Business & Strategy

ബിഎംസി ശ്രാവണ മഹോത്സവം 2025 അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു

മെഗാ മാർട്ട് അവതരിപ്പിക്കുന്ന 30 ദിവസം നീണ്ടുനിൽക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2025 ൻ്റെ ഭാഗമായി ജനറൽ കൺവീനർ അൻവർ നിലമ്പൂർ,ജോയിൻ കൺവീനർമാരായ രത്നകുമാർ പാളയത്ത്, സജ്നാ സനൂപ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരം ശ്രദ്ധേയമായി. മത്സരത്തിൽ ഒന്നാം സ്ഥാനം ടീം ധിമി , രണ്ടാം സ്ഥാനം കാരുണ്യതീരം ബഹ്‌റൈൻ , മൂന്നാം സ്ഥാനം കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ എന്നിവർ കരസ്ഥമാക്കി. ബിഎംസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരത്തോടൊപ്പം ഉറിയടി മത്സരം, […]
Read More

മുഷ്ടിചുരുട്ടി ശരണംവിളി: അറിയാതെ പറ്റിപ്പോയത്, സംഭവിച്ചതിൽ ഖേദമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്

തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ ശരണം വിളിച്ചത്തിൽ ഖേദം പ്രകടിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അറിയാതെയാണ് അങ്ങനെ സംഭവിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു. ‘അങ്ങനെ സംഭവിച്ചതിൽ എനിക്ക് ഖേദമുണ്ട്. ഞാനൊരു പരമ വിശ്വാസിയാണ്. അങ്ങനെ വന്നുപോയെങ്കിൽത്തന്നെ ഞാനറിയാതെ വന്നുപോയതാണ്. അതിലെനിക്ക് വിഷമമുണ്ട്. അറിയാതെയാണെങ്കിലും അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്തെല്ലാം കോപ്രായങ്ങൾ നടന്നു. എന്തെല്ലാംതരം മുദ്രാവാക്യങ്ങൾ വിളിച്ചു. അങ്ങനെയുള്ളവരാണ് എന്നെ കളിയാക്കുന്നത്. സ്വാമിമാർ മുഷ്ടിചുരുട്ടി ശരണം […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ഓണാഘോഷം വർണാഭമായി .

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാനിയയിലെ കലവറ റെസ്റ്റോറന്റ് ഹാളിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.വിവിധതരം കലാപരിപാടികളും മത്സരങ്ങളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികൾക്കും മുതിർന്നവർക്കുമായി ഓണപ്പൂക്കളം, ഓണസദ്യ, വടംവലി, ക്വിസ് മത്സരങ്ങൾ, ഓണപ്പാട്ടുകൾ, സുന്ദരിക്ക് പൊട്ടുതൊടൽ, നൃത്തം, നാടൻ കലാരൂപങ്ങൾ, ബന്നു തീറ്റ മത്സരം, മിഠായി പെറുക്കൽ, മെമ്മറി ടെസ്റ്റ് എന്നിവയും നടന്നു. ഹരിദാസ് മാവേലിക്കര അവതരിപ്പിച്ച മിമിക്രിയും പരിപാടിയുടെ ഭാഗമായിരുന്നു. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി. ഇന്ത്യൻ സ്കൂൾ […]
Read More

അ​റ​ബ്, ഇ​സ്‍ലാ​മി​ക രാ​ജ്യ​ങ്ങ​ൾ ഒന്നായി നി​ന്ന് സ​മാ​ധാ​നം സം​രക്ഷിക്കണം : ബഹ്റൈൻ മന്ത്രിസഭായോഗം

അറബ് ഇസ്ലാമിക രാജ്യങ്ങൾ ഒന്നായി നിന്ന് സമാധാനം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കി ബഹ്റൈൻ ക്യാബിനറ്റ് യോഗം .ബഹ്റൈൻ കിരീട അവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലാണ് പ്രതിവാര മന്ത്രിസഭായോഗം ചേർന്നത്. കിരീടാവകാശിയുടെ ജപ്പാൻ സന്ദർശനത്തെയും,ജപ്പാനിലെ ഒസാക്കയിൽ നടന്ന എക്സ്പോ 2025ലെ അന്താരാഷ്ട്ര പ്രശംസകൾ നേടിയ ബഹ്റൈൻ പവലിയനെയും മന്ത്രിസഭാ യോഗം അഭിനന്ദിച്ചു.ജിസിസി അടിയന്തര അറബ് ഇസ്ലാമിക് ഉച്ചകോടിയുടെ പ്രമേയങ്ങൾക്കും മന്ത്രിസഭായോഗം പിന്തുണ നൽകി.
Read More

‘സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി, സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് വിളിക്കും’; ഗുരുതര ആരോപണം

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.എം. സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫിയെന്നും സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് വിളിക്കുമെന്നുമാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബു ആരോവിന്റെ ആരോപണം.’നേതാക്കൾ പേടിക്കുന്നത് വേറെയൊന്നുംകൊണ്ടല്ല. ഹെഡ്മാഷ് ആയിട്ടുള്ള ആളാരാണ്? ഇയാളെ എംഎൽഎ ആക്കാൻ പത്തനംതിട്ടയിൽ നിന്ന് ക്ഷണിച്ചുകൊണ്ടുവന്ന ഷാഫി പറമ്പിലാണ്. ഷാഫിയെ ഞാൻ വെല്ലുവിളിക്കുന്നു. ഈ രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് ഒരു തരത്തിലും ഞാൻ അംഗീകരിക്കില്ല, രാഹുലിനെതിരെ ശക്തമായ നടപടി ഇനിയും വേണം, […]
Read More

ബഹ്റൈൻ മലയാളികളെ പാട്ടിലാക്കാൻ ആര്യ ദയാലും സച്ചിൻ വാര്യരും എത്തുന്നു

സംഗീത പ്രേമികളുടെ മനം കവർന്ന യുവഗായിക ആര്യ ദയാലും ഗായകനും സംഗീത സംവിധായകനുമായ സച്ചിൻ വാര്യരും ബഹ്റൈനിലെ പ്രവാസി മലയാളികളെ പാട്ടിലാക്കാൻ എത്തുന്നു. ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണം 2025 നോടനുബന്ധിച്ച് സെപ്റ്റംബർ 26 വെള്ളിയാഴ്ച രാത്രി 7:30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് സംഗീതനിശ. വൈവിധ്യമാർന്ന ആലാപന ശൈലികൊണ്ടും വേറിട്ട ശബ്ദം കൊണ്ടും മലയാളികളുടെ പ്രിയങ്കരിയായി മാറിയ ആര്യ ദയാൽ, സോഷ്യൽ മീഡിയയിലും സ്റ്റേജ് ഷോകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഗായികയാണ്. 2016-ൽ […]
Read More

നോർക്കാ കെയർ -പ്രവാസികളോടുള്ള സർക്കാർ കെയർ :ബഹ്‌റൈൻ നവകേരള

കേരള സർക്കാർ നടപ്പിലാക്കുന്ന പ്രവാസികൾക്കായുള്ള നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതി സർക്കാരിന്റെ പ്രവാസികളോടുള്ള കരുതലിന്റെയും പ്രവാസി ക്ഷേമത്തിന് സർക്കാർ ചെലുത്തുന്ന ശ്രദ്ധയുടെയും ഉത്തമ ഉദാഹരണമാണ്. പ്രവാസികൾക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങൾക്കും വലിയ കരുതലും ആശ്വാസവുമാണ് ഈ പദ്ധതി. ദീർഘകാലമായി പ്രവാസികൾ കാത്തിരുന്ന ഒരു പദ്ധതിയാണിത്. പ്രവാസികളുടെ സുരക്ഷിതഭാവിക്കായി രാജ്യത്തു തന്നെ ആദ്യമായി വിപ്ലവകരമായ തീരുമാനം എടുത്ത ഇടതുപക്ഷ സർക്കാരിനെ അഭിനന്ദിക്കുന്നതായും ബഹ്‌റൈൻ നവകേരള വാർത്താക്കുറിപ്പിൽ അറിയിച്ചു.
Read More

കലാരംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന വിദ്യർത്ഥികൾക്ക് ഐമാക് കൊച്ചിൻ കലാഭവൻ്റെ 3 സെൻ്ററുകളിൽ വിദ്യാരംഭം കുറിക്കാം

ബഹ്‌റൈനിലെ പ്രശസ്ത കലാ വിദ്യാലയമായ ഐമാക് കൊച്ചിൻ കലാഭവൻ്റെ സെഗയ , ഈസ്റ്റ് രിഫാ , ഗുദൈബിയ എന്നീ 3 സെൻററുകളിലും ഈ വർഷത്തെ വിദ്യാരംഭ ചടങ്ങുകൾ വിജയദശമി ദിനമായ ഒക്ടോബർ 2 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു ആരംഭിക്കുമെന്ന് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.സ്കൂൾ പഠന വിഷയങ്ങൾക്കൊപ്പം തന്നെ കുട്ടികളുടെ സർഗ്ഗശേഷികളുടെ കണ്ടെത്തലുകളും പ്രോത്സാഹനവും പരിശീലനവും നൽകിക്കൊണ്ട് ബാല മനസുകളില്‍ കലയുടെ സര്‍ഗ്ഗ ചേതന ഉണര്‍ത്തുന്നതിനായി ഐമാക് കൊച്ചിൻ കലാഭവനിൽ പുതിയ […]
Read More

ചാറ്റ് ചെയ്യാൻ ഭാഷ ഇനി ഒരു പ്രശ്നമല്ല; പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്, ഏതു ഭാഷയിലും സംസാരിക്കാം

ന്യൂഡൽഹി: മൂന്ന് ബില്ല്യണിലധികം ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ കിടിലൻ ഫീച്ചർ. ഭാഷ പ്രശ്‌നമല്ലാത്ത രീതിയിൽ ഉപയോഗിക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഏത് ഭാഷയിലും ഉപയോക്താക്കൾ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്ന ട്രാൻസ്ലേഷൻ ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. പുതിയ ഫീച്ചർ അപ്ഡേറ്റാകുന്നതോടെ മറ്റുള്ള ആപ്പുകളെ ട്രാൻസ്ലേഷന് വേണ്ടി ആശ്രയിക്കേണ്ടി വരില്ല. ഏതു മെസേജാണോ ട്രാൻസ്ലേറ്റ് ചെയ്യേണ്ട് ആ മെസേജിന് മുകളിൽ ഹോൾഡ് ചെയ്യുമ്പോൾ ഓപ്ഷനുകൾ വരും. അപ്പോൾ ഏത് ഭാഷയിലേക്കാണോ ട്രാൻസലേറ്റ് ചെയ്യേണ്ട് ആ […]
Read More

പാക്ട് ഒരുമയുടെ ഓണം വെള്ളിയാഴ്ച്ച. ശ്രീകണ്ഠൻ എം. പി മുഖ്യാതിഥി

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് )അമേസിങ് ബഹ്‌റൈനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഒരുമയുടെ ഓണം സെപ്റ്റംബർ 26 വെള്ളിയാഴ്ച്ച നടക്കും. സൽമാബാദ് ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബ്ബിൽ (ഗൾഫ് എയർ )വെച്ച് നടക്കുന്ന ഓണാഘോഷ ചടങ്ങിൽ പാലക്കാട്‌ എം. പി വി.കെ ശ്രീകണ്ഠൻ മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ്‌ ഹുസൈൻ ജനാഹി സംബന്ധിക്കും. പ്രശസ്ത പിന്നണി ഗായകൻ പ്രശോഭ് പാലക്കാട്‌ നയിക്കുന്ന ഗാന വിരുന്നും ഉണ്ടായിരിക്കും. പാലക്കാട്ടെ പ്രശസ്തമായ കാറ്ററിംഗ് സ്ഥാപനമായ […]
Read More