Business & Strategy

”അമ്മ ഭക്ഷണം കഴിച്ചോ” എന്ന് അന്വേഷണം, നിമിഷങ്ങൾക്കകം മരണം, പൊലീസ് ട്രെയ്‌നി ആനന്ദിന്റെ മരണത്തിൽ ദുരൂഹതയെന്ന് വീട്ടുകാർ

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനിയായ ആദിവാസി യുവാവ് ആനന്ദ് ജീവനൊടുക്കിയതിൽ ദുരൂഹത ഏറുന്നു. വിതുര പേപ്പാറ കരിപ്പാലം അരവിന്ദ് ഭവനിൽ എ.ആനന്ദ് മരിക്കുന്നതിന് മിനിറ്റുകൾക്കു മുമ്പ് അമ്മയോട് സംസാരിച്ചിരുന്നു. അമ്മയോട് കഴിച്ചോ എന്ന് തിരക്കിയെന്നും ജോലിക്ക് പോകുമ്പോൾ സൂക്ഷിക്കണമെന്ന് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആനന്ദിനെ ബാരക്കിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആനന്ദിന്റെ മരണത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ജാതിവിവേചനവും മാനസികപീഡനവും നേരിട്ടതായി ആനന്ദ് പറഞ്ഞിരുന്നതായി സഹോദരൻ […]
Read More

യാ അലി ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ സ്‌കൂബാ ഡൈവിങ് അപകടത്തിൽ മരിച്ചു

സിംഗപ്പൂർ: പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ സ്‌കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടു. 52 വയസ്സായിരുന്നു. സിംഗപ്പൂരിൽ നടന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. അപകടത്തിൽ കടലിൽ നിന്ന് സുബീനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സിംഗപ്പൂരിൽ നടക്കുന്ന നാലാമത് നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പാടുമെന്നറിയിച്ചുകൊണ്ടുള്ള വിഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സുബീൻ പങ്കുവെച്ചിരുന്നു. അസമീസ്, ബംഗാളി, ഹിന്ദി ഉൾപ്പെടെ 40ലധികം ഭാഷകളിൽ സംഗീതത്തിന് മികച്ച സംഭാവന നൽകിയ ഗായകനാണ് സുബീൻ ഗാർഗ്. 2006ലെ ഗംങ്സ്റ്റർ സിനിമയിലെ […]
Read More

കൊച്ചിയിൽ മെസ്സി കളിക്കുമോ? അർജന്റീനയെ കലൂരിൽ കളിപ്പിക്കാൻ സർക്കാർ ആലോചന

കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും സംഘവും കൊച്ചിയിൽ കളിക്കാൻ വരും. കേരളത്തിലെ അർജന്റീന ടീമിന്റെ മത്സരം കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നില്ല. നേരത്തേ തിരുവനന്തപുരത്ത് കളി നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. കേരളത്തിലെത്തുന്നത് സംബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അടുത്തിടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. സാമൂഹികമാധ്യമങ്ങൾ വഴി ഈ വർഷത്തെ സൗഹൃദമത്സരങ്ങൾ നടക്കുന്ന വേദികൾ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടത്. നവംബറിൽ അർജന്റീന […]
Read More

അഹമ്മദാബാദ് വിമാന ദുരന്തം; കാരണം ഇന്ധന സ്വിച്ചിലെ പ്രശ്നം’; ബോയിംഗിനെതിരെ കേസ്

വാഷിംഗ്ടൺ ഡി.സി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ബോയിംഗിനും ഹണിവെല്ലിനുമെതിരെ കേസ്. ബോയിംഗ് വിമാനക്കമ്പനിക്കും കോക്പിറ്റിലെ ഇന്ധന സ്വിച്ച് മാറ്റിയ ഹണിവെല്ലിനുമെതിരെയാണ് കേസ്. വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബമാണ് ഡെലെവെയറിലെ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇന്ധനസ്വിച്ച് തകരാറിലായതാണ് അപകടകാരണമെന്നാണ് കുടുംബങ്ങളുടെ ആരോപണം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട വിമാനമാണ് പറന്നയുർന്നതിന് പിന്നാലെ തകർന്ന് വീണത്. ബോയിംഗിന്റെ ഡ്രീംലൈനർ 787-8 വിമാനം തകർന്ന് വീണ അപകടത്തിൽ 260 പേരാണ് മരിച്ചത്. കോക്ക്പിറ്റിലെ ഇന്ധന സ്വിച്ച് ഓഫാക്കുകയോ കാണാതാകുകയോ ചെയ്തതാകാം […]
Read More

”എന്റെ പരാജയത്തിന് കാരണം നടുവേദന” വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

ടോക്യോ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നാലെ കാരണം തന്റെ നടുവേദനയാണെന്ന് വ്യക്തമാക്കി നീരജ് ചോപ്ര. ഇത്തരമൊരു പരാജയം ആദ്യമായിട്ടാണ് സംഭവിക്കുന്നത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. മത്സരത്തിൽ അഞ്ച് ശ്രമത്തിൽ ഫൗളടക്കം വന്നതോട് കൂടി എട്ടാം സ്ഥാനത്തേക്ക് നീരജ് തള്ളപ്പെട്ടിരുന്നു. ഇത് ഏറെ പ്രതീക്ഷയുള്ള മെഡൽ നഷ്ടത്തിലേക്കും നയിച്ചു. ഈ മാസം ആദ്യം ചെക്ക് റിപ്പബ്ലിക്കിൽ പരിശീലനം നടത്തുന്നതിനിടെ, ജാവലിൻ എറിയാനൊരുങ്ങുമ്പോൾ നടുവിന് ഒരു ഉളുക്ക് അനുഭവപ്പെട്ടു. തുടർന്ന് […]
Read More

ചിക്കൻ ബിരിയാണിയിൽ ‘ചിക്കൻ’ വേണ്ടേ വേണമെന്ന് രാധാകൃഷ്ണൻ സാർ, വേണ്ടെന്ന് ജോർജ് സാർ, പൊലീസ് സ്‌റ്റേഷനിൽ അടിപിടി

കൊച്ചി: ചിക്കൻ ബിരിയാണി വാങ്ങുമ്പോൾ മിനിമം ചിക്കൻ പീസെങ്കിലും വേണ്ടേ…. ഇനി ചിക്കൻ ഇല്ലെങ്കിലോ… ചിക്കൻ ഉണ്ടായാലും ഇല്ലെങ്കിലും ഉഗ്രൻ തല്ല് നടന്നു, ഹോട്ടലിലോ വീട്ടിലോ ഒന്നുമല്ല. കൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് ഈ തല്ല് നടന്നത്. കൊച്ചി, പള്ളുരുത്തിയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് ട്രോളാണേ, സത്യമാണോ എന്ന് സംശയിക്കുന്ന സംഭവങ്ങൾ നടന്നത്. ചിക്കൻ ബിരിയാണിയിൽ നിന്ന് ചിക്കൻ കിട്ടിയില്ല എന്ന പേരിൽ തമ്മിലടിച്ചതാകട്ടെ രണ്ട് ഹോം ഗാർഡുകളും. സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കൽ ദിനത്തിലാണ് ഈ […]
Read More

എസ് എ പി ക്യാംപിലെ ബാരക്കിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ആര്യനാട് കീഴ്പാലൂർ സ്വദേശി ആനന്ദിനെയാണ് ഇന്നു രാവിലെ ബാരക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ആനന്ദിന്റെ സഹോദരൻ പേരൂർക്കട പൊലീസിൽ പരാതി നൽകി. എസ്എപി കമാൻഡന്റിനും പരാതി നൽകിയിട്ടുണ്ട്. പ്ലറ്റൂൺ ലീഡറായി തിരഞ്ഞെടുത്തിനു ശേഷം ആനന്ദ് കടുത്ത സമ്മർദത്തിലായിരുന്നുവെന്നു പറയുന്നു. ബി കമ്പനി പ്ലറ്റൂൺ ലീഡർ ആയിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് മെഡിക്കൽ […]
Read More

പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ;ഐ ഓ സി ഹുസ്റ്റൺ ചാപ്റ്റർ

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ കെ പി സി സി പ്രസിഡന്റും ആയിരുന്ന പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഐ ഓ സി ഹുസ്റ്റൺ ചാപ്റ്റർ ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് സൂം പ്ലാറ്റഫോമിൽ പ്രസിഡന്റ്‌ ജെസ്റ്റിൻ ജേക്കബിന്റെ അധ്യക്ഷദയിൽ അനുസ്മരണ യോഗം നടത്തി.ജനറൽ സെക്രട്ടറി ടോം വിരിപ്പൻ സ്വാഗതം പറയുകയും പി പി തങ്കച്ചൻ സാറിന്റെ പ്രവർത്തനങ്ങളെ അനുസമരിച്ചു സംസാരിക്കുകയ്യും തുടർന്ന് ദേശീയ വൈസ് പ്രസിഡന്റ്‌ തോമസ് ഒലിയാംകുന്നിൽ തങ്കച്ചൻ സാറും ആയി […]
Read More

ഹൃദയ വിശുദ്ധിയുടെ സ്നേഹ സ്വരൂപന് പ്രണാമം.ബഹ്റൈൻ എ.കെ.സി. സി.

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പും, മാനന്തവാടി രൂപതയുടെ പ്രഥമ പിതാവുമായിരുന്ന ജേക്കബ് തൂങ്കുഴി കാലം ചെയ്തു‌. പിതാവിന്റെ വേർപാടിൽ അഗാധമായ ദുഃഖവും, വേദനയും, അനുശോചനവും രേഖപ്പെടുത്തി ബഹ്റൈൻ എ.കെ. സി.സി.സമൂഹത്തെ സമാധാനത്തിന്റെ തീരത്താണയാൻ പ്രാപ്തമാക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന പിതാവിന്റെ വേർപാട് സീറോ മലബാർ സഭയ്ക്കും ആത്മീയ കൂട്ടായ്മയ്കൾക്കും തീരാനഷ്ടമാണെന്ന് ബഹ്റൈൻ എ കെ സി സി ഭാരവാഹികളായ ജീവൻ ചാക്കോയും പോളി വിതയത്തിലും പറഞ്ഞു. 1973 മാർച്ച് ഒന്നിന് മാനന്തവാടി രൂപയുടെ പ്രഥമ മെത്രാനായി നിയമിതനായ […]
Read More

ആർ എസ് സി മീലാദ് കോണ്‍ക്ലേവ് ഈജിപ്‌തിൽ

മുഹമ്മദ് നബി(സ്വ)യുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഈജിപ്തിൽ അന്താരാഷ്ട്ര മീലാദ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന സയ്യിദുൽ ബഷർ കോണ്‍ക്ലേവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതരും വിദ്യാര്‍ഥികളും പങ്കെടുക്കും. “മുഹമ്മദ് നബി (സ്വ)യെ കുറിച്ചുള്ള എഴുത്തുകളിലെ വൈവിധ്യം’ എന്ന വിഷയത്തിൽ അക്കാദമിക് സെമിനാറും വിവിധ ഭാഷകളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ നബി കീര്‍ത്തനങ്ങളും സീറ-മൗലിദ് പാരമ്പര്യത്തിന് വ്യത്യസ്ത രാജ്യങ്ങള്‍ അര്‍പ്പിച്ച സംഭാവനകള്‍ സംബന്ധിച്ച് വിദ്യാര്‍ഥി പ്രതിനിധികള്‍ സംസാരിക്കുന്ന […]
Read More