Business & Strategy

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രവേശനമില്ല; ഹൈക്കോടതി ഹര്‍ജി തള്ളി

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ അനുവദിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി . നെടുമ്പാശ്ശേരി വില്ലേജിലെ ഓട്ടോ ഡ്രൈവര്‍മാരായ പി.കെ രതീഷ്, കെ.എം രതീഷ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. പൊതുതാത്പര്യവും സുരക്ഷയും കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സിയാലിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.സിയാല്‍ പരിസരത്ത് ടാക്‌സി കാറുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും ഓട്ടോറിക്ഷകളില്‍ യാത്രക്കാരെ കയറ്റാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെതുടര്‍ന്നാണ് തങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനു […]
Read More

G20 അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ; സന്തോഷം പങ്കിട്ട് പ്രതിപക്ഷ നേതാക്കൾ

ന്യൂഡൽഹി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. രാഷ്‌ട്രപതിഭവൻ കൾച്ചറൽ സെന്ററിൽ നടന്ന യോഗത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവരും പങ്കെടുത്തുയോ​ഗത്തിൽ എല്ലാ പാർട്ടികളുടെയും സഹകരണം തേടിയതിനൊപ്പം, ഇന്ത്യയുടെ ജി 20 അധ്യക്ഷ സ്ഥാനം വലിയ വിജയമാക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇത് രാജ്യത്തിന്റെ പരിപാടിയാണ്. തന്റയോ, തന്റെ സർക്കാരിന്റയോ പരിപാടി അല്ല. ഇന്ത്യയുടെ ശക്തി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള […]
Read More

പരുക്കേറ്റപ്പോൾ ഭയന്നു, ഇപ്പോൾ ലോക കിരീടമാണ് സ്വപ്നമെന്ന് നെയ്‌മർ

ഖത്തർ ലോകകപ്പിൽ സെർബിയക്കെതിരായ ആദ്യ മത്സരത്തിനിടെ പരുക്കേറ്റ നെയ്‌മർ പിന്നീട് ഇന്നലെ ദക്ഷിണ കൊറിയക്കെതിരായ പ്രീ ക്വാർട്ടറിലാണ് കളിച്ചത്. തിരിച്ചുവരവിൽ കളിയിലെ താരമായും നെയ്‌മർ മാറി. സെർബിയക്കെതിരെ പരുക്കേറ്റപ്പോൾ താൻ ഏറെ ഭയന്നു എന്ന് നെയ്‌മർ പറഞ്ഞു.  പരുക്കേറ്റ ദിവസത്തെ രാത്രി ഏറെ പ്രയാസമായിരുന്നു.  സംശയങ്ങൾ, പേടി. ഞാൻ നന്നായി കളിക്കുകയായിരുന്നു. നല്ല സീസണായിരുന്നു. എന്നിട്ട് അങ്ങനെ ഒരു പരുക്കേറ്റത് എന്നെ വിഷമിപ്പിച്ചു.  എൻ്റെ കുടുംബത്തിനറിയാം. പക്ഷേ, എല്ലാം നന്നായി വന്നു. അന്ന് രാവിലെ 11 മണിവരെ […]
Read More

ലോകകപ്പ് ടിക്കറ്റില്ലാതെയും, ഹയ്യ കാർഡ് ഇല്ലാതെയും ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും വിദേശികൾക്കും ഇന്ന് മുതൽ ഖത്തറിലേക്ക് പ്രവേശിക്കാം.

ലോകകപ്പ് ടിക്കറ്റ് കൈവശം ഇല്ലാത്ത ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഖത്തറിലെ വിവിധ തുറമുഖങ്ങളിലൂടെ ഇന്ന് (ചൊവ്വാഴ്ച) മുതൽ ഖത്തറിലേക്ക് പ്രവേശിക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇങ്ങിനെ വരുന്നവർക്ക്  “ഹയ” കാർഡ് ഇല്ലെങ്കിലും പ്രവേശനം അനുവദിക്കുമെന്നും ആഭ്യന്ത്രര മന്ത്രാലയം കൂട്ടിച്ചേർത്തു. എയർപോർട്ട് വഴി ഖത്തറിലേക്ക് വരുന്ന ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഇന്ന് മുതൽ ഹയ പ്ലാറ്റ്‌ഫോം വഴി രജിസ്ട്രേഷൻ ആവശ്യമില്ലാതെ പ്രവേശിക്കാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.കരമാർഗം എത്തുന്ന എല്ലാ യാത്രക്കാർക്കും സാധാരണ […]
Read More

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ഫുട്ബോൾ ക്ലബ്ബിലേക്ക്; 1700 കോടിയുടെ കരാർ.

റിയാദ്: സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ് അൽ-നാസർ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കരാറിലെത്തിയതായി ബീഇൻ സ്‌പോർട്‌സ് സ്ഥിരീകരിച്ചു.സീസണിൽ 212 മില്യൺ ഡോളറിന്റെ കരാറാണ് അൽ നാസർ ക്ലബ്ബുമായി താരം ഒപ്പിടാൻ തീരുമാനിച്ചിരിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്‌തു. പ്രാരംഭ ഇടപാട് ഏകദേശം 105 മില്യൺ ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ പരസ്യങ്ങളിലൂടെയും സ്പോൺസർഷിപ്പ് ഡീലുകളിലൂടെയും ഇത് വർദ്ധിപ്പിക്കും. ജനുവരിയിൽ അദ്ദേഹം ക്ലബ്ബിൽ ചേരും. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡോ കഴിഞ്ഞ മാസം ബ്രിട്ടീഷ് പത്രപ്രവർത്തകനായ പിയേഴ്‌സ് മോർഗന് നൽകിയ […]
Read More

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ആരോഗ്യ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ വനിതാ വിഭാഗം കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ആരോഗ്യ ബോധവത്‌കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കിംസ് ഹോസ്പിറ്റൽ ഒബ്സ്റ്ററിക് & ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ: ബ്ലെസി ജോൺ ക്ലാസ്സ്‌ നടത്തി. സ്ത്രീകളിൽ പൊതുവെ കണ്ടു വരുന്ന പി.സി.ഒ.ഡി എങ്ങനെ തിരിച്ചറിയാം, രോഗ പ്രതിരോധത്തിനായുള്ള ചികിത്സാ വിധികളും ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങളും അവർ വിശദീകരിച്ചു. സെർവിക്കൽ കാൻസർ, ബ്രെസ്റ്റ് കാൻസർ എന്നിവയെ കുറിച്ച് സ്ത്രീകൾ കൂടുതൽ ബോധവതികളാവണമെന്നും ഓർമപ്പെടുത്തി. ഏരിയ പ്രസിഡന്റ്‌ സമീറ […]
Read More

വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.

വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ എൻഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിസംഘർഷത്തിനു പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണം. പോലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകണം തുടങ്ങീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി.വിഴിഞ്ഞം സ്വദേശിയായ റിട്ടയേർഡ് ഡി.വൈ.എസ്.പിയാണ് ഹർജിയുമായി […]
Read More

ശബരിമല അന്താരാഷ്ട്ര വിമാനത്താവള പദ്ധതി: നടപടികളുമായി മുന്നോട്ട് ; മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ സാങ്കേതിക സാമ്ബത്തിക സാധ്യതാ പഠനം പൂര്‍ത്തീകരിച്ച്‌ പുതുക്കിയ റിപ്പോര്‍ട്ട് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഈവര്‍ഷം ജൂണ്‍ 30ന് സമര്‍പ്പിച്ചു.റിപ്പോര്‍ട്ടിന്മേല്‍ വ്യോമയാന മന്ത്രാലയവും, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നീ ഏജന്‍സികളും നടത്തിയ നിരീക്ഷണത്തിന് ഒക്ടോബര്‍ 10ന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. പദ്ധതി പ്രദേശമായ കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റിലും അനുബന്ധ പ്രദേശത്തുമായുള്ള ഭൂമിയിലാണ് വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്.3500 മീറ്റര്‍ നീളമുള്ള റണ്‍വേ സാധ്യമാകുന്ന […]
Read More

കേരള ചരിത്രത്തില്‍ ആദ്യം, സ്പീക്കര്‍ പാനലില്‍ എല്ലാവരും വനിതകള്‍.

ചരിത്രത്തിലാദ്യമായി നിയസഭയിലെ സ്പീക്കര്‍ പാനല്‍ വനിതാ എംഎല്‍എമാരെ മാത്രം ഉള്‍പ്പെടുത്തി നാമനിര്‍ദേശം ചെയ്തു. മുന്‍ സ്പീക്കര്‍ എംബി രാജേഷ് മന്ത്രിപദത്തിലേക്കും എഎന്‍ ഷംസീര്‍ സ്പീക്കര്‍ കസേരയിലേക്കും മാറിയതോടെ ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനം രസകരമായ കാഴ്ചകള്‍ക്ക് കൂടി വേദിയായി. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കാനുള്ള പാനലിലാണ് ചരിത്രത്തിലാദ്യമായി വനിത എംഎല്‍എമാരെ മാത്രം ഉള്‍പ്പെടുത്തിയത്. യു പ്രതിഭയും, സികെ ആശയും കെകെ രമയും പാനലില്‍ ഉള്‍പ്പെട്ടു. സഭാ നാഥനായുള്ള എഎന്‍ ഷംസീറിന്റെ ആദ്യദിവസം കൊതുകം […]
Read More

അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ റാങ്കിങില്‍ ഇന്ത്യ 48ാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി ഡി.ജി.സി.എ അധികൃതര്‍

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐ.സി.എ.ഒ) ആഗോള വ്യോമയാന സുരക്ഷാ റാങ്കിങില്‍ ഇന്ത്യ 48ാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി ഡി.ജി.സി.എ അധികൃതര്‍ അറിയിച്ചു.നാല് വര്‍ഷം മുമ്ബ് രാജ്യം 102ാം സ്ഥാനത്തായിരുന്നു. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. യു.എ.ഇയും ദക്ഷിണ കൊറിയയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ചൈന 49ാം സ്ഥാനത്താണ്. സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും റാങ്കിങ് ഉയര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഡി.ജി.സി.എ മേധാവി അരുണ്‍ കുമാര്‍ പറഞ്ഞു
Read More