Business & Strategy

കെഎൻബിഎ ബഹ്‌റൈൻ യുഎഇ-ഒമാൻ ഇന്റർനാഷണൽ നാടൻ പന്തുകളി മത്സരം സീസൺ 3 സംഘടിപ്പിക്കുന്നു.

കെഎൻബിഎ ബഹ്‌റൈൻ യുഎഇ ഒമാൻ ഇന്റർനാഷണൽ നാടൻ പന്തുകളി മത്സരം സീസൺ 3 നവംബർ 30 ഡിസംബർ 1 തീയതികളിൽ യുഎഇ യിലാണ് നടത്തുക. ബഹ്‌റൈൻ കെ എൻ ബി എ കേരള നേറ്റീവ് അസോസിയേഷൻ പ്രസിഡണ്ട് മോബി കുറിയാക്കോസിന്റെ നേതൃത്വത്തിൽ കെ എൻ ബി എ ടീമും മത്സരത്തിൽ പങ്കെടുക്കുന്നു .സെഗായ ബിഎംസി ഹാളിൽ ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് , മോനി ഓടിക്കണ്ടത്തിൽ , ഈ വി രാജീവൻ , സൈദ് […]
Read More

വയനാട് എംപി പ്രിയങ്കാ വദ്ര പാർലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തു

വയനാട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കാ വദ്ര പാർലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ സ്പീക്കർ ഓംബിർലയുടെ സാന്നിധ്യത്തിലാണ് പ്രിയങ്ക വയനാട് ലോകസംഭാംഗമായി സത്യവാചകം ചൊല്ലിയത്.കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക്സംഭാംഗമാണ്. രാവിലെ 11 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. രാജ്യസഭാംഗവും അമ്മയുമായ സോണിയ ഗാന്ധി, ഭർത്താവ് റോബർട്ട് വദ്ര, മക്കളായ റെയ്ഹാൻ, മിരായ എന്നിവരും മറ്റ് കുടുംബാംഗങ്ങളും സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സന്ദർശക ഗാലറിയില്‍ എത്തിയിരുന്നു.പ്രിയങ്കയുടെ സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുലും പാർലമെന്റ് കവാടം മുതല്‍ പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
Read More

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം 1059 കോടി രൂപ അനുവദിച്ച് കേന്ദ്രം

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ . 50 ത് വർഷത്തേക്കുള്ള പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. കേരളം നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് ഇപ്പോൾ കേന്ദ്രം അനുവദിച്ചത്. കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 -2025 സാമ്പത്തിക വർഷത്തേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടാത്ത തുക […]
Read More

റിയാദ് മെട്രോ സല്‍മാൻ രാജാവ് രാജ്യത്തിന് സമര്‍പ്പിച്ചു

സൗദി തലസ്ഥാന നഗരിയുടെ സ്വപ്ന പദ്ധതികളില്‍ പ്രധാനപ്പെട്ട റിയാദ് മെട്രോ റെയില്‍ യാഥാർഥ്യമായി. സൗദി ഭരണാധികാരി സല്‍മാൻ ബിൻ അബ്ദുല്‍ അസീസ് രാജാവ് മെട്രോ റെയില്‍ രാജ്യത്തിന് സമർപ്പിച്ചു.ബുധനാഴ്ച രാത്രി എട്ടോടെ രാജാവ് വിർച്വല്‍ സംവിധാനത്തില്‍ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. റിയാദില്‍ അല്‍യമാമ കൊട്ടാരത്തില്‍ പ്രത്യേകം സജ്ജീകരിച്ച സംവിധാനത്തിലൂടെ രാജാവ് ഗാരേജില്‍ കിടന്ന ബ്ലൂ, റെഡ്, വയലറ്റ് ട്രയിനുകളുടെ സ്വിച്ച്‌ ഓണ്‍ കർമം നടത്തി. മൂന്ന് ട്രയിനുകളുടെ എൻജിനുകള്‍ ഓണായി. മുഴുവൻ ലൈറ്റുകളും തെളിഞ്ഞു. ഡ്രൈവറില്ലാത്ത ട്രയിനുകള്‍ […]
Read More

ഇന്ത്യൻ സ്‌കൂളിനെ സ്വാർത്ഥ താല്പര്യാർത്ഥം തകർക്കാൻ ശ്രമിക്കുന്ന തല്പര വ്യക്തികളെ തിരിച്ചറിയണം

ഇന്ത്യൻ സ്‌കൂൾ ബഹ്റൈനെ സ്വാർത്ഥ താല്പര്യാർത്ഥം തകർക്കാൻ ശ്രമിക്കുന്ന തല്പര വ്യക്തികളെ രക്ഷിതാക്കൾ തിരിച്ചറിയണമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസും പ്രോഗ്രസീവ് പേരന്റ്സ് അലയൻസ് (പി.പി.എ) നേതാക്കളും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. ഇന്ത്യൻ സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം നവംബർ 29നു വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് ഇസ ടൗൺ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. സപ്തംബർ 2024 വരെ സ്‌കൂൾ ഫീസ് അടച്ച എല്ലാ രക്ഷിതാക്കളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കുവാൻ […]
Read More

ബഹ്റൈനിൽ മഴയെത്തി

ബഹ്റൈനിൽ കാലാവസ്ഥാമാറ്റത്തിന്റെ സൂചനകള്‍ നല്‍കി പരക്കെ മഴ. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നേരിയ രീതിയില്‍ എത്തിയ മഴ ഇന്നലെ ശക്തിപ്പെട്ടു. ഇന്ന് രാവിലെയും ബഹ്‌റൈൻ പലയിടങ്ങളിലും മഴ ലഭിച്ചു.അസ്തരമായ കാലാവസ്ഥയെയും അടിയന്തര സാഹചര്യങ്ങളെയും ചെറുക്കാൻ ഗവൺമെൻറ് വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്
Read More

പ്രശസ്ത സിനിമ താരം പ്രകാശ് രാജ് ബഹ്‌റൈനിലെത്തി

പ്രശസ്ത സിനിമ താരം പ്രകാശ് രാജ് ബഹ്‌റൈനിലെത്തി.എയർപോർട്ടിൽ എത്തിയ അദ്ദേഹത്തെ ബികെഎസ് പ്രതിനിധികൾ സ്വീകരിച്ചു .ബികെഎസ് ഡി സി അന്തർദേശീയ പുസ്തകോത്സവം 2024 ഉദ്ഘാടനത്തിനോട് അനുബന്ധിച്ചാണ് പ്രകാശ് രാജ് ബഹറിനിൽ എത്തിയത്. ഇന്ന് വൈകീട്ട് നടക്കുന്ന ചടങ്ങിൽ അദ്ദേഹം പുസ്തകോത്സവം ഉൽഘാടനം ചെയ്യും.
Read More

ബികെഎസ് ഡിസി അന്തർദേശീയ പുസ്തകോത്സവം 2024 ന് നവംബർ 28 വ്യാഴാഴ്ച തിരി തെളിയും : പ്രകാശ് രാജ് മുഖ്യാതിഥിയായി പങ്കെടുക്കും

മനാമ, ബഹ്‌റൈൻ— ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബികെഎസ് ഡിസി അന്തർദേശീയ പുസ്തകോത്സവം 2024 ന് നവംബർ 28 വ്യാഴാഴ്ച തിരി തെളിയും.സെഗയ്യയിലുള്ള ബഹ്‌റൈൻ കേരളീയ സമാജം (BKS) ഡയമണ്ട് ജൂബിലി ഹാളിൽ ആണ് പുസ്തകോത്സവം നടക്കുന്നത് . പ്രശസ്ത നടൻ പ്രകാശ് രാജ് ബുക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നിരവധി പ്രഗത്ഭരായ വ്യക്തിത്വങ്ങൾ അതിഥികളായും അതോടൊപ്പം വൈവിദ്ധ്യമാർന്ന നിരവധി പ്രോഗ്രാമുകളും ഉൾപ്പെടുത്തി കൊണ്ട് നടത്തുന്ന ബുക്ക് ഫെസ്റ്റ് ഡിസംബർ 8 വരെ നീണ്ടു നിൽക്കും .100,000-ലധികം പുസ്‌തകങ്ങളും […]
Read More

ബഹ്‌റൈനിൽ ജ്വല്ലറി അറേബ്യ 2024’ന് തുടക്കമായി

ജ്വല്ലറി അറേബ്യ 2024′ അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനത്തിന് ബഹ്‌റൈന്‍ എക്‌സിബിഷന്‍ വേള്‍ഡില്‍ തുടക്കമായി.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ സാമ്ബത്തിക വിഷൻ 2030ന് അനുസൃതമായി രാജ്യത്തിന്റെ സാമ്ബത്തിക വൈവിധ്യവത്കരണ സംരംഭങ്ങളെ പിന്തുണക്കുന്നതോടൊപ്പം പ്രാദേശിക, അന്തർദേശീയ പരിപാടികളുടെ ആഗോള ഹബ്ബായി ബഹ്‌റൈനെ പ്രതിഷ്ഠിക്കുന്നതിലും ജ്വല്ലറി അറേബ്യ പോലുള്ള പരിപാടികള്‍ വഴിയൊരുക്കിയതായി അദ്ദേഹം പറഞ്ഞു. സെന്റ് അറേബ്യ പ്രദർശനവും തുടങ്ങി. വൻ ജനാവലിയെയാണ് പ്രദര്‍ശന നഗരിയില്‍ പ്രതീക്ഷിക്കുന്നത്. അഞ്ചു ദിവസം നീണ്ടു […]
Read More

ലോകത്തെ ഏറ്റവും വലിയ ബ്ലൂ അമോണിയ പ്ലാന്റ് ഖത്തറില്‍ ഉയരുന്നു.

ലോകത്തെ ഏറ്റവും വലിയ ബ്ലൂ അമോണിയ പ്ലാന്റ് ഖത്തറില്‍ . അമീർ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനിയുടെ രക്ഷാകർതൃത്വത്തില്‍ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആല്‍ഥാനി നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.മിസൈദിലെ ഇൻഡസ്ട്രിയില്‍ ഏരിയയില്‍ തറക്കല്ലിട്ട ലോകത്തിലെതന്നെ ഏറ്റവും വലിയ അമോണിയ പ്ലാന്റ് 2026 രണ്ടാം പാദത്തോടെ ഉല്‍പാദനക്ഷമമാവുമെന്ന് അധികൃതർ അറിയിച്ചു. പ്രതിവർഷം 12 ലക്ഷം ടണ്‍വരെ ബ്ലൂ അമോണിയം ഉല്‍പാദിപ്പിക്കാൻ ശേഷിയുള്ള അമോണിയം പ്ലാന്റ് ഖത്തർ എനർജിയുടെ ക്ലീൻ എനർജി പദ്ധതികളിലെ […]
Read More