ്യാർത്ഥികളുടെ അവകാശ സമര പോരാട്ടങ്ങളിൽ തുടങ്ങി ജീവിതം പാവപ്പെട്ടവർക്കും അരികുവത്കരിക്ക പെടുന്നവർക്കും വേണ്ടി മാറ്റിവച്ച ധീരനായ പോരാളിയായിരുന്നു സുധാകർ റെഡ്ഢിയെന്ന് കോഓർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു അനുസ്മരിച്ചു .ലോക കേരള സഭ അംഗം ഷാജി മൂതല ,എസ്സ് വി ബഷീർ ബിജു മലയിൽ, അസീസ് ഏഴകുളം,രാജ് കൃഷ്ണൻ […]
Read More

പ്രവാസി ലീഗൽ സൗദി അറേബ്യൻ ചാപ്റ്ററിന്റെ ആദ്യത്തെ ജനറൽബോഡി മീറ്റിംഗ് സംഘടിപ്പിച്ചു

പ്രവാസി ലീഗൽ സൗദി അറേബ്യൻ ചാപ്റ്ററിന്റെ ആദ്യത്തെ ജനറൽബോഡി മീറ്റിംഗ് ആഗസ്റ്റ് മുപ്പതാം തീയതി വൈകിട്ട് 7.30ന് റിയാദിലെ അൽമാസ് റസ്റ്റോറൻറ ഹാളിൽ നടന്നു.ജനറൽബോഡി മീറ്റിംഗ് പ്രവാസി ലീഗൽ സെൽ സൗദി കോഡിനേറ്റർ പീറ്റർ വർഗീസിന്റെ അധ്യക്ഷതയിൽ സാമൂഹ്യ പ്രവർത്തകനായ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.റിയാദ് ഇന്ത്യൻ മിഡിയ ഫോറം ചിഫ് കോഡിനേറ്റർ ഷിബു ഉസ്മാൻ,വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികളായ ജോർജ്ജ് സഖറിയ, വിനോദ്, റഹ്മാൻ മുനമ്പത്ത്, ഉമ്മർ മുക്കും, അബ്ദുൽ മജീദ് പുളക്കാടി, നിഹാസ് […]
Read More