വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരവുമായി റിയാദ് അന്താരാഷ്ട്ര പുസ്തക മേള; കേരളത്തിൽ നിന്ന് ഡി സി ബുക്ക്സും.
റിയാദ്: വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരവുമായി റിയാദ് അന്താരാഷ്ട്ര പുസ്തക മേള ഈ മാസം 29 മുതൽ ഒക്ടോബർ എട്ടു വരെ റിയാദ് ഫ്രണ്ട് മാളിൽ നടക്കും. സൗദി സാംസ്കാരിക മന്ത്രാലയം ഒരുക്കുന്ന മേളയിൽ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള പ്രസാധകരും എത്തും. പുസ്തകമേളയിൽ കേരളത്തിൽ നിന്ന് ഡി.സി ബുക്ക്സും ഹരിതം, പൂർണ, ഒലിവ് എന്നീ നാലു പ്രമുഖ പ്രസാധകരും എത്തും. എല്ലാദിവസവും രാവിലെ 11 മുതൽ അർധരാത്രി 12വരെയാണ് മേള. അറബി, ഇംഗ്ലീഷ്, മലയാളം തുടങ്ങി നിരവധി ഭാഷകളിലെ പുസ്തകങ്ങളുണ്ടാവും. […]