രഞ്ജിയില്‍ സഞ്ജു നയിക്കും; ടീമിനെ പ്രഖ്യാപിച്ച് കേരളം
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ ടീമുകള്‍ക്കെതിരായ പോരാട്ടത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. നാല് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. സിജോമോന്‍ ജോസഫാണ് വൈസ് ക്യാപ്റ്റന്‍. ആദ്യ മത്സരം ഈ മാസം 13നും രണ്ടാം പോരാട്ടം ഈ മാസം 20നും നടക്കും. ഝാര്‍ഖണ്ഡാണ് ആദ്യ ഏതിരാളികള്‍. രണ്ടാം പോരിലാണ് രാജസ്ഥാനുമായി ഏറ്റുമുട്ടുന്നത്. കൃഷ്ണപ്രസാദ്, ഷോണ്‍ റോജര്‍, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ സുരേഷ് എന്നിവരാണ് പുതുമുഖങ്ങള്‍. രോഹന്‍ എസ് കുന്നുമ്മല്‍, രോഹന്‍ […]