മാനന്തവാടിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്
വയനാട് മാനന്തവാടി കാട്ടിക്കുളം 54-ൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. 38 പേർക്ക് പരുക്കേറ്റു. വൈകുന്നേരം നാലുമണിക്കാണ് അപകടം. മൈസൂരിലേക്ക് പോവുകയായിരുന്ന കർണാടക എസ് ആർ ടി സി ബസ്സും ബാവലി’യിലേക്ക് വന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻവശം പൂർണമായും തകർന്നു.ടൂറിസ്റ്റ് ബസ്സിന്റെ മുൻവശത്ത് ഡ്രൈവർ കുടുങ്ങി.രണ്ടു കാലുകളും കുടുങ്ങിയ ഡ്രൈവറെ 1:45 മണിക്കൂര്‍ പരിശ്രമത്തിനോടുവിൽ ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്തു.ഇത്രയധികം സമയം കുടുങ്ങിയത് കൊണ്ട് മാനന്തവാടി മെഡിക്കൽ കോളജിൽ നിന്നുള്ള […]