Business & Strategy

ഫോക്ക് ഡാൻസ് മത്സരങ്ങൾ വൈവിധ്യം കൊണ്ടും അവതരണമികവുക്കൊണ്ടും ശ്രദ്ധേയമായി.

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫോക്ക് ഡാൻസ് മത്സരങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോക്ക് ഡാൻസുകളുടെ വൈവിധ്യം കൊണ്ടും അവതരണമികവുക്കൊണ്ടും ശ്രദ്ധേയമായി. സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നിരവധി മത്സരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫോക്ക് ഡാൻസിൽ ടീം ബാറ്റിൽ ഗേൾസ്, ടീം ബഹറിൻ ഒഡിയ സമാജ്, ടീം നാഗ എന്നിവർ സമ്മാനാർഹരായി. ബഹ്റൈൻ കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ […]
Read More

ഓണപ്പുടവയിൽ തിളങ്ങി ശ്രാവണം

ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ‘ശ്രാവണം 2025’ -ൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓണപ്പുടവ മത്സരം കാണികളുടെ മനം കവർന്നു. കുട്ടികളും മുതിർന്നവരുമടങ്ങിയ നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു..പരമ്പരാഗതമായ ഓണവസ്ത്രങ്ങളെ നൂതന ആശയങ്ങളുമായി സമന്വയിപ്പിച്ച് അവതരിപ്പിച്ച മത്സരാർത്ഥികൾ വേറിട്ടൊരനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്. സർഗ്ഗാത്മകതയും കരവിരുതും ഒത്തുചേർത്ത് തയ്യാറാക്കിയ ഓണപ്പുടവകൾ വേദിയിൽ അണിനിരന്നപ്പോൾ അതൊരു ദൃശ്യവിരുന്നായി മാറി. കസവ് മുണ്ടുകൾ, സെറ്റ് സാരികൾ, പട്ടുപാവാടകൾ, ബ്ലൗസുകൾ എന്നിവ വ്യത്യസ്തമായ രീതിയിൽ അലങ്കരിച്ചും, പരമ്പരാഗത ആഭരണങ്ങൾ ഉപയോഗിച്ചും മത്സരാർഥികൾ തങ്ങളുടെ സൃഷ്ടികൾ […]
Read More

സംഗീതത്തിന്റെ ശ്രാവണമൊരുക്കാൻ കെ.എസ് ചിത്രയും യുവഗായകരും 11, 12 തീയതികളിൽ ബി കെ എസിൽ

ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ ഹൃദയങ്ങളിൽ ഓണത്തിന്റെ നിറപ്പൊലിമ നിറയ്ക്കാൻ, ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ചിരിക്കുന്ന ‘ശ്രാവണം 2025’ ഓണാഘോഷങ്ങൾക്ക് സംഗീതത്തിന്റെ മാധുര്യം പകരാൻ പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്രയും യുവഗായകരും എത്തുന്നു.സെപ്റ്റംബർർ 11, 12 (വ്യാഴം, വെള്ളി) തീയതികളിലാണ് സംഗീത പരിപാടി നടക്കുന്നത് .പ്രശസ്ത സംഗീത റിയാലിറ്റി ഷോയായ ‘ഐഡിയ സ്റ്റാർ സിംഗർ സീസൺ 9’-ലൂടെ സംഗീത ലോകത്ത് തങ്ങളുടേതായൊരിടം കണ്ടെത്തിയ അനുശ്രീ, നന്ദ, ബൽറാം, ശ്രീരാഗ് എന്നിവർ നയിക്കുന്ന സംഗീതനിശ സെപ്റ്റംബർ 11 വാഴാഴ്ച […]
Read More

ശബരിമലയിലെ ദ്വാരപാലകരുടെ സ്വര്‍ണ്ണപ്പാളി കോടതി അനുമതിയില്ലാതെ നീക്കിയതിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ശബരിമലയിലെ ദ്വാരപാലകരുടെ വിഗ്രഹ പാളി ഇളക്കി മാറ്റിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വര്‍ണ്ണപ്പാളി കോടതി അനുമതിയില്ലാതെ നീക്കിയത് ശരിയല്ല. കോടതിയുടെ അനുമതി നേടാന്‍ ആവശ്യത്തിന് സമയം ദേവസ്വം ബോര്‍ഡിന് ഉണ്ടായിരുന്നുവെന്ന് ഹൈക്കോടതി. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം. ഗുരുതര വീഴ്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യല്‍ കമ്മീഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ണക്കാലത്തെ പ്രത്യേക പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചതിന് ശേഷമാണു ശ്രീ കോവിനു മുന്നിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണികള്‍ക്കായി ഇളക്കിയത്. സംഭവം […]
Read More

മർദനമേറ്റ സുജിത്തിന് വേദിയിൽ സ്വർണമാല ഊരി നൽകി ഡിസിസി പ്രസിഡന്റ്, ”ഇത് വിവാഹസമ്മാനം”

തൃശൂർ: കുന്നംകുളം പാലീസിന്റെ ക്രൂര മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് സ്വർണമാല ഊരി നൽകി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. 15നാണ് സുജിത്തിന്റെ വിവാഹമായതിനാൽ വിവാഹസമ്മാനമായാണ് മാല നൽകിയത്. സുജിത്തിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ സദസിനിടെയായിരുന്നു മനസ് നിറയിച്ച സമ്മാനദാനം. ടി.എൻ.പ്രതാപനാണ് വേദിയിൽ സമ്മാനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. സുജിത്തിനെ പൊലീസ് അതിക്രൂരമായി മർദിക്കുന്ന […]
Read More

പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; മാട്ടുമന്ദ ചോളോട് സ്വദേശി 29 കാരി മീരയാണ് മരിച്ചത്

പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ദ ചോളോട് സ്വദേശി 29 കാരി മീരയാണ് മരിച്ചത്. ഭര്‍ത്താവിന്റെ മര്‍ദനമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.ഭര്‍ത്താവ് മര്‍ദിച്ചു എന്ന് പരാതിപ്പെട്ട് ചോളോട് സ്വദേശി മീര ഇന്നലെ സ്വന്തം വീട്ടിലെത്തിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കാമെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും, രാത്രിയോടെ ഭര്‍ത്താവ് അനൂപ് യുവതിയെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.ഇന്ന് രാവിലെയോടെ ഹേമാംബിക നഗര്‍ പൊലീസാണ് മീര മരിച്ചെന്ന് ബന്ധുക്കളെ വിവരമറിയിച്ചത്. ഒരു വര്‍ഷം […]
Read More

ബഹ്‌റൈനില്‍ ആഗോള ജല, ഊര്‍ജ്ജ, കാലാവസ്ഥാ വ്യതിയാന കോണ്‍ഫറൻസ് ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

എണ്ണ, പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിക്കുന്ന ഗ്ലോബല്‍ വാട്ടർ, എനർജി, ക്ലൈമറ്റ് ചേഞ്ച് കോണ്‍ഗ്രസിന്റെ രണ്ടാം പതിപ്പ് എക്സിബിഷൻ വേള്‍ഡ് ബഹ്റൈനില്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.സുസ്ഥിര ജല, ഊർജ്ജ പരിവർത്തനം-സുരക്ഷിത ഭാവിക്കായി നവീകരണം’ എന്ന വിഷയത്തിലാണ് കോണ്‍ഗ്രസ് നടക്കുന്നത്. ബഹ്റൈൻ രാജ്യത്തിനകത്തും പുറത്തുമുള്ള മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വിദഗ്ധർ, പ്രകൃതിവിഭവങ്ങളുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും കാര്യത്തില്‍ ആശങ്കയുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.പരിപാടിയില്‍, ജലത്തിലും ഊർജ്ജത്തിലും നൂതന സാങ്കേതികവിദ്യകള്‍ […]
Read More

സെൻട്രല്‍ ബാങ്ക് ഓഫ് ബഹ്റൈൻ പിന്തുണയോടെ ബഹ്‌റൈനില്‍ ‘ഫിൻടെക് ഫോര്‍വേഡ് 2025’ സംഘടിപ്പിക്കുന്നു

സെൻട്രല്‍ ബാങ്ക് ഓഫ് ബഹ്റൈൻ പിന്തുണയോടെ ബഹ്‌റൈനില്‍ ‘ഫിൻടെക് ഫോര്‍വേഡ് 2025’ സംഘടിപ്പിക്കുന്നു.ഒക്ടോബർ 8, 9 തീയതികളില്‍ എക്സിബിഷൻ വേള്‍ഡ് ബഹ്റൈനില്‍ നടക്കും.ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇഡിബി) ആതിഥേയത്വം വഹിക്കുകയും ഇക്കണോമിസ്റ്റ് ഇംപാക്റ്റ് പ്രോഗ്രാം ചെയ്യുകയും ചെയ്യുന്ന എഫ്‌എഫ്25, സെൻട്രല്‍ ബാങ്ക് ഓഫ് ബഹ്റൈൻ (സിബിബി), ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബിടിഇഎ), ബഹ്റൈൻ ഫിൻടെക് ബേ എന്നിവയുടെ പിന്തുണയോടെയാണ് നടക്കുന്നത്. വർഷം തോറും ഫിൻടെക് ഫോർവേഡ്, ലോകമെമ്ബാടുമുള്ള ആഗോള വിദഗ്ധർ, ധനകാര്യ […]
Read More

കടുവയെ പിടികൂടാൻ കഴിഞ്ഞില്ല, വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിലടച്ച് കർഷകർ

കടുവയെ പിടികൂടാൻ കഴിയാത്ത വനം വകുപ്പിന് ശിക്ഷയുമായി കർഷകർ. പത്തിലധികം വനം വകുപ്പ് ഉദ്യോഗസ്ഥരെയാണ് കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ അടച്ചത്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തോട് ചേർന്നുള്ള ഗുണ്ടൽപേട്ടിനടുത്താണ് സംഭവം. ബഫർ സോണിന്റെ പരിധിയിൽ വരുന്ന ബൊമ്മലാപുര ഗ്രാമത്തിലാണ് സംഭവം. ഇവിടെ ജനങ്ങൾ രണ്ട് മാസമായി കടുവ ഭീതിയിലാണ്. നിരവധി കന്നുകാലികളെ കൊന്നുതിന്നു. കടുവയെ പിടികൂടാനായി നിരന്തരം പരാതികൾ വനംവകുപ്പിന് നൽകിയെങ്കിലും വനം വകുപ്പ് ഗൗരവത്തിലെടുത്തില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ കൂട് സ്ഥാപിക്കുക മാത്രമാണ് […]
Read More

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ വിദ്യാർത്ഥിയുടെ ശരീരത്തിൽ തീപിടിച്ചു, ഗുരുതരപരിക്ക്

കോട്ടയം: പെട്രോൾ ടാങ്ക് കയറ്റിവന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽ കയറുന്നതിനിടെ ഒഎച്ച്ഇ ലൈനിൽ നിന്നു ഷോക്കറ്റ വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലാണ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടി രിക്കുകയായിരു ന്നു ട്രെയിൻ. കടുത്തുരുത്തി ഗവ. പോളിടെക്‌നിക്കിൽ രണ്ടാംവർഷ കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥി അദ്വൈത് (17) നാണ് ഗുരുതരമായി പൊള്ളലേറ്റത്. എറണാകുളം കുമ്പളം സ്വദേശിയാണ്. ഗുരുതരമായി പൊള്ളലേറ്റ അദ്വൈതിന്റെ ശരീരത്തിലും വസ്ത്രത്തിലും തീപിടിച്ചതോടെ നാട്ടുകാർ […]
Read More