പ്രവാസി ക്ഷേമത്തിനായി വിപുലമായ സംവാദം: സംസ്ഥാന പ്രവർത്തക കൺവെൻഷൻ 2025 ഒക്ടോബർ 8ന് തിരുവനന്തപുരത്ത്
പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ശബ്ദമായി പ്രവർത്തിക്കുന്ന എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ, കേരളത്തിൽ പ്രവാസി പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കളെ ഏകോപിപ്പിക്കുന്ന പ്രവാസി പെൻഷൻ ഹോൾഡേഴ്‌സ് അസ്സോസിയേഷൻ (PPHA) സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രവർത്തക കൺവെൻഷൻ 2025, ഒക്ടോബർ 8-ാം തീയതി ബുധനാഴ്‌ച രാവിലെ 10 മണിക്ക്, തിരുവനന്തപുരം പത്മാകഫേ ഹാളിൽ (പഴയ ട്രിവാൻഡ്രം ഹോട്ടൽ, സെക്രട്ടറിയേറ്റ് സമീപം) നടക്കും.പ്രമുഖ അഥിതികൾക്ക് ഉജ്വലമായ സാന്നിദ്ധ്യം മുൻമന്ത്രി ബഹു. കെ. ഇ. ഇസ്മയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ബഹു. […]









