Business & Strategy

കാരുണ്യതീരം ബഹ്‌റൈൻ ഓണകിറ്റ് വിതരണം ചെയ്തു.

ബഹ്‌റൈനിലെ അറിയപ്പെടുന്ന ജീവകാരുണ്യ സംഘടനയായ കാരുണ്യതീരം ബഹ്റൈൻ കുറഞ്ഞ വേതനക്കാർക്കുള്ള ഭഷ്യധാന്യ ഓണകിറ്റുകളും, ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ആയിരം പേർക്കുള്ള ഓണക്കോടി വിതരണത്തിൽ പങ്ക് ചേർന്ന് ഓണക്കോടി വിതരണവും ചെയ്തു.പ്രസിഡന്റ്‌ സിബി കുര്യൻ തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു സെക്രട്ടറി ദേവി ദിവ്യ സ്വാഗതം പറഞ്ഞു.ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വിതരണ ഉൽഘാടനം നിർവഹിച്ചു.രതീഷ് പുത്തൻപുരയിൽ മുഖ്യഥിതിയായി. കാരുണ്യ തീരം ചെയർമാൻ അബ്ദുൽഹമീദ്,രക്ഷാധികാരികളായ ഗോപാലൻ വി.സി, ഇ വി രാജീവൻ, അൻവർ നിലമ്പൂർ എന്നിവർ ആശംസകൾ നേർന്ന് […]
Read More

ഇടപ്പാളയം പ്രവാസി കൂട്ടായ്മയുടെ ‘ഓർമ്മയിലെ ഓണം’ മാഗസിൻ പ്രകാശനം ചെയ്തു

ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ സാഹിത്യവേദിയുടെ ഓണപ്പതിപ്പായ ‘ഓർമ്മയിലെ ഓണം’ മാഗസിൻ്റെ പ്രകാശനം എടപ്പാളിൽ നടന്ന പൂരാടവാണിഭം പരിപാടിയിലെ സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് നടന്നു. എം.എൽ.എ. ഡോ. കെ.ടി. ജലീൽ, പ്രമുഖ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ ,എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.വി. സുബൈദ, എടപ്പാളിൻ്റെ പ്രിയ എഴുത്തുകാരൻ റഫീഖ് എടപ്പാൾ എന്നിവർ ചേർന്ന് ഇടപ്പാളയം ബഹ്‌റൈൻ രക്ഷാധികാരി പാർവ്വതി ടീച്ചറുടെ സാന്നിധ്യത്തിലാണ് മാഗസിൻ പ്രകാശനം നടന്നത്. […]
Read More

”എല്ലാവർക്കും സർവശക്തനും നന്ദി”; കടലിനെ നോക്കിയിരുന്നത് സ്‌നേഹം പങ്കിട്ട് പിറന്നാൾ ദിനത്തിൽ മലയാളികളുടെ മമ്മൂട്ടി

കൊച്ചി: പിറന്നാൾ ദിനത്തിൽ ആരാധകർക്കായി സ്‌നേഹച്ചിത്രം പങ്കിട്ട് മമ്മൂട്ടി. ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ ചിത്രം പങ്കിട്ടത്. കറുത്ത ലാൻഡ് ക്രൂസറിൽ ചാരി കടലാഴങ്ങളിലേക്ക് നോക്കി നിൽക്കുന്ന ചിത്രം പങ്കിട്ടാണ് താരം എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി പറഞ്ഞത്. ‘എല്ലാവർക്കും നിറയെ സ്‌നേഹവും നന്ദിയും, പിന്നെ സർവശക്തനും’ എന്നാണ് കുറിപ്പ്. പിറന്നാൾ പുലർച്ചെ ചെന്നൈയിലെ വീട്ടിൽ നിന്ന് ഏറെ അകലെയല്ലാത്ത കടലോരത്ത് അകലങ്ങളിലേക്ക് നോക്കി നിൽക്കുകയായിരുന്നു മമ്മൂട്ടി. ഏഴ് മാസത്തിനു ശേഷം പങ്കുവച്ച പോസ്റ്റിനു താഴെ […]
Read More

പൊലീസ് മർദ്ദനങ്ങൾ ‘തുടരും’ പീച്ചി പൊലീസ് സ്‌റ്റേഷനിലും പൊലീസ് മർദ്ദനം, വീഡിയോ ദൃശ്യങ്ങൾ പുറത്ത്

തൃശ്ശൂർ: കുന്നംകുളം പോലീസ് സ്റ്റേഷന് പിന്നാലെ പീച്ചി പോലീസ് സ്റ്റേഷനിൽ 2023-ൽ നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. പരാതിക്കാരനാണ് ഇപ്പോൾ പുറത്തുവിട്ടത്. പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ഉടമ കെ.പി. ഔസേപ്പാണ് ഒന്നരവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ലഭിച്ച മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യം പുറത്തുവന്നിട്ടും കുറ്റക്കാരായ പോലീസുകാർക്കെതിരേയുള്ള നടപടിക്കായി ഇപ്പോഴും നിയമപോരാട്ടം നടത്തുകയാണ് അദ്ദേഹം. 2023 മേയ് 24-നാണ് കെ.പി. ഔസേപ്പ്, മകൻ പോൾ ജോസഫ്, ഹോട്ടൽ ജീവനക്കാർ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനിൽ അപമാനിക്കുകയും […]
Read More

കേരള കാത്തലിക് അസോസിയേഷൻ (കെ‌.സി‌.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം “ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ” 25ആം വർഷത്തിലേക്ക്.

കേരള കാത്തലിക് അസോസിയേഷൻ (കെ‌.സി‌.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം “ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ” 25ആം വർഷത്തിലേക്ക്.ഒക്ടോബർ മുതൽ 2025 ഡിസംബർ വരെ കേരള കാത്തലിക് അസോസിയേഷൻ (കെ‌.സി‌.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം “ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ” 25ആം വർഷത്തിലേക്ക് കടക്കുകയാണ്.ബഹ്‌റൈനിൽ താമസക്കാരായ എല്ലാ ഇന്ത്യൻ കുട്ടികൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന മത്സരങ്ങൾ 2025 ഒക്ടോബർ രണ്ടാം വാരം മുതൽ 2025 ഡിസംബർ ആദ്യ വാരം വരെ നടക്കും.പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി […]
Read More

മുല്ലപ്പൂവ് കൈവശം വച്ച് ഓസ്ട്രേലിയയിലേക്ക് വിമാന യാത്ര; നടി നവ്യ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ

കൊച്ചി: മുല്ലപ്പൂവ് കൈവശം വച്ചതിന് ഒന്നേകാൽലക്ഷം രൂപ പിഴ ശിക്ഷ കിട്ടിയ വിവരം തുറന്നു പറഞ്ഞ് നടി നവ്യ നായർ. ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് താരത്തിന്റെ കയ്യിൽ നിന്ന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാ നെത്തിയപ്പോഴാ ണ് സംഭവം. ഓണപ്പരിപാടിയിൽ സംസാരിക്കവെ നവ്യ അനുഭവം പങ്കുവച്ചു. 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് തന്റെ പക്കൽ ഉണ്ടായിരുന്നതെന്ന് നവ്യ പറഞ്ഞു. 1,980 ഡോളർ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു. […]
Read More

ഏതെടുത്താലും 99 രൂപ മാത്രം; കോഴിക്കോട്ടെ തുണിക്കടയിലേക്ക് ജനക്കൂട്ടം പാഞ്ഞുകയറി, മൂന്നുപേർക്ക് ഗുരുതരം, 10 പേർക്ക് പരിക്ക്

കോഴിക്കോട്: ഏതെടുത്താലും 99 രൂപ എന്ന ഓണം ഓഫർ കേട്ട ഉടനെ ജനം പാഞ്ഞെത്തിയതിനെ തുടർന്ന് ഇടിച്ചെത്തിയതിനെത്തുടർന്ന് വസ്ത്രവ്യാപാരസ്ഥാപനത്തിന് മുന്നിലെ ഗ്ലാസ് തകർന്നുവീണ് പത്തുപേർക്ക് പരിക്ക്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. നാദാപുരം കസ്തൂരിക്കുളത്തിന് സമീപത്തെ ബ്ലാക്ക് എന്ന കടയിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. ഇന്നുരാവിലെയായിരുന്നു ഓഫർ പ്രഖ്യാപനം ഉണ്ടായത്. ഏത് വസ്ത്രമെടുത്താലും 99 രൂപ എന്നതായിരുന്നു ഓഫർ. ഇതിനെപ്പറ്റി അറിഞ്ഞതോടെ സമീപ സ്ഥലങ്ങളിൽ നിന്നുൾപ്പടെ വൻ ജനക്കൂട്ടം കടയിലേക്കെത്തി. അല്പസമയംകൊണ്ടുതന്നെ കടയും പരിസരവും ജനസാഗരമായി. ഇതിനിടെ […]
Read More

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ നടപടി; നാല് പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ  നാല് പൊലീസുകാരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ നേരത്തെ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തിരുന്നു. പ്രതികൾക്കെതിരെ വകുപ്പുതല നടപടികൾ തുടരാമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിയമോപദേശം ലഭിച്ചിരുന്നു. എസ് ഐ നുഹ്‌മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരനായിരുന്ന ഷുഹൈർ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാൽ വകുപ്പുതല നടപടിക്ക് സാദ്ധ്യമല്ല. […]
Read More

ഗതാഗതക്കുരുക്കിനിടെ കാർ നിർത്താൻ പറഞ്ഞ് പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

പാപ്പിനിശ്ശേരി (കണ്ണൂർ): വളപട്ടണം പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ കാറിൽ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടത്തി. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപിനാഥിന്റെ (59) മൃതദേഹം ആണ് കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വളപട്ടണം റെയിൽവേ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബർ 4ന് വൈകിട്ട് 4.45നായിരുന്നു സംഭവം. ആശുപത്രിയിൽ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേക്കുള്ള യാത്രാമധ്യേ വളപട്ടണം പാലത്തിനു മുകളിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ ഗതാഗത കുരുക്കിൽപ്പെട്ടിരുന്നു. തുടർന്ന് കാർ നിർത്താൻ ആവശ്യപ്പെട്ട ഗോപിനാഥ് പുറത്തിറങ്ങി […]
Read More

പാതിവില തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍

പാതിവില തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തിന്റെ തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി. ഇനി പ്രത്യേക സംഘം അന്വേഷിക്കേണ്ടതില്ലെന്നും ക്രൈംബ്രാഞ്ചിന്റെ അതത് യൂണിറ്റുകള്‍ അന്വേഷിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. പാതിവിലയ്ക്ക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ ലഭിക്കുമെന്ന പേരില്‍ കേരളത്തില്‍ ഉടനീളം നടന്ന തട്ടിപ്പായിരുന്നു പാതിവില തട്ടിപ്പ്. 500 കോടി രൂപയിലധികം രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്. 1400 ലധികം പരാതികളാണ് ഉയര്‍ന്നിരുന്നത്. പ്രത്യേക സംഘം ഇല്ലാതായതോടെ അന്വേഷണം […]
Read More