Business & Strategy

എസ് എ പി ക്യാംപിലെ ബാരക്കിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ആര്യനാട് കീഴ്പാലൂർ സ്വദേശി ആനന്ദിനെയാണ് ഇന്നു രാവിലെ ബാരക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ആനന്ദിന്റെ സഹോദരൻ പേരൂർക്കട പൊലീസിൽ പരാതി നൽകി. എസ്എപി കമാൻഡന്റിനും പരാതി നൽകിയിട്ടുണ്ട്. പ്ലറ്റൂൺ ലീഡറായി തിരഞ്ഞെടുത്തിനു ശേഷം ആനന്ദ് കടുത്ത സമ്മർദത്തിലായിരുന്നുവെന്നു പറയുന്നു. ബി കമ്പനി പ്ലറ്റൂൺ ലീഡർ ആയിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് മെഡിക്കൽ […]
Read More

പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ;ഐ ഓ സി ഹുസ്റ്റൺ ചാപ്റ്റർ

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ കെ പി സി സി പ്രസിഡന്റും ആയിരുന്ന പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഐ ഓ സി ഹുസ്റ്റൺ ചാപ്റ്റർ ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് സൂം പ്ലാറ്റഫോമിൽ പ്രസിഡന്റ്‌ ജെസ്റ്റിൻ ജേക്കബിന്റെ അധ്യക്ഷദയിൽ അനുസ്മരണ യോഗം നടത്തി.ജനറൽ സെക്രട്ടറി ടോം വിരിപ്പൻ സ്വാഗതം പറയുകയും പി പി തങ്കച്ചൻ സാറിന്റെ പ്രവർത്തനങ്ങളെ അനുസമരിച്ചു സംസാരിക്കുകയ്യും തുടർന്ന് ദേശീയ വൈസ് പ്രസിഡന്റ്‌ തോമസ് ഒലിയാംകുന്നിൽ തങ്കച്ചൻ സാറും ആയി […]
Read More

ഹൃദയ വിശുദ്ധിയുടെ സ്നേഹ സ്വരൂപന് പ്രണാമം.ബഹ്റൈൻ എ.കെ.സി. സി.

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പും, മാനന്തവാടി രൂപതയുടെ പ്രഥമ പിതാവുമായിരുന്ന ജേക്കബ് തൂങ്കുഴി കാലം ചെയ്തു‌. പിതാവിന്റെ വേർപാടിൽ അഗാധമായ ദുഃഖവും, വേദനയും, അനുശോചനവും രേഖപ്പെടുത്തി ബഹ്റൈൻ എ.കെ. സി.സി.സമൂഹത്തെ സമാധാനത്തിന്റെ തീരത്താണയാൻ പ്രാപ്തമാക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന പിതാവിന്റെ വേർപാട് സീറോ മലബാർ സഭയ്ക്കും ആത്മീയ കൂട്ടായ്മയ്കൾക്കും തീരാനഷ്ടമാണെന്ന് ബഹ്റൈൻ എ കെ സി സി ഭാരവാഹികളായ ജീവൻ ചാക്കോയും പോളി വിതയത്തിലും പറഞ്ഞു. 1973 മാർച്ച് ഒന്നിന് മാനന്തവാടി രൂപയുടെ പ്രഥമ മെത്രാനായി നിയമിതനായ […]
Read More

ആർ എസ് സി മീലാദ് കോണ്‍ക്ലേവ് ഈജിപ്‌തിൽ

മുഹമ്മദ് നബി(സ്വ)യുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഈജിപ്തിൽ അന്താരാഷ്ട്ര മീലാദ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന സയ്യിദുൽ ബഷർ കോണ്‍ക്ലേവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതരും വിദ്യാര്‍ഥികളും പങ്കെടുക്കും. “മുഹമ്മദ് നബി (സ്വ)യെ കുറിച്ചുള്ള എഴുത്തുകളിലെ വൈവിധ്യം’ എന്ന വിഷയത്തിൽ അക്കാദമിക് സെമിനാറും വിവിധ ഭാഷകളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ നബി കീര്‍ത്തനങ്ങളും സീറ-മൗലിദ് പാരമ്പര്യത്തിന് വ്യത്യസ്ത രാജ്യങ്ങള്‍ അര്‍പ്പിച്ച സംഭാവനകള്‍ സംബന്ധിച്ച് വിദ്യാര്‍ഥി പ്രതിനിധികള്‍ സംസാരിക്കുന്ന […]
Read More

ബി എം സി ശ്രാവണ മഹോത്സവം 2025: തിരുവാതിര, അത്തപ്പൂക്കള മത്സരം എന്നിവയ്ക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

മെഗാ മാർട്ട് അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടിയായ ശ്രാവണ മഹോത്സവം 2025 –ൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന തിരുവാതിര മത്സരം ഇന്ന് സെപ്റ്റംബർ 18 വ്യാഴാഴ്ചയും,അത്തപ്പൂക്കള മത്സരം സെപ്റ്റംബർ 19 വെള്ളിയാഴ്ചയും നടക്കും .ബി എം സി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകീട്ട് 7 മണിയോടെ നടക്കുന്ന മലയാളത്തിൻ്റെ തന്നത് കലാരൂപമായ തിരുവാതിര കളി മത്സരത്തിൽ പങ്കെടുക്കാൻ നിരവധി ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് തിരുവാതിര മത്സരം ജനറൽ കൺവീനർ ജേക്കബ് തേക്കുംതോട്, […]
Read More

ഇടുക്കിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു

ഇടുക്കി: ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ആനച്ചാൽ ബൈസൻവാലി സ്വദേശികൾക്കാണ് ദാരുണാന്ത്യം. രാജീവൻ, ബെന്നി എന്നിവരാണ് മരിച്ചത്. മൂന്നാർ ചിത്തിരപുരത്ത് റിസോർട്ട് നിർമാണത്തിനിടെയാണ് അപകടമുണ്ടായത്. റിസോർട്ടിനോട് ചേർന്ന് സംരക്ഷണഭിത്തി നിർമിക്കുന്നുണ്ടായിരുന്നു. ഇതിന് താഴെ നിന്നാണ് അപകടത്തിൽപ്പെട്ട തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. ഇതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികളുടെ മേലേയ്ക്ക് വീഴുകയായിരുന്നു. ജെസിബി എത്തിച്ച് മണ്ണുനീക്കിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Read More

”തെറ്റ് പറ്റിപ്പോയി, നാറ്റിക്കരുത്”, ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്‌പെൻഷൻ

കൽപറ്റ: വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്‌പെൻഷൻ. കെ കെ രതീഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ അർധരാത്രി ഓഫിസിൽവെച്ച് സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. അതേസമയം, പരാതിയിൽ നിന്ന് പിൻമാറാൻ യുവതിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്ന രതീഷ് കുമാറിന്റെ ശബ്ദരേഖ പുറത്ത് വന്നു. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നു. കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും […]
Read More

തൃശൂർ അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പ്, താമരശേരി രൂപതാ ബിഷപ്പ് എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ജീവൻ ടിവിയുടെ സ്ഥാപക ചെയർമാൻ ആണ്. രണ്ടുതവണ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഒഫ് […]
Read More

ബീറ്റ്സ് ഓഫ് ബഹ്‌റൈൻ വിദ്യാഭ്യാസ സഹായം കൈമാറി

ബീറ്റ്സ് ഓഫ് ബഹ്‌റൈൻ ആഭിമുഖ്യത്തിൽ നടത്തപെട്ട പോന്നോണം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി നഴ്സിംഗ് പഠനത്തിന് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വയനാട് സ്വദേശിക്കു 50000 രൂപ വിദ്യാഭ്യാസ സഹായമായി കൈമാറി. അദ്ലിയ സെഞ്ച്വറി ഹോട്ടലിൽ നടന്ന ചടങ്ങിൽ വി ഫോർ വയനാട് ജനറൽ സെക്രട്ടറി ഷിജു പോൾ തുക ഏറ്റുവാങ്ങി.ബഹ്‌റൈൻ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ്‌ ശ്രി സുധീർ തിരുനിലത്തു ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ആർജെ നൂർ ആശംസകൾ അറിയിച്ചു.കൺവിനർമാരായി അഭിജിത് എം, സീനോ വർഗീസ് പ്രവർത്തിച്ച ക്രമീകരണങ്ങൾക്കു […]
Read More

ബഹ്റൈൻ ഇന്ത്യൻ എംബസി ഹിന്ദി ദിവസ് ആഘോഷിച്ചു

ബഹ്റൈൻ ഇന്ത്യൻ എംബസി ഹിന്ദി ദിവസാഘോഷിച്ചു.ഇന്ത്യയുടെ രാഷ്ട്രഭാഷകളിൽ ഒന്നായി ഹിന്ദി അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും സെപ്റ്റംബർ 14ന് ഈ ദിവസം ആചരിക്കുന്നത്.ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ഹിസ് എക്സലൻസി വിനോദ് കെ ജേക്കബ് ഹിന്ദിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഹിന്ദിയുടെ പ്രചാരണത്തിനായി ഇന്ത്യൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭാരത് ക്യാമ്പയിൻ ഹിന്ദിക്കായുള്ള ഈ ഉപകരണങ്ങൾ ശക്തിപ്പെടുത്തൽ അന്താരാഷ്ട്ര വിദ്യാർഥികളായി ഐ സി സി ആർ നടത്തുന്ന ഹിന്ദി ക്ലാസുകൾ എന്നിവയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.ചടങ്ങിൽ നൂറിലധികം […]
Read More