ശരിയായ രീതിയില്‍ മാലിന്യം കൊണ്ടുപോകാത്ത ട്രക്കുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ ഒരുങ്ങി ബഹ്റൈൻ
2019-ലെ പൊതു ശുചിത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍, പൊതുജനാരോഗ്യം, റോഡ് സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഭീഷണിയാകുന്ന പ്രവണതകള്‍ തടയാൻ ലക്ഷ്യമിട്ട് ഒരു പ്രചാരണം ആരംഭിച്ചതായി കാപിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റി ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.ഇതിന്റെ ഭാഗമായി മാലിന്യം ശരിയായി മൂടാതെ കൊണ്ടു പോകുന്ന ട്രക്കുകള്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് അതോറിറ്റി.പുതിയ നിയമങ്ങള്‍ പ്രകാരം, ബഹ്റൈനില്‍ മാലിന്യം വഹിക്കുന്ന ട്രക്കുകള്‍ പൂർണമായും മൂടിയിരിക്കണം. മാത്രമല്ല, യാത്രയ്ക്കിടെ മാലിന്യം റോഡിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം.നഗരത്തിലെ ശുചിത്വം നിലനിർത്തുന്നതിനും […]









