Business & Strategy

ഐ. വൈ. സി. സി ബഹ്‌റൈൻ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 50-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ഹിദ്ദ് – അറാദ് ഏരിയ സംഘടിപ്പിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ, ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹിദ്ദിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹിദ്ദ് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഐ.വൈ.സി.സി.യുടെ ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റി സംഘടനയുടെ 50-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയത്.ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശി അധ്യക്ഷത വഹിച്ച ചടങ്ങ്, ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ ട്രഷറർ ബെൻസി […]
Read More

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ കെ . പി . എ ആസ്ഥാനത്തു വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ദേശീയ പതാക ഉയർത്തി . വൈകുന്നേരം കെ . പി . എ കലാ-സാഹിത്യ വിഭാഗം സൃഷ്ടിയുടെയും , ചിൽഡ്രൻസ് പാര്ലമെന്റിന്റെയും നേതൃത്വത്തിൽ കെ . പി . എ ഹാളിൽ നടന്ന വിപുലമായ ആഘോഷം സംഘടിപ്പിച്ചിരുന്നു . സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ സ്വാഗതം […]
Read More

മൈത്രി ബഹ്റൈൻ ഇന്ത്യയുടെ 79 ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭക്ഷണവിതരണം നടത്തി

മൈത്രി ബഹ്‌റൈൻ ഇന്ത്യയുടെ 79 ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ട്യൂബ്ലി ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഭക്ഷണ വിതരണ ഉദ്ഘാടനം നടത്തി. മൈത്രി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ചീഫ് കോർഡിനേറ്റർ സുനിൽ ബാബു, ജോയിന്റ് സെക്രട്ടറി ഷബീർ അലി,ചാരിറ്റി കൺവീനർ അൻവർ ശൂരനാട് എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകർ ആയ കാസിം പാടത്തകായിൽ, അജീഷ് കെ വി, ഓ കെ കാസിം, മൊയ്തീൻ പയ്യോളി, മൂസകുട്ടി ഹാജി […]
Read More

പള്ളിക്കുള്ളിലെ പ്രണയം മതവികാരം വ്രണപ്പെടുത്തുന്നു, ജാൻവി കപൂർ ചിത്രത്തിനെതിരേ ക്രിസ്ത്യൻ സംഘടന

മുംബയ്: ജാൻവി കപൂർ മലയാളിയായി വേഷമിടുന്ന ബോളിവുഡ് ചിത്രം പരം സുന്ദരിക്കെതിരേ ക്രിസ്ത്യൻ സംഘടന. ജാൻവിയും നായകൻ സിദ്ധാർഥ് മൽഹോത്രയും തമ്മിൽ പള്ളിയ്ക്കുള്ളിൽവെച്ചുള്ള പ്രണയരംഗമാണ് സംഘടനയെ ചൊടിപ്പിച്ചത്. ട്രെയ്ലറിലെ രംഗത്തെ ചോദ്യംചെയ്തും സിനിമയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘടന സെൻസർ ബോർഡിനെ സമീപിച്ചത്. ജാൻവിയും നായകൻ സിദ്ധാർഥ് മൽഹോത്രയും തമ്മിൽ പള്ളിയ്ക്കുള്ളിൽവെച്ചുള്ള പ്രണയ സീൻ ആണ് സംഘടനയെ ചൊടിപ്പിച്ചത്. ട്രെയ്ലറിലെ രംഗത്തെ ചോദ്യംചെയ്തും സിനിമയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടും സംഘടന സെൻസർ ബോർഡിനെ സമീപിച്ചു. വാച്ച് ഡോഗ് എന്ന സംഘടനയാണ് […]
Read More

ബി.കെ.എസിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ഭാരതത്തിന്റെ 79-മത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ (ബി.കെ.എസ്.) പതാക ഉയർത്തൽ ചടങ്ങ് നടന്നു. ബി.കെ.എസ്. ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ പതാക ഉയർത്തി.ചടങ്ങിൽ ആക്ടിങ് സെക്രട്ടറി മഹേഷ് ജി. പിള്ള, സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, സമ്മർ ക്യാമ്പ് ഡയറക്ടർ ഉദയൻ കുണ്ടംകുഴി, മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ വേണുഗോപാൽ ബാലകൃഷ്ണൻ, ചാരിറ്റി വിംഗ് കൺവീനർ കെ. ടി. സലിം, ശ്രീ ഫൈസൽ, ശ്രീ റെജി കുരുവിള, ശ്രീ ബിജോയ്, ശ്രീ സകറിയ, മാസ്റ്റർ […]
Read More

കെ സി എ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.കെ സി എ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ ഇന്ത്യൻ ദേശിയ പതാക ഉയർത്തി.തുടർന്ന് കെ സി എ അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു. കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. രാഷ്ട്രപിതാവിന്റെ ആശയങ്ങൾ ഇന്നും ലോകത്തിന്റെ മുന്നിൽ സമാധാനത്തിന് ഉത്തമ മാതൃകയായി നിലകൊള്ളുന്നു എന്നും, ഭാരതത്തിന്റെ സ്വാതന്ത്ര്യവും […]
Read More

ഇന്ത്യൻ സ്കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇന്ത്യൻ സ്കൂൾ ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം വളരെ ആവേശത്തോടെയും ദേശസ്‌നേഹത്തോടെയും ആഘോഷിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് & മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ സന്നിഹിതരായിരുന്നു. രക്ഷിതാക്കളും സ്റ്റാഫും അഭ്യുദയകാംഷികളും പങ്കുകൊണ്ടു. അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷം ആരംഭിച്ചു. തുടർന്ന് ദേശീയഗാനം […]
Read More

ആദരവിന്റെ നിറവിൽ ബിഡികെ ബഹ്റൈൻ

ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ രക്തദാന രംഗത്ത് ചെയ്തു വരുന്ന പിന്തുണയ്ക്ക് അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്റർ ന്റെ ആദരവ് ബ്രിഗേഡിയർ ഡോ: ഫഹദ് ഖലീഫ അൽ ഖലീഫ കൈമാറി. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, വൈസ് പ്രസിഡണ്ട് സുരേഷ് പുത്തൻവിളയിൽ എന്നിവർക്ക് ബിഡികെ ബഹ്‌റൈൻ രക്തദാന രംഗത്ത് നടത്തി വരുന്ന സന്നദ്ധ സേവനങ്ങൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും ലഭിച്ചു.
Read More

കെ.പി. എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് ജില്ല പ്രവാസി ഫോറം( കെ.പി.എഫ് ബഹ്റൈൻ) എഴുപത്തി ഒൻപതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിൻ്റെ സഹായത്തോടെ രക്തം നൽകു ജീവൻ നൽകു എന്ന ആപ്ത വാക്യത്തോടെ ഒൻപതാമത് രക്‌തദാന ക്യാമ്പ് നടത്തി,125 ൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിന് ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് സുധീർ തീരുനിലത്ത് അധ്യക്ഷത വഹിച്ച, ചടങ്ങ് ഡോ: ഹസ്സൻ ഈദ് റാഷിദ് ബുഖമ്മസ് (പാർലമെന്റ് അംഗം വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ […]
Read More

ഇന്ത്യൻ സ്വാതന്ത്ര്യദിനം കെഎംസിസി സമൂചിതമായി ആഘോഷിച്ചു

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഏകദേശം 200 വർഷത്തെ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മപ്പെടുത്തലുമായി രാജ്യം എഴുപത്തി ഒൻമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കെഎംസിസി ബഹ്‌റൈൻ ഈ പവിഴ ദ്വീപിലും മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം സമൂചിതമായി ആചരിച്ചു. കെഎംസിസി ആസ്ഥാനത്ത് വെച്ചു നടന്ന ചടങ്ങിൽ കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര പതാക ഉയർത്തി.കെഎംസിസി ഭാരവാഹികളായ എ പി ഫൈസൽ, സലീം തളങ്കര ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ മറ്റു ജില്ലാ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. നമ്മളിൽ […]
Read More