Business & Strategy

ബഹ്റൈനിൽ ലോഹ സിലിണ്ടറുകള്‍ക്ക് പകരമായി ഫൈബര്‍ഗ്ലാസ് സിലിണ്ടറുകൾ

ബഹ്റൈനിലെ ഗാർഹിക വാണിജ്യം ഉപയോഗത്തിന് അകപടത്തോത് കുറഞ്ഞതും സുര‍ക്ഷ‍ിതവുമായ ഫൈബർഗ്ലാസ് സിലിണ്ടറുകള്‍ നിർദേശിച്ച്‌ മുഹറഖ് കൗണ്‍സില്‍.നിലവില്‍ ഉപയോഗിച്ചുവരുന്ന ലോഹ വാതക സിലിണ്ടറുകള്‍ക്ക് പകരമായാണ് ഫൈബർഗ്ലാസ് സിലിണ്ടറുകള്‍ നിർദേശിച്ചത്.കഴിഞ്ഞ ബുധനാഴ്ച അറാദിലുണ്ടായ ഗ്യാസ് സിലിണ്ടർ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം.പരമ്ബരാഗത ലോഹ വാതക സിലിണ്ടറുകള്‍ ഘട്ടം ഘട്ടമായി നിർത്തലാക്കാനും പകരമായി ഫൈബർഗ്ലാസ് സിലിണ്ടറുകള്‍ സ്ഥാപിക്കാനുമുള്ള ഈ നിർദേശം കൗണ്‍സിലർമാർ ഏകകണ്ഠമായാണ് അംഗീകരിച്ചത്. ബുസൈതീനിലെ മുഹറഖ് മുനിസിപ്പാലിറ്റിയില്‍ നടന്ന യോഗത്തില്‍ കൗണ്‍സില്‍ സാമ്ബത്തിക നിയമ നിർമാണ ചെയർമാൻ അഹമ്മദ് അല്‍ […]
Read More

സിക്കിള്‍ സെല്‍ ഡിസീസ് രോഗ പരിചരണത്തില്‍ ബഹ്റൈന് വിജയം: പ്രശംസയുമായി ലോകാരോഗ്യ സംഘടനയുടെ

സിക്കിള്‍ സെല്‍ ഡിസീസ് രോഗ പരിചരണത്തില്‍ വിജയം കൈവരിച്ച ബഹ്റൈന് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. സിക്കിള്‍ സെല്‍ ഡിസീസ് ബാധിച്ച 24 കാരനായ ബഹ്റൈനി സ്വദേശി അംജദ് അല്‍ മഹാരിയാണ് രോഗമുക്തിനേടിയതോടെ യു.എസിനു പുറത്ത് അരിവാള്‍ രോഗം അത്യാധുനിക സംവിധാനങ്ങളോടെ ഭേദമാക്കുന്ന ആദ്യ രാജ്യമായി മാറിയിരുന്നു ബഹ്റൈൻ. അംജദ് അല്‍ മഹാരിയുടെ രോഗമുക്തിക്ക് കാരണമായ രാജ്യത്തെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്ക് ഡബ്ല്യു.എച്ച്‌.ഒ ഡയറക്ടർ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ് എക്സിലൂടെ പ്രശംസകളറിയിച്ചത്. ലോകത്തെ മികച്ച ആരോഗ്യ പരിചരണം […]
Read More

ഐവൈസിസി ബുദയ്യ ഏരിയ “കൃപേഷ്-ശരത് ലാൽ”അനുസ്മരണവും ഏരിയ കൺവെൻഷനും ഫെബ്രുവരി 21 ന്

ഐവൈസിസി ബഹ്‌റൈൻ ബുദയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷികൾ “കൃപേഷ് – ശരത് ലാൽ ” അനുസ്മരണ സംഗമവും,ഏരിയ കൺവെൻഷനും ഫെബ്രുവരി 21 ന് സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും.2019 ഫെബ്രുവരി 17 നാണ് കാസറഗോഡ് വെച്ച് ഇവർ കൊല്ലപ്പെട്ടത്. നാട്ടിലെ സാമൂഹിക,രാഷ്ട്രീയ,വിദ്യഭ്യാസ മേഖലകളിൽ നന്മയിലധിഷ്ട്ടിതമായി ഒട്ടേറെ കാര്യങ്ങൾ ചെയ്ത ഇവരെ രാഷ്ട്രീയ വിയോജിപ്പിന്റെ പേരിൽ അക്രമകാരികൾ കൊല്ലപ്പെടുത്തുകയായിരുന്നു.ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ ഉദുമ മുൻ എംഎൽഎ യും […]
Read More

ഐ .സി .എഫ് ഹമദ് ടൌൺ റീജിയൻ കമ്മറ്റി പുനഃ സംഘടിപ്പിച്ചു

തല ഉയർത്തി നിൽക്കാം എന്ന ശീർഷകത്തിൽ നടത്തിയ മെമ്പർഷിപ്പ് കാമ്പയിന് ശേഷം നടന്ന വാർഷിക കൗൺസിൽ നിസാർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽ ഫൈനാൻസ് സെക്രട്ടറി മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു.നിസാർ സഖാഫി കരുനാഗപ്പള്ളി (പ്രസിഡണ്ട്), ഇസ്ഹാഖ് മട്ടന്നൂർ ജനറൽ സെക്രട്ടറി,) അബ്ദു റഹ്മാൻ ചെക്യാട് (ഫിനാൻസ് സെക്രട്ടറി) എന്നിവരാണ് ഹമദ് ടൌൺ റീജിയൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.ഡെപ്യൂട്ടി പ്രസിഡണ്ടു മാരായി ഫിറോസ് ഹാജി വളപട്ടണം ,ബഷീർ പട്ടുവം ,മമ്മു ഹാരിസ് എന്നിവരെയും സെക്രട്ടറിമാരായി ഇസ്മാഈൽമുസ്‌ലിയാർ (മോറൽ […]
Read More

ഐ.സി.എഫ്. പ്രകാശതീരം ഖുർആൻ പ്രഭാഷണം 21 ന് തുടങ്ങും

ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ദ്വിദിന ഖുർആൻ പ്രഭാഷണത്തിന് 21 വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് തുടക്കമാകും. വെളളി,ശനി ദിവസങ്ങളിലായി അദാരി പാർക്കിൽ നടക്കുന്ന പ്രകാശതീരം പരിപാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സിക്രട്ടറിയും കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി ഖുർആൻ പ്രഭാഷണം നടത്തും.ലോകത്തെ ഏറ്റവും ഉത്തമ കൃതിയായ ഖുർആനിന്റെ പ്രകാശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2012 ലാണ് ഐ.സി.എഫ് പ്രകാശതീരം പരിപാടിക്ക് തുടക്കം കുറിക്കുന്നത്. എല്ലാ വർഷവും റമളാൻ മാസത്തിന്റെ […]
Read More

അനന്തപുരി അസോസിയേഷൻ കുടുംബസംഗമവും ബാർബിക്യൂ നൈറ്റും സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ വ്യാഴാഴ്ച കുടുംബ സംഗമവും ബാർബിക്യൂ നൈറ്റും സാക്കിറിലെ ഡിസേർട്ട് ക്യാമ്പിൽ വച്ചു അതിവിപുലമായി ആഘോഷിച്ചു.വൈകിട്ട് 8 മണിക്ക് തുടങ്ങിയ പരിപാടി പുലർച്ചെ 4 മണിയോടെയാണ് അവസാനിച്ചത്. ലൈവ് കുക്കിംഗ്, ഗ്രിൽഡ്‌ ഡിന്നർ, വിവിധയിനം ഗെയിംസുകൾ, ക്യാമ്പ്ഫയർ ഒക്കെ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. കുടുംബസംഗമം വിജയിപ്പിക്കാൻ പ്രയത്നിച്ച പ്രോഗ്രാം കൺവീനർമാരായ അസോസിയേഷന്റെ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ മിൾട്ടൻ റോയ് ബെന്നിറ്റിനെയും, വിനോദ് ആറ്റിങ്ങലിനെയും (എന്റർടൈൻമെന്റ് സെക്രട്ടറി) ബെൻസി ഗനിയുഡിയെയും (മെമ്പർഷിപ് സെക്രട്ടറി) […]
Read More

ഹാർട്ട്‌ ബഹ്‌റൈൻ ഏഴാം വാർഷികമാഘോഷിച്ചു

ഹാർട്ട്‌ ബഹ്‌റൈൻ ഏഴാം വാർഷികം ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ ആഘോഷിച്ചു. ബഹ്‌റൈൻ പാർലമെന്റ് സ്പീക്കർ ഹിസ് എക്സലൻസി അഹ്‌മദ്‌ ക്വരാട്ട മുഖ്യ അതിഥിയായി പങ്കെടുത്ത പരിപാടിയിൽ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരത് ആശംസകൾ അറിയിച്ചു. 7 മണിക്ക് നടന്ന ഔദ്യോഗിക ചടങ്ങിലേയ്ക്ക് സോപാനം വാദ്യകലാ സംഘത്തിന്റെ ചെണ്ടമേളത്തിന്റെയും ഹാർട്ടിലെ കൊച്ചുകുട്ടികളുടെ താലപ്പൊലിയുടെയും അകമ്പടിയോടെയാണ് വിശിഷ്ട അഥിതികളെ വേദിയിലേയ്ക്ക് വരവേറ്റത് ‘ ഹാർട്ട്‌ ഭാരവാഹി കാസിം കല്ലായി അധ്യക്ഷത വഹിച്ച ചടങ്ങിന് […]
Read More

സാന്ത്വനം പെയിൻ ആന്റ് പാലിയേറ്റിവ് തുറയൂർ ബഹ്റൈൻ കമ്മറ്റി വിപുലീകരിച്ചു.

കോഴിക്കോട് ജില്ലയിലെ തുറയൂർ പയ്യോളി അങ്ങാടി കേന്ദ്രമായി അർബുദം,പക്ഷാഘാതം,വൃക്കരോഗം, എന്നിവയാൽ പ്രയാസമനുഭവിക്കുന്നവരെയും കിടപ്പു രോഗികളെയും പരിചരിച്ചു വരുന്ന സാന്ത്വനം പെയിൻ ആന്റ് പാലിയേറ്റിവ് കെയർ സൊസൈറ്റി ബഹ്റൈൻ ചാപ്റ്ററിന്റെ 2025 -26 വർഷത്തേക്കുള്ള കമ്മറ്റി വിപുലീക്കരിച്ചു.ഉമ്മൽഹസ്സമിൽ വെച്ച് നടന്ന യോഗത്തിന് സുബൈർ കണ്ണമ്പത്ത് സ്വാഗതവും,കരീം പുളിയങ്കോട്ട് അധ്യക്ഷതയും വഹിച്ചു.സഹജീവികൾക്ക് ഒരു കൈതാങ്ങാവുന്നത് തന്നെ സമുഹത്തിലെ ഏറ്റവും നല്ല പുണ്യ പ്രവർത്തി തന്നെയെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.സാന്ത്വനം ബഹ്റൈൻ ചാപ്റ്റർ വിപുലീകരണത്തിൻ്റെ ഭാഗമായി കരീം പുളിയങ്കോട്ട് (പ്രസിഡണ്ട്), […]
Read More

ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 1 മുതൽ 25 വരെ ഫ്ലഡ്ഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു.

കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും കായിക വിനോദത്തിലധിഷ്ഠിതമായ സാമൂഹികമായ ഇടപഴകലിനെ വളർത്തിയെടുക്കുന്നതിനും അതുവഴി വിവിധ ജനവിഭാഗങ്ങളുമായുള്ള സാഹോദരവ്യം സഹവർത്തിത്വവും നിലനിർത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഫ്ലഡ്ഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താകുറിപ്പിൽ അറിയിച്ചു.ബഹ്റൈനിലെ മികച്ച ക്രിക്കറ്റ് ടീമുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനൊപ്പം മത്സരത്തിന്റെ ആവേശകരമായ അന്തരീക്ഷം, എല്ലാ പ്രായത്തിലുമുള്ള കായിക പ്രേമികൾക്കും സമ്മാനിക്കുന്നതിൻ്റെയും ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സമാജം ഇൻഡോർഗയിംസ് സെക്രട്ടറി നൗഷാദ് ഇബ്രാഹിം പറഞ്ഞു.ഫ്ലഡ്ഡ് […]
Read More

പത്തനംതിട്ട തിരുവല്ല മുത്തൂർ കൃഷ്ണ നിവാസിൽ രാജേഷ് (46) bhബഹ്റൈനിൽ നിര്യാതനായി

പത്തനംതിട്ട തിരുവല്ല മുത്തൂർ കൃഷ്ണ നിവാസിൽ രാജേഷ് (46) ഇന്നു വൈകിട്ട് ബഹ്റൈനിൽ നിര്യാതനായി.ബോഡി സൽമാനിയ മോർച്ചറിലേക്ക് മാറ്റി.നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ കമ്പനിയും അസോസിയേഷനും കൂടി ചെയ്തുവരുന്നു.
Read More