ബി.കെ.എസ് സാഹിത്യ വിഭാഗ൦ പ്രവര്‍ത്തനോദ്ഘാടനം ഡോ. സുനില്‍ പി ഇളയിടം നിർവഹിക്കും.
ബഹ്റെെൻ: കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ പരിപാടിക്കായാണ് ഡോ. സുനില്‍ പി ഇളയിടം ബഹ്‌റൈനില്‍ എത്തുന്നത്. ഒക്ടോബര്‍ 14 വെള്ളിയാഴ്ച വൈകീട്ട് 7:30 ന് ആണ് അദ്ദേഹം എത്തുന്നത്. ബി.കെ. എസ് ഡയമണ്ട് ജൂബിലി ഹാളില്‍ സാഹിത്യ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡോ. സുനില്‍ പി ഇളയിടം നിർവഹിക്കും.’സാഹിത്യവും സാമൂഹികതയും’ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. വാര്‍ത്താക്കുറിപ്പിലൂടെ ആണ് സമാജം ബാരവാഹികൾ ഇക്കാര്യം അറിയിച്ചത്. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, […]