Business & Strategy

ബഹ്‌റൈനിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു

പുതുവത്സരദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ മന്ത്രാലയങ്ങൾ, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് 2023 ജനുവരി 1 ഞായറാഴ്ച അവധിയായിരിക്കും.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് 2023-ലെ പുതുവത്സര അവധിയെക്കുറിച്ച് സർക്കുലർ പുറത്തിറക്കിയത്.
Read More

ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൃശൂര്‍ എടവില്‍ ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ച നാലുപേരും. തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശികളാണ് ഇവര്‍.സെന്റ് തോമസ് കോളേജിലെ മുന്‍ അദ്ധ്യാപകന്‍ വിന്‍സന്റ് (61), ഭാര്യ മേരി (56), മേരിയുടെ സഹോദരന്‍ ജോര്‍ജ്, ബന്ധുവായ തോമസ് എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ മൃതദേഹങ്ങള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേരുടേത് ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
Read More

ശബരിമല മണ്ഡലപൂജ നാളെ; തങ്ക അങ്കി രഥ ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും

ശബരിമല മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി രഥ ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന ഇന്ന് വൈകിട്ട് നടക്കും. നാളെയാണ് മണ്ഡലപൂജ. 24 നാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്. തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും .പെരുന്നാട് നിന്ന് രാവിലെ ഏഴു മണിക്ക് തങ്ക അങ്കിയുമായുള്ള രഥം ശബരിമലയിലേക്ക് തിരിച്ചു .വൈകുന്നേരം 5.30ന് ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആചാരപൂർവം […]
Read More

ശിവഗിരി തീർത്ഥാടനം ; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: 90ാമത് ശിവഗിരി തീർത്ഥാടനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. 30ന് രാവിലെ ശിവഗിരിയിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യാതിഥിയാകും. 30ന് പുലർച്ച പർണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകൾക്കുശേഷം ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം നടക്കും. രാവിലെ 7.30ന് ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങിൽ സ്വാമി […]
Read More

കൊവിഡ് ; മരിച്ച മാദ്ധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം, ജീവന്‍ നഷ്ടമായത് 103 പേര്‍ക്ക്

ലക്നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച 53 പത്രപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം സഹായം നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ചായിരുന്നു ധനസഹായം വിതരണം ചെയ്തത്. ഉത്തര്‍പ്രദേശില്‍ നൂറ്റിമൂന്ന് പത്രപ്രവര്‍ത്തകരാണ് ഒന്നരവര്‍ഷത്തനിടെ കൊവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. ഇതില്‍ 53 പേരുടെ കുടുംബങ്ങള്‍ക്ക് നേരത്തേ സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. ശേഷിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ കുട‌ുംബങ്ങള്‍ക്കാണ് തുക കൈമാറിയത്. ‘കൊവിഡ് വ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ […]
Read More

കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പത്തൊന്‍പതുകാരി പൊലീസ്‌ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പത്തൊന്‍പതുകാരി സ്വര്‍ണവുമായി പിടിയില്‍. കാസര്‍കോട് സ്വദേശിനി പിടിയിലായത്.അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്താണ് ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം ദുബായില്‍ നിന്ന് കൊണ്ടുവന്നത്.ഇന്നലെ രാവിലെ പത്തരയോടെയാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. കസ്റ്റംസ് പരിശോധനയില്‍ സ്വര്‍ണമൊന്നും കണ്ടെത്തിയിരുന്നില്ല. പതിനൊന്ന് മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങി. യുവതി സ്വര്‍ണം കടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസ് പരിശോധിക്കുകയായിരുന്നു. പൊലീസ് ലഗേജുകള്‍ പരിശോധിക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴൊന്നും സ്വര്‍ണം ലഭിച്ചില്ല. താന്‍ സ്വര്‍ണമൊന്നും കടത്തിയിട്ടില്ലെന്ന് […]
Read More

കടല്‍ ക്ഷോഭത്തിന് സാധ്യത; തീരപ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

കേരള തീരത്ത് കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം  അറിയിച്ചു.കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കാനും കടല്‍തീരത്തെ വിനോദങ്ങള്‍ ഒ‍ഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.
Read More

ബഹ്‌റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ക്രിസ്തുമസ് ശുശ്രൂഷ നടന്നു.

മനാമ: ബഹ്‌റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ ക്രിസ്തുമസ് ശുശ്രൂഷ (ജനന പെരുന്നാള്‍) മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും ഓർത്തഡോക്സ്‌ സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും ആയ അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തിലും കത്തീഡ്രൽ വികാരി റവ. ഫാദർ പോൾ മാത്യൂ, സഹ വികാരി റവ. ഫാദർ സുനിൽ കുര്യൻ ബേബി എന്നിവരുടെ സഹ കാര്‍മികത്വത്തിലും നടത്തപ്പെട്ടു. 24 ന​‍് വൈകിട്ട് സന്ധ്യനമക്കാരം, തീ ജ്വാലാ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന എന്നിവയോടുകൂടിയാണ​‍് […]
Read More

ബഹ്‌റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം വജ്ര ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

ബഹ്‌റൈൻ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം 2022 ഡിസംബർ 23 വെള്ളിയാഴ്ച കെ.സി.എ ഹാളിൽ വച്ച് നടത്തപ്പെട്ടു. സമൂഹത്തിൽ യുവാക്കളുടെ പങ്കിനെക്കുറിച്ചും, ഉത്തരവിദിത്വത്തെക്കുറിച്ചും ഓർമ്മിപ്പിച്ചുകൊണ്ട് മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും, സൺഡേസ്കൂൾ പ്രസിഡന്റുമായ അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം നിർവഹിച്ചു. ബഹ്‌റൈൻ യുവജന പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങളെ അദ്ദേഹം ചടങ്ങിൽ അഭിനന്ദിച്ചു. യുവജനപ്രസ്ഥാനം പ്രസിഡന്റും കത്തീഡ്രൽ […]
Read More

നവലോക നിർമിതിയിൽ സ്​ത്രീകളുടെ പങ്ക്” ഫ്രണ്ട്‌സ് വനിതാ സമ്മേളനം ഡിസംബർ 30ന്

മനാമ : “നവലോക‌ നിർമിതിയിൽ സ്ത്രീകളുടെ പങ്ക്” എന്ന വിഷയത്തിൽ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ​സംഘടിപ്പിക്കുന്ന സമ്മേളനം ഡിസംബർ 30 വെള്ളിയാഴ്ച നടക്കും. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും ട്വീറ്റിന്റെ ( വിമൻ എഡ്യൂക്കേഷൻ & എംപവർമെൻറ് ട്രസ്റ്റ്) ചെയർപേഴ്‌സനുമായ എ. റഹ്മത്തുന്നിസ ടീച്ചർ മുഖ്യ അതിഥിയായി പങ്കെടുക്കും.ലോകത്തിന്റെ വളർച്ചയിൽ പുരുഷന്മാരെ പോലെ തന്നെ  പങ്ക്‌ വഹിച്ചുകൊണ്ടിരിക്കുന്നവരാണ്​ സ്ത്രീകളും. സാമൂഹിക – നാഗരിക മേഖലയുടെ എല്ലാ […]
Read More