Business & Strategy

ഭാര്യയ്ക്ക് കൂട്ടുകാരൻ, ഗുജറാത്തിൽ അധ്യാപകൻ മക്കൾക്ക് വിഷം നൽകി ജീവനൊടുക്കി

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് മക്കൾക്ക് വിഷം നൽകി ആത്മഹത്യ ചെയ്തു. സൂറത്തിലെ ദിൻഡോലിയിൽ സ്‌കൂൾ അധ്യാപകനായ അൽപേഷ് സോളങ്കിയാണ് രണ്ട് ആൺമക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അൽപേഷിന്റെ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഫാൽഗുനി കാമുകൻ നരേഷ് റാത്തോഡ് എന്നിവരാണ് അറസ്റ്റിലായത്. നാലു വർഷമായി ഇരുവരും പ്രണയത്തിലാണെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. ഫാൽഗുനി ഫോണിൽ വിളിച്ചെങ്കിലും അൽപേഷിനെ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് […]
Read More

പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം “പൊന്നോണം 2025” ഫ്‌ളൈർ പ്രകാശനം ചെയ്തു

ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷൻ ബഹ്റൈൻ ബീച്ച് ബേ റിസോർട്ടുമായി സഹകരിച്ചു കൊണ്ട് ഈവർഷത്തെ ഓണാഘോഷം “പൊന്നോണം 2025” സെപ്റ്റംബർ 19 വെള്ളിയാഴ്ച നടക്കും,ഓണാഘോഷം ഫ്ലയർ അലി കുവൈറ്റി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ പ്രകാശനം ചെയ്തു. ഈ വർഷത്തെ ഓണസദ്യ പാലക്കാടൻ അഗ്രഹാര ശൈലിയിൽ തികച്ചും വ്യത്യസ്തമായ ഒരു രുചി അനുഭവം ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു,സദ്യ തയാറാക്കുന്നതിന് പ്രശസ്തരായ പാചക വിദഗ്ധർ പാലക്കാട്ടുനിന്നും എത്തും,കൂടാതെ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും […]
Read More

മെസ്സിയുടെ വരവ് അനിശ്ചിതത്വത്തിൽ;കേരളത്തിലെത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ്

അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലെത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ്. മെസ്സി ഡിസംബറിൽ ഇന്ത്യയിലേക്ക് എത്തും. എന്നാൽ ഷെഡ്യൂളിൽ കേരള സന്ദർശനം ഇല്ല. 60 കോടിയോളം രൂപ ആദ്യ ഗഡുവായി ടീമിന് സ്പോൺസർ നൽകിയിരുന്നു. കരാർ ലംഘനം നടന്നതിനാൽ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പണം തിരികെ നൽകിയേക്കില്ല. കൃത്യസമയത്ത് ആശയ വിനിമയവും സാമ്പത്തിക ഇടപാടും നടന്നില്ലെന്ന് സൂചന.മെസി ഇന്ത്യയിൽ ഡിസംബർ 12നാണ് എത്തുന്നത്. കൊൽക്കത്ത, മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ഡിസംബറിൽ ലയണൽ […]
Read More

തൃശ്ശൂർ വീരൻകുടിയിൽ വീണ്ടും പുലിയിറങ്ങി; ജനങ്ങൾ ആശങ്കയിൽ

നാലു വയസ്സുകാരനെ പുലി കടിച്ച് കാട്ടിലേക്ക് കൊണ്ടുപോയ സംഭവമുണ്ടായ തൃശ്ശൂർ മലക്കപ്പാറ വീരൻകുടിയിൽ വീണ്ടും പുലിയിറങ്ങി. ഉന്നതിയിലെ കുടിലുകൾക്കകത്ത് ഉൾപ്പെടെ പുലി കയറിയതോടെ ഭീതിയിലാണ് നാട്ടുകാർ.കഴിഞ്ഞ അർദ്ധരാത്രിയാണ് വീണ്ടും പുലി വീരൻകുടി ഉന്നതിയിലെത്തിയത്. വൈകുന്നേരം പുലിയെ കണ്ടതോടെ ഉന്നതിയിലെ ആളുകളെ മലക്കപ്പാറയിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഉന്നതിയിലെ എല്ലാ കുടിലുകളിലും പുലിയെത്തി. സംഭവത്തിൽ വലിയ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്.പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം എന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ആക്രമണം ഉണ്ടായി.
Read More

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ;ആനന്ദ ഹരിപ്രസാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസറായ ആനന്ദ ഹരിപ്രസാദിനെ (49) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര നീലേശ്വരം സ്വദേശിയാണ്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ രണ്ടാഴ്ച മുൻപ് ആനന്ദ ഹരിപ്രസാദിന്റെ അമ്മ മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇദ്ദേഹം കടുത്ത മാനസിക സംഘർഷത്തിലായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. മരണ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.മൃതദേഹം നിലവിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്. പോസ്റ്റ്‌മോർട്ടത്തിനായി പരിപ്പാളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. […]
Read More

ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ സൽമാനിയ സെൻട്രൽ ബ്ലഡ് ബേങ്കിൻ്റെ സഹായത്തോടെ “രക്തദാനം ജീവദാനം” എന്ന ആപ്തവാക്യത്തോടെ സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നൂറിൽ പരം ആളുകൾ രക്ത ദാനം ചെയ്തു.പ്രസിഡണ്ട് ജാബിർ വൈദ്യരകത്തിൻ്റെ അദ്ധ്യക്ഷതയിൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ ഗഫൂർ കളത്തിൽ ഉദ്ഘാടനം നിർവ്വഹിക്കുകയും, ജനറൽ സെക്രട്ടറി ഗ്ലാഡ്സ്റ്റൺ റിക്കി സ്വാഗതവും, സിയാദ് ബഷീർ കരുനാഗപള്ളി, അനിൽകുമാർ തിരുവനന്തപുരം, അഷ്റഫ് കൊറ്റാടത്ത് എന്നിവർ ആശംസകളും, കോർഡിനേറ്റർ നിഷ […]
Read More

കലാഭവൻ നവാസിന്റെ മരണത്തിൽ എം എം എസ് സർഗ്ഗവേദി അനുശോചിച്ചു

കഴിഞ്ഞ ദിവസം അന്തരിച്ച മലയാള സിനിമാതാരവും മിമിക്രി താരവുമായിരുന്ന കലാഭവൻ നവാസിന്റെ മരണത്തിൽ മുഹറഖ് മലയാളി സമാജം സർഗ്ഗ വേദി കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി, മലയാള സിനിമയിലെ സൗമ്യ മുഖമായി തിളങ്ങി നിന്നിരുന്ന മലയാളിയെ ഒരുപോലെ ചിരിപ്പിച്ച എല്ലാ മലയാളികളുടെയും കുടുംബ സുഹൃത്തിനെ പോലെയുള്ള നടനായിരുന്നു കലാഭവൻ നവാസ്, കൊച്ചിൻ കലാഭവനിലൂടെ ഉയർന്നുവന്ന് മിമിക്രി മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സിനിമ അഭിനയ രംഗത്തേക്ക് കടന്നുവന്നു അഭിനയരംഗത്തും കഴിവ് തെളിയിച്ചുകൊണ്ട് പിന്നണി ഗാന രംഗത്തും എന്നൊന്നും […]
Read More

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT)ഓണം ആഘോഷത്തിന്റെ ടിക്കറ്റ് വിതരണവും ഫ്ലയറും പ്രകാശനവും സംഘടിപ്പിച്ചു

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) അമേസിങ് ബഹ്‌റൈനുമായി സഹകരിച്ച് സെപ്റ്റംബർ 26ന് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനം വിപുലമായ രീതിയിൽ നടന്നു.സൽമാബാദിലെ ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബ്ബിൽ നടക്കുന്ന ഓണാഘോഷ ചടങ്ങിൽ പാലക്കാട് എം. പി. വികെ ശ്രീകണ്ഠൻ മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്‌റൈൻ പാർലമെന്റ് അംഗമായ മുഹമ്മദ് ഹുസൈൻ ജനാഹിയും ചടങ്ങിൽ പങ്കെടുക്കും.ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രശോഭ് പാലക്കാട് നയിക്കുന്ന ഗാനമേളയും ഉണ്ടാകും. പാലക്കാട്ടെ പ്രശസ്തമായ കാറ്ററിംഗ് സ്ഥാപനമായ റൈറ്റ് ചോയ്സ് വിഭവ സമൃദ്ധമായ […]
Read More

ബിഡികെ – അൽഹിലാൽ ഹോസ്പിറ്റൽ രക്തദാന ക്യാമ്പ്

ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ സൽമാബാദിലെ അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് യൂണിറ്റ് സൽമാബാദിലെ അൽ ഹിലാൽ ഹോസ്പിറ്റലിൽ വന്ന് രക്തം ശേഖരിക്കുകയായിരുന്നു. അകാലത്തിൽ വിട്ട് പിരിഞ്ഞ ബിഡികെ സ്ഥാപകൻ വിനോദ് ഭാസ്കരന്റെ സ്മരണയോടെ നടത്തിയ ക്യാമ്പിൽ 75 പേര് രക്തം നൽകി. മാധ്യമ പ്രവർത്തകനും പ്രവാസി ഗൈഡൻസ് ഫോറം വർക്കിംഗ് ചെയർമാനുമായ പ്രദീപ് പുറവങ്കര ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ബിഡികെ ബഹ്‌റൈൻ […]
Read More

മൈഗ്രന്റ് ഇന്ത്യൻ കാത്തോലിക് അസ്സോസിയേഷന്റെ 10ആമത് വാർഷികാഘോഷം എറണാകുളത്ത് ഓഗസ്റ്റ് 9ന്

പ്രവാസി സംഘടനയായ മൈഗ്രന്റ് ഇന്ത്യൻ കാത്തോലിക് അസ്സോസിയേഷന്റെ 10ആമത് വാർഷികാഘോഷം ഓഗസ്റ്റ് 9ന് എറണാകുളത് കലൂരുള്ള റിന്യൂവൽ സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികളായ ഫാ. സജി തോമസ്, ഫാ. ഫ്രാൻസിസ് ജോസഫ്, ഫാ. ജോയ് മേനാച്ചേരി, ഫാ. ജോൺ ബ്രിട്ടോ, ജോർജ് തോമസ് , രഞ്ജിത് പുത്തൻപുരക്കൽ, ബാബു തങ്ങളത്തിൽ, ഡേവിസ് ടി. വി, ജോഷി ജോസ്, റെനീഷ് പോൾ, റിച്ചാർഡ്, ജിക്ക്സൺ ജോസ്, ഡിക്‌സൺ ഇലഞ്ഞിക്കൽ, മാത്യു പുത്തൻപുരക്കൽ, ദീപു ഡൊമിനിക് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. […]
Read More