Business & Strategy

തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ് കേസുകളില്‍ കുതിച്ചുചാട്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലെ കോവിഡ് സാഹചര്യം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി യോഗത്തിനുശേഷം പ്രതികരിച്ചു. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവരോടും നിര്‍ദ്ദേശിച്ചതായും ഏത് സാഹചര്യവും നേരിടാന്‍ ടീം സജ്ജമാണെന്നും മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു. ചൈനയിലെ കോവിഡ് ബാധയുടെ തരംഗം പുതിയ മ്യൂട്ടേഷനുകള്‍ക്ക് കാരണമായേക്കുമെന്ന ഭയത്തിനിടയില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ നിതി ആയോഗ് […]
Read More

നാസയുടെ പ്രശംസ നേടി ബഹ്റൈൻ ദേശീയ ബഹിരാകാശ ശാസ്ത്ര ഏജൻസി

സ്പേസ് ആപ്ലിക്കേഷൻ ചലഞ്ച് മത്സരം സംഘടിപ്പിച്ച ബഹ്‌റൈൻ ദേശീയ ബഹിരാകാശ ശാസ്ത്ര ഏജൻസിയെ നാസ പ്രശംസിച്ചു.ഈ വർഷം മത്സരത്തിൽ പങ്കെടുക്കുന്ന ബഹ്‌റൈൻ പ്രോജക്ടുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിവിധ മേഖലകളിലായി 30-ലധികം വ്യത്യസ്ത പ്രോജക്ടുകളായി വർദ്ധിച്ചു.ബഹ്‌റൈൻ പോളിടെക്‌നിക്, ബഹ്‌റൈൻ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് എന്നിവരുമായി സഹകരിചാണ് നാസ ഈ മത്സരം സംഘടിപ്പിക്കുന്നത് ബഹിരാകാശ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആണ് ബഹ്‌റൈനിൽ മത്സരം സംഘടിപ്പിച്ചത് എന്ന് നാസ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. മുഹമ്മദ് അൽ അസീരി […]
Read More

ലൈറ്റ്സ് ഓഫ് കൈൻഡസ് ഭക്ഷണ പാക്കറ്റുകളും റെഡ് ബസ് ഗോ കാർഡും വിതരണം ചെയ്തു

മനാമ ബഹ്‌റൈൻ ടവറിലെ ആഫ്രിക്കൻ കമ്മ്യൂണിറ്റി ചർച്ച് സന്ദർശകർക്ക് ലൈറ്റ്സ് ഓഫ് കൈൻഡസ് ഭക്ഷണ പാക്കറ്റുകളും റെഡ് ബസ് ഗോ കാർഡും വിതരണം ചെയ്തു . ലൈറ്റ്സ് ഓഫ് കൈൻഡ്നസിന്റെ റീച്ച് ദ അൺറീച്ച്ഡ് എന്ന പദ്ധതിയുടെ ഭാഗമായി ആണ് പരിപാടി നടത്തിയത്. കൂടാതെ , കോവിഡ് 19 കാലഘട്ടം മുതൽ 3 വർഷമായി ആഫ്രിക്കൻ കമ്മ്യൂണിറ്റി ചർച്ച് സന്ദർശകരുമായി സഹകരണം തുടരുന്നു എന്നും ലൈറ്റ്സ് ഓഫ് കൈൻഡ് നസ് അറിയിച്ചു.ലൈറ്റ്‌സ് ഓഫ് കൈൻഡ് നസ് പ്രതിനിധികളായ […]
Read More

ഉത്തരേന്ത്യയില്‍ ശൈത്യം കടുക്കുന്നു; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ദില്ലിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശൈത്യം കടുക്കുന്നു. അന്തരീക്ഷ താപനില 5 ഡിഗ്രിയിലെത്തിയേക്കും.ശക്തമായ മൂടല്‍ മഞ്ഞ് വിമാന ട്രെയിന്‍ സര്‍വ്വീസുകളെ ബാധിച്ചു. ഛണ്ഡീഗഡ്, വാരണസി, ലക്‌നൗ വിമാനങ്ങള്‍ വഴി തിരിച്ച്‌ വിട്ടു. 11 ഓളം ട്രയിനുകളാണ് വൈകി ഓടുന്നത്.പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ദില്ലി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മൂടല്‍ മഞ്ഞ് അതിശക്തമായി തുടരുകയാണ്. ഈ മാസം 24 വരെ സമാന അവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Read More

സൗദി അറേബ്യയുടെ തൊഴിൽ അറ്റാഷെ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു.

ന്യൂഡൽഹി: ഇന്ത്യയിൽ സൗദി അറേബ്യയുടെ ലേബർ അറ്റാഷെ പ്രവർത്തനമാരംഭിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദി അൽ-മൻസൂർ ആണ് ന്യൂഡൽഹിയിലെ സൗദി എംബസിയിൽ തൊഴിൽ അറ്റാഷെയായി ചുമതലയേറ്റത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണിത്.വിദേശത്ത് സൗദി ആരംഭിക്കുന്ന നാലാമത്തെ ലേബർ അറ്റാഷെയാണ് ഇന്ത്യയിലേത്. തൊഴിൽ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം വർധിപ്പിക്കാനും സൗദിയിലേക്ക് ജോലിക്ക് അപേക്ഷിക്കുന്ന തൊഴിലാളികളെ സൗദിയിലെ ചട്ടങ്ങളെക്കുറിച്ചും തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചും ബോധവത്കരിക്കാനും ഇതിലൂടെ സാധിക്കും. മനിലയിലേക്കാണ് […]
Read More

കൊറോണ – ജാഗ്രത സ്വീകരിക്കണം; നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വ്യാപനം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വൈറസ് വ്യാപന സാഹചര്യം വിലയിരുത്താന്‍ യോഗം ചേര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജാഗ്രതയോടെ ഇരിക്കാനും നിരീക്ഷണം ശക്തമാക്കാനും ആവശ്യപ്പെട്ടുകൊണ്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും അഭിമുഖീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജരാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ദ്ധരുമായിരുന്നു ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. ബുധനാഴ്ച രാവിലെ 11.30ഓടെ യോഗം ആരംഭിച്ചിരുന്നു.കൊറോണ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് […]
Read More

കേരളത്തിൽ 5ജി സേവനം ആരംഭിച്ചു.

കേരളത്തിൽ 5ജി സേവനം ഇന്നുമുതൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ കൊച്ചി നഗരത്തിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തുമാണ് 5ജി സേവനം ലഭ്യമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ റിലയൻസ് ജിയോ ട്രൂ 5ജി സേവനം ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വലിയ പരിവർത്തനം ഉണ്ടാക്കുന്നതിന് 5ജി സഹായമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ഐടി അധിഷ്ഠിത വ്യവസായങ്ങളിലും ബിസിനസ് സംരംഭങ്ങൾക്കുംസ്റ്റാർട്ട് അപ്പുകളിലും തുടങ്ങി വിവിധ മേഖലകളുടെ വളർച്ചയ്‌ക്ക് ഊർജ്ജം പകരാൻ 5ജിക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More

ഫ്രണ്ട്‌സ് വനിതാ വിഭാഗം ലഘുലേഖ പ്രകാശനം ചെയ്തു

മനാമ: ‘നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിൽ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായുള്ള ലഘുലേഖയുടെ പ്രകാശനം പ്രസിഡന്റ്‌ സക്കീന അബ്ബാസ് നിർവഹിച്ചു. മുഹറഖ് അൽ ഇസ്‌ലാഹ്‌ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 30നാണു വനിതാ സമ്മേളനം നടക്കുന്നത്.ചടങ്ങിൽ ജനറൽ സെക്രട്ടറി ഷൈമില നൗഫൽ സെക്രട്ടറി നദീറ ഷാജി, ജനറൽ കൺവീനർ സൗദ പേരാമ്പ്ര, കൺവീനർ സലീന ജമാൽ, പ്രചരണ വിഭാഗം കൺവീനർ റഷീദ സുബൈർ,മനാമ ഏരിയ പ്രസിഡന്റ് ഷബീഹ ഫൈസൽ, മുഹറഖ് […]
Read More

ബഫര്‍സോണ്‍ വിഷയം ; ഫീല്‍ഡ് സര്‍വെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം

ബഫര്‍ സോണില് പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ നല്‍കിയ ആധികാരിക രേഖ പുറത്തുവിടാനും ഫീല്‍ഡ് സര്‍വെ നടത്താനും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനമായി.ഇതിന്റെ ഭാഗമായി ബുധനാഴ്ച വനം, റവന്യൂ, തദ്ദേശ വകുപ്പുകളുടെ സംയുക്ത യോഗം വിളിക്കും . ബഫര്‍സോണുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ രേഖ സമര്‍പ്പിച്ചിരുന്നു. ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം രേഖയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി ഈ രേഖ പ്രസിദ്ധപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. […]
Read More

കാലിഫോർണിയയിൽ ശക്തമായ ഭൂമികുലുക്കം.

അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് റിപ്പോർട്ട് ചെയ്തത്. നഗരത്തിൻ്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതി നഷ്ടപ്പെട്ടു. ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു.പുലർച്ചെ 2.34 ഓടെയായിരുന്നു സംഭവം. 3.30 ഓടെ വിവിധയിടങ്ങളിൽ നിന്നായി വൈദ്യുതി നഷ്ടപ്പെട്ട റിപ്പോർട്ടുകൾ വന്നുതുടങ്ങി. ഹംബോൾട്ട് കൗണ്ടിയിലെ ഏകദേശം 60,000ഓളം ഉപഭോക്താക്കളാണ് ഇത്തരത്തിൽ പരാതിപ്പെട്ടത്.
Read More