Business & Strategy

ബഹ്റൈൻ പ്രവാസിയും കൊല്ലം കൊട്ടാരക്കര വെളിയം സ്വദേശിയുമായ പ്രദീപ് കാർത്തികേയൻ നിര്യാതനായി

ബഹ്റൈൻ പ്രവാസിയും കൊല്ലം കൊട്ടാരക്കര വെളിയം സ്വദേശിയുമായ പ്രദീപ് കാർത്തികേയൻ നിര്യാതനായി.47 വയസ്സായിരുന്നു. ഇരുപതോളം വർഷമായി ബഹറിനുള്ള ഇദ്ദേഹം സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു. അമിത രക്തസമ്മർദ്ദം മൂലം സുഖമില്ലാതെ സൽമാനിയ ആശുപത്രിയിൽ നാലു ദിവസമായി ചികിത്സയിലായിരുന്നു. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഐസിആർ എഫ് അംഗങ്ങളായ സിറാജ് കൊട്ടാരക്കര സലിം,പരേതന്റെ സുഹൃത്തായ ഗ്ലൈസിൽ എന്നിവരും ചേർന്ന് നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.ഭാര്യ പ്രീതയും രണ്ട് മക്കളും നാട്ടിലാണ്
Read More

കൂട്ടായ പരിശ്രമത്തിന് നന്തി അസോസിയേഷൻ കൃതജ്ഞത രേഖപ്പെടുത്തി

ബഹ്റൈൻ നന്തി അസോസിയേഷൻ മെമ്പർ അക്ബർ മുത്തായത്തിന് വേണ്ടി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ചികിത്സ സമയത്തും തുടർചികിത്സയ്ക്കായി നാട്ടിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിനും കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി താങ്ങും തണലുമായി കൂടെ പ്രവർത്തിച്ച ഏവർക്കും ബഹ്‌റൈൻ നന്തി അസോസിയേഷൻ കൃതജ്ഞത രേഖപ്പെടുത്തി. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച ബഹ്‌റൈൻ ഇന്ത്യൻ എംബസ്സി, ഇതിനായി അക്ഷീണം പരിശ്രമിച്ച ബഹ്‌റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി പറക്കാട്ട, മെഡിക്കൽ വിങ് മെമ്പർ സിദ്ധിക് അദിലിയ,എല്ലാ ഘട്ടങ്ങളിലും മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകിയ […]
Read More

ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടന്മാർ; റാണി മുഖർജി നടി: വിജയരാഘവനും ഉർവശിക്കും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. 2023-ലെ ചിത്രങ്ങൾക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകുന്നത്. ട്വൽത്ത് ഫെയിൽ ആണ് മികച്ച ഫീച്ചർ സിനിമ. ദ കേരള സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്ത സുദിപ്‌തോ സെൻ ആണ് മികച്ച സംവിധായകൻ. ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി എന്നിവരെ മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു. മിസിസ് ചാറ്റർജി […]
Read More

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ, ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ

മനുഷ്യക്കടത്ത് കുറ്റം ചുമത്തി ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ തീരുമാനം നാളെ. ഹർജിയിൽ നാളെ ബിലാസ്പൂരിലെ എൻ.ഐ.എ കോടതി വിധി പറയും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എത്തിർത്തതായാണ് സൂചന. ഹർജിയിൽ ഇന്ന് വാദം പൂർത്തിയായി. ജാമ്യം തേടി കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയെ സമീപിക്കും.
Read More

കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ മരിച്ച തിരുവല്ല സ്വദേശി വിനയന്റെ മൃതദേഹം ഇന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകും

കഴിഞ്ഞ ദിവസം മരിച്ച തിരുവല്ല സ്വദേശി വിനയന്റെ മൃതദേഹം ഇന്ന് എയർ അറേബ്യ ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് കൊണ്ടുപോകും. 12.00 മണിക്ക് സൽമാനിയാ മോർച്ചറിയിൽ മൃതദേഹം കാണുവാനുള്ള സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നാട്ടിൽ കൊണ്ടുപോകുവാൻ വേണ്ട പ്രവർത്തനങ്ങൾ ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിലാണ് ചെയ്തത്. സാമൂഹിക പ്രവർത്തകൻ മണിക്കൂട്ടനും അസോസിയേഷനും ചേർന്ന് വേണ്ട മറ്റു കാര്യങ്ങൾ ക്രമീകരിച്ചു.
Read More

സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി

ദിയ കൃഷ്ണ കേസിൽ സ്ഥാപനത്തിലെ മുൻ ജീവനക്കാർ കീഴടങ്ങി.വിനീത, രാധു എന്നിവർ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്.സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു പരാതി.മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. […]
Read More

പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം

ബഹ്റൈൻ നവകേരളയുടെ നേതൃത്വത്തിൽ പി.കെ. വാസുദേവൻ നായർ- എൻ . ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു. മുൻമുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായിരുന്ന വി.എസ് . അച്ചുതാനന്ദൻ്റ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. നവകേരള സെക്രട്ടറി എ.കെ സുഹൈൽ അൽശോചന പ്രമേയം അവതിരിപ്പിച്ചു. ബഹ്റൈൻ നവകേരള പ്രസിഡൻ്റ് എൻ . കെ. ജയൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷാജഹാൻ കരുവന്നൂർ സ്വാഗതവും രഞ്ജിത് അവള നന്ദിയും പറഞ്ഞു. നവകേരള കേന്ദ്ര സെക്രട്ടറി എ.കെ സുഹൈൽ കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, […]
Read More

എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് (ഓഗസ്റ്റ് 1’ന്)

എസ് കെ എസ് എസ് എഫ് എല്ലാ മാസവും നടത്തിവരാറുള്ള തൻബീഹ് എൻലൈറ്റിംഗ് പ്രേഗ്രാം അതിൻ്റെ 8 മത്തെ പഠന ക്ലാസ് ഓഗസ്റ്റ് 1 വെള്ളിയാഴ്ച രാത്രി 8:30 ന് സമസ്ത ജിദ് അലി ഏരിയയിൽ സംഘടിപ്പിക്കുന്നു.സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയ ഭാരവാഹികളുടെയും, പ്രവർത്തക സമിതി അംഗങ്ങൾ ഏരിയ കോഡിനേറ്റർമാർ മറ്റു ഉസ്താദുമാർ ഏരിയ കൺവീനർമാർ,വിഖായ അംഗങ്ങളും പ്രസ്ഥാന ബന്ധുക്കളും പങ്കെടുക്കും. പ്രസ്തുത തൻബീഹ് റബീഹ് ഫൈസി അമ്പലക്കടവ് പ്രഭാഷണം നടത്തും,തുടർന്ന് പ്രവർത്തകരുമായിട്ടുള്ള ചർച്ചാ വേദിയും,സമസ്തയുടെ മൺമറഞ്ഞുപോയ […]
Read More

ഐ.സി.എഫ്. ഉംറ പഠന ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ

ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന ഉംറ പഠന ക്ലാസ്സ് ശനി , ഞായർ ദിവസങ്ങളിലായി രാത്രി 8.30 ന് മനാമ ഐ.സി എഫ് ഓഡിറ്റോറിയത്തിൽ നടക്കും .ഐ.സി.എഫ് ഇന്റർ നാഷനൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ: എം. സി. അബ്ദുൾ കരീം നേതൃത്വം നൽകും.സാധാരണക്കാർക്ക് സമ്പൂർണ്ണമായ വിധത്തിൽ ഉംറ കർമ്മം നിർവഹിക്കുന്നതിന് സഹായകരമാകുന്ന വിധത്തിൽ വിഷയങ്ങൾ ലളിതമായി വിശദീകരിക്കപ്പെടുന്ന ക്ലാസ്സിൽ ഐ.സി.എഫ്. ഉംറ സർവ്വീസ് വഴിയും അല്ലാതെയും ഉംറക്ക് പോകാനാഗ്രഹിക്കുന്ന എല്ലാവർക്കും പങ്കെടുക്കാമെന്നും സ്ത്രീകൾക്ക് പ്രത്യേകം സ്ഥല സൗകര്യം ഉണ്ടായിരിക്കുമെന്നും […]
Read More

ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള, നാടൻ പന്തുകളി മത്സരം ഓഗസ്റ്റ് 15ന് ആരംഭിക്കും

ബഹ്റൈൻ മീഡിയ സിറ്റി നടത്തുന്ന 30 ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025ൻ്റെ ഭാഗമായി,കേരള നേറ്റീവ് ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കായിക വിനോദമായ നാടൻ പന്തുകളി മത്സരം നടത്തുന്നു. ആഗസ്ത് 15 വെള്ളിയാഴ്ച വൈകിട്ട് ആണ് മത്സരം ആരംഭിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ സെപ്റ്റംബർ 26 -നും, സെപ്തംബർ 27 ശനിയാഴ്ച്ച കെഎൻബിഎ ഓണാഘോഷ പരിപാടിയോടു കൂടി സമ്മാനദാനവും സംഘടിപ്പിക്കും. ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,ശ്രാവണ മഹോത്സവം […]
Read More