Business & Strategy

ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഓണാഘോഷം വിപുലമായി ആഘോഷിച്ചു.

തിരുവല്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി ബഹ്‌റൈൻ ബീച്ച് ബെ റിസോർട്ടിൽ ആഘോഷിച്ചു.ഓണത്തനിമ വിളിച്ചോതുന്ന നിരവധി കലാപരിപാടികൾ പങ്കെടുത്തവർക്ക് ഏറെ നയന മനോഹരമായിരുന്നു. തിരുവാതിര, ഓണ പാട്ട്, നൃത്തം, വള്ള പാട്ട്, മാവേലി, കുട്ടികളുടെ വിവിധ കലാ പരിപാടികൾ, വടംവലി മൽസരം എന്നിവ അതിൽ എടുത്തു പറയാവുന്നവയാണ്. പരിപാടികൾക്ക് വനിതാ വിംഗ് നേതൃത്വം നൽകി. തുടർന്ന് നടത്തിയ സമ്മേളനത്തിൽ ഫാറ്റ് പ്രസിഡന്റ് റോബി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി […]
Read More

ആർ യൂസഫ് ഹാജിയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു.

മുൻ ബഹ്‌റൈൻ കെഎംസിസി നേതാവും മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം മുൻ വൈസ് പ്രസിഡന്റും വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റും കെഎംസിസി ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ കർമ്മശ്രേഷ്ട പുരസ്‌കാര ജേതാവ് കൂടിയായ രാമത്ത് യൂസുഫ് ഹാജിയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ജീവവായു ആയി കണ്ട യൂസഫ് ഹാജിയുടെ നിര്യാണം പാർട്ടിക്കും നാടിനും തീരാ നഷ്ടമാണെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ അനുശോചന […]
Read More

ബഹ്‌റൈനില്‍ മിഡില്‍ ഈസ്റ്റ് ഓയില്‍, ഗ്യാസ് കോണ്‍ഫറൻസ് പുരോഗമിക്കുന്നു

ബഹ്‌റൈനില്‍ മിഡില്‍ ഈസ്റ്റ് ഓയില്‍, ഗ്യാസ് കോണ്‍ഫറൻസ് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകർതൃത്വത്തില്‍ സെപ്റ്റംബർ പതിനെട്ടാം തീയതി വരെ ‘സമൃദ്ധമായ ഭാവിയിലേക്കുള്ള ഊർജ്ജം: സുസ്ഥിരമായ നാളെയെ നയിക്കുക’ എന്ന പ്രമേയത്തില്‍ എക്സിബിഷൻ വേൾഡിലാണ് മിഡില്‍ ഈസ്റ്റ് ഓയില്‍, ഗ്യാസ്, ജിയോ സയൻസസ് ഷോ നടക്കുന്നത്..ബഹ്‌റൈൻ ഭരണാധികാരികളുടെ നേതൃത്വത്തിൽ രാജ്യം ഊർജ്ജ മേഖലയെ പിന്തുണയ്ക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉപപ്രധാനമന്ത്രി […]
Read More

ഇന്ന് ലോക രോഗി സുരക്ഷാ ദിനം: പങ്കുചേർന്ന് ബഹ്റൈനും

ലോക രോഗി സുരക്ഷാ ദിനത്തിൽ പങ്കുചേർന്ന് ബഹ്റൈൻ .ഓരോ നവജാതശിശുവിനും ഓരോ കുട്ടിക്കും സുരക്ഷിത പരിചരണം” എന്നതാണ് ഇത്തവണത്തെ പ്രമേയം ‘ ആരോഗ്യ സംരക്ഷണത്തിന്റെ തുടക്കം മുതൽ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ വർഷത്തെ പ്രധാന ലക്ഷ്യം. നവജാതശിശുക്കളുടെയും കുട്ടികളുടെയും ജീവിതത്തിന്റെ ആദ്യ നിമിഷങ്ങൾ മുതൽ ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധം എന്ന ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലെആരോഗ്യ, സർക്കാർ, സിവിൽ സമൂഹ മേഖലകൾ തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെയും, ആരോഗ്യ […]
Read More

ശബരിമലയിലെ സ്വർണപ്പാളി കേസ്; അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളികളിലെ തൂക്കം കുറഞ്ഞതാണ് ദേവസ്വം വിജിലൻസ് എസ്.പി. അന്വേഷിക്കുന്നത്. കേസ് ബുധനാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോൾ സ്വർണപ്പാളികളുടെ തൂക്കം സംബന്ധിച്ച് കോടതി സംശയങ്ങളുന്നയിച്ചിരുന്നു. കേസുമായി ബന്ധപ്പട്ട് മുഴുവൻ രേഖകളും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ബുധനാഴ്ച പരിശോധിച്ചതിനുശേഷമാണ് കോടതി ചോദ്യങ്ങളുയർത്തിയത്. 2019 ൽ അഴിച്ചെടുത്തപ്പോൾ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലെത്തിച്ചപ്പോൾ 38 കിലോ ആയി കുറഞ്ഞു. ഇക്കാര്യം ദേവസ്വം വിജിലൻസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം […]
Read More

”വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, ചിലർ വിവാദമുണ്ടാക്കുന്നു ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കിൽ അത് സുരേഷ് ഗോപിക്കും ഉണ്ട്”

തൃശൂർ: വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്നും അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ന് കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് ചർച്ചയിലാണ് വിവാദവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി മറുപടി നൽകിയത്. കൂടുതൽ വേലായുധൻമാരെ തനിക്ക് കാണിച്ചുതരാൻ സാധിക്കും. വീടില്ലാത്തവരുടെ പട്ടിക ഉടൻ താൻ പുറത്തുവിടുമെന്നും കലുങ്ക് ചർച്ചക്കിടെ സുരേഷ് ഗോപി വ്യക്തമാക്കി. കലുങ്ക് ചർച്ചയുടെ ഭംഗി ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. ”ചില കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം […]
Read More

പീച്ചി കസ്റ്റഡി മർദനം ; എസ്എച്ച്ഒ പി എം രതീഷിന് സസ്പെൻഷൻ

പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ ആരോപണവിധേയനായ എസ്എച്ച്ഒ പി എം രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ്എച്ച്ഒയാണ് രതീഷ്. നേരത്തെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് ഉത്തര മേഖല ഐജി ദക്ഷിണ മേഖല ഐജിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ടിൽ നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു.023 മെയ് 24ന് പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെപി ഔസേപ്പിനെയും മകനെയുമായിരുന്നു അന്നത്തെ എസ്എച്ച്ഒയായിരുന്ന രതീഷ് മർദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഈ […]
Read More

പ്രവാസി വോട്ടർ രജിസ്ട്രേഷൻ : തിരുവള്ളൂർ പഞ്ചായത്തിലെ ക്രമക്കേടുകൾക്കെതിരെ കെ എം സി സി ബഹ്‌റൈൻ.

തിരുവള്ളൂർ പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ തുടരുന്ന ക്രമക്കേടുകളും പ്രവാസികളുടെ അപേക്ഷകളെ പരിഗണിക്കാതിരിക്കുന്നതും ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പുവരുത്തുന്നതിനായി അടിയന്തിര പ്രാധാന്യത്തോട് കൂടി ഇടപെടണമെന്ന് ബഹ്‌റൈൻ കെ എം സി സി നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയെ നേരിൽ കണ്ട് അറിയിച്ചു. പ്രവാസി വോട്ടർമാരുടെ പേരുകൾ ഉൾപ്പെടുത്തുന്നതിനായി നേരത്തെ സമർപ്പിച്ച നിരവധി അപേക്ഷകൾ അന്തിമ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടതായി നേതാക്കൾ ശ്രദ്ധയിൽപ്പെടുത്തി. നാട്ടിൽ സ്ഥിരമായി താമസിക്കാത്തവർക്ക് ജനാധിപത്യ അവകാശമായ വോട്ടവകാശം ഉറപ്പാക്കുന്നതിന് കേന്ദ്രവും സംസ്ഥാനവും സർക്കാർ പദ്ധതികൾ […]
Read More

‘ഹോപ്പ് പ്രീമിയർ ലീഗ്’ ഒക്ടോബർ 31 ന്

ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെൻറ് ഒക്ടോബർ 31 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ഹോപ്പ് പ്രീമിയർ ലീഗിൻറെ മൂന്നാം സീസണാണ് ഈ വർഷം നടക്കുക. സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിൽ വച്ച് ഒക്ടോബർ 31 ന് വെള്ളിയാഴ്ച്ച പകലും രാത്രിയുമായാണ് മത്സരം. ബ്രോസ് ആൻഡ് ബഡ്ഡീസിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന HPL ൽ ബഹ്‌റൈനിലെ പ്രമുഖ […]
Read More

യുകെയിൽ സിഖ് സ്ത്രീക്കെതിരായ വംശീയ പ്രേരിത ലൈംഗികാതിക്രമത്തെ പ്രവാസി ലീഗൽ സെൽ ശക്തമായി അപലപിച്ചു.

യുകെയിലെ വെസ്റ്റ് മിഡ്‌ലാൻഡിൽ പട്ടാപ്പകൽ ബ്രിട്ടീഷ് വംശജയായ ഒരു സിഖ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ആക്രമിച്ച ഭീകരമായ സംഭവത്തിൽ പ്രവാസി ലീഗൽ സെൽ (പിഎൽസി) അഗാധമായ ദുഃഖവും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. പ്രാദേശിക പോലീസ് ഇതിനെ “വംശീയമായ വിദ്വേഷ കുറ്റകൃത്യം” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.ഈ ഹീനമായ പ്രവൃത്തി മനുഷ്യാന്തസ്സിന്റെയും സ്ത്രീ സുരക്ഷയുടെയും ഗുരുതരമായ ലംഘനം മാത്രമല്ല, സമത്വം, സ്വാതന്ത്ര്യം, നീതി എന്നിവ ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന സമൂഹങ്ങളിൽ വംശീയ വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വർദ്ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ചുള്ള അസ്വസ്ഥജനകമായ ഓർമ്മപ്പെടുത്തൽ കൂടിയാണ്. […]
Read More