Business & Strategy

ഐ.സി.എഫ്. ഉംറ പഠന ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ

ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന ഉംറ പഠന ക്ലാസ്സ് ശനി , ഞായർ ദിവസങ്ങളിലായി രാത്രി 8.30 ന് മനാമ ഐ.സി എഫ് ഓഡിറ്റോറിയത്തിൽ നടക്കും .ഐ.സി.എഫ് ഇന്റർ നാഷനൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ: എം. സി. അബ്ദുൾ കരീം നേതൃത്വം നൽകും.സാധാരണക്കാർക്ക് സമ്പൂർണ്ണമായ വിധത്തിൽ ഉംറ കർമ്മം നിർവഹിക്കുന്നതിന് സഹായകരമാകുന്ന വിധത്തിൽ വിഷയങ്ങൾ ലളിതമായി വിശദീകരിക്കപ്പെടുന്ന ക്ലാസ്സിൽ ഐ.സി.എഫ്. ഉംറ സർവ്വീസ് വഴിയും അല്ലാതെയും ഉംറക്ക് പോകാനാഗ്രഹിക്കുന്ന എല്ലാവർക്കും പങ്കെടുക്കാമെന്നും സ്ത്രീകൾക്ക് പ്രത്യേകം സ്ഥല സൗകര്യം ഉണ്ടായിരിക്കുമെന്നും […]
Read More

ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള, നാടൻ പന്തുകളി മത്സരം ഓഗസ്റ്റ് 15ന് ആരംഭിക്കും

ബഹ്റൈൻ മീഡിയ സിറ്റി നടത്തുന്ന 30 ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025ൻ്റെ ഭാഗമായി,കേരള നേറ്റീവ് ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കായിക വിനോദമായ നാടൻ പന്തുകളി മത്സരം നടത്തുന്നു. ആഗസ്ത് 15 വെള്ളിയാഴ്ച വൈകിട്ട് ആണ് മത്സരം ആരംഭിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ സെപ്റ്റംബർ 26 -നും, സെപ്തംബർ 27 ശനിയാഴ്ച്ച കെഎൻബിഎ ഓണാഘോഷ പരിപാടിയോടു കൂടി സമ്മാനദാനവും സംഘടിപ്പിക്കും. ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,ശ്രാവണ മഹോത്സവം […]
Read More

H1N1 വ്യാപനം; കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ക്യാമ്പസ് അടച്ചു

വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചതോടെ കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസ് അടച്ചു. അടുത്ത മാസം 5-ാം തീയതി വരെയാണ് ക്യാമ്പസ് പൂർണമായും അടച്ചിരിക്കുന്നത്.എസ്എൽഎസ് ക്യാമ്പസിലെ വിദ്യാർഥികൾക്കാണ് H1N1 സ്ഥിരീകരിച്ചിരിക്കുന്നത്. ക്ലാസുകൾ നാളെ മുതൽ ഓൺലൈൻ ആയി നടത്തും. അഞ്ച്‌ വിദ്യാർഥികൾക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചു.പല വിദ്യാർഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പസ് അടച്ചിരിക്കുന്നത്.5-ാം തീയതി മുതൽ ഭാഗീകമായി ഓരോ ഡിപ്പാർട്മെന്റുകളും തുറന്നു പ്രവർത്തിക്കും […]
Read More

കെ എം സി സി മലപ്പുറം പ്രോട്ടീൻ സമ്മർ ഫിയസ്റ്റയുടെ ഗ്രാൻഡ് ഫിനാലെ ആഗസ്ത് 1 ന്

കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഒരു മാസത്തോളമായി സംഘടിപ്പിച്ചു വരുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റ അവധിക്കാല ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെ ആഗസ്ത് 1 ന് കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ജൂലൈ 5 ന് ആരംഭിച്ച ക്യാമ്പിൽ 6 മുതൽ 17 വയസ്സ് വരെയുള്ള നിരവധി കുട്ടികളാണ് പങ്കെടുക്കുന്നത്. ആക്ടിവിറ്റികൾ, ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ലൈഫ് സ്കിൽ ട്രെയിനിങ്, റോഡ് സേഫ്റ്റി ട്രെയിനിങ്, ഗെയിംസ്, മാഗസിൻ റിലീസ്, തെറാപ്യൂട്ടിക് തിയറ്റർ, പാവനിർമാണം, […]
Read More

പ്രവാസി വോട്ട് ചേർക്കൽ, രേഖകൾ ഇ-മെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കണം – പ്രവാസി വെൽഫെയർ

രാജ്യത്തിൻറെ സാമൂഹിക സാമ്പത്തിക വികസന മേഖലകളിൽ സുപ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളായ ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകാനുള്ള അവസരം വിനിയോഗിക്കുന്നതിനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിന് കൂടുതൽ സൗകര്യപ്രദമായ മാർഗനിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പ്രവാസി വെൽഫെയർ കത്ത് നൽകി. പ്രവാസി വോട്ട് ചേർക്കലിനുള്ള രേഖകൾ ഇ-മെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും നേരിട്ടോ തപാലിലോ ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം എത്തിക്കൽ അപ്രായോഗികമാണെന്നും പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചു. പ്രവാസി […]
Read More

വോയിസ് ഓഫ് ബഹ്‌റൈന്റെ സഹായഹസ്തം

കോഴിക്കോട് സ്വദേശിയായ അബ്ദുൾ നാസറിൻ ജോലി അന്വേഷിച്ച് വിസിറ്റിംഗ് വിസയിൽ ബഹ്‌റൈനിൽ എത്തുകയും, അദ്ദേഹത്തിന് ജോലി ശരിയായതുമില്ല വിസിറ്റിംഗ് വിസ എടുത്തു നൽകിയ അദ്ദേഹത്തിന്റെ സുഹൃത്ത് ഇവിടെ നിന്നും നാട്ടിലേക്ക് പോവുകയും ചെയ്തു. ഇവിടെ ഒറ്റയ്ക്ക് ആയ അബ്ദുൾ നാസർ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും,ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിച്ച അദ്ദേഹത്തിന് മറ്റൊരു സംഘടന ആഹാരം ഒരു ഹോട്ടലിൽ ഏർപ്പെടുത്തി. വിസ കാലാവധി തീരുന്നതിനു മുമ്പ് എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് വോയിസ് ഓഫ് ബഹ്‌റൈൻ പ്രസിഡന്റ് […]
Read More

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; എട്ടു ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ ജയിൽ വകുപ്പിൽ അഴിച്ചു പണി. എട്ടു ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു. ഈ ജയിലുകളിൽ നിലവിൽ സൂപ്രണ്ടുമാർ ഇല്ലായിരുന്നു.ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ ജയിൽ വകുപ്പിന്‍റെ സിസ്റ്റം മുഴുവൻ തകരാറിലായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. ആഴ്ചകൾ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികൾ മുറിച്ചത് അറിയാതിരുന്നത് പരിശോധനയുടെ കുറവാണ്. സെല്ലിനുള്ളിലേക്ക് കൂടുതൽ തുണികൾ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും ന്യായീകരിക്കാനാവില്ല. ജയിൽ ചാടിയ ദിവസം രാത്രി പരിശോധന രേഖകളിൽ ഒതുങ്ങി. […]
Read More

ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവയെന്ന് ട്രംപ്;ദേശീയ താല്പര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ

ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പിൽ പ്രതികരണവുമായി ഇന്ത്യ.ദേശീയ താല്പര്യം സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന്‌ സർക്കാർ വ്യക്തമാക്കി. കർഷകരുടെയും ചെറുകിട ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു.ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും ചർച്ച നടത്തി. ട്രംപിന്‍റെ പ്രഖ്യാപനം മന്ത്രിമാർ വിലയിരുത്തി. തുടർ നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്.
Read More

”കന്യാസ്ത്രീകളുടേത് സ്റ്റേഷനിലോ കോടതിയിലോ തീരേണ്ട സാധാരണ വിഷയം; വിഷയത്തെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ജിഹാദികളും മുതലെടുത്തു”

കോഴിക്കോട്: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തിസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരായ ജാമ്യാപേക്ഷ എൻ.ഐ.എ കോടതി പരിഗണിക്കുമെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ ‘കാസ’ രംഗത്ത്. സ്റ്റേഷൻ മാസ്റ്റർ ഓഫിസിലോ പൊലീസ് സ്റ്റേഷനിലോ കോടതിയിലോ തീരേണ്ടിയിരുന്ന ഒരു സാധാരണ വിഷയത്തെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ജിഹാദികളും ചേർന്ന് ഒരുക്കിയ കെണിയിൽ സഭാ നേതൃത്വം വീണുവെന്ന് ‘കാസ’ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘കാസ’യുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം എല്ലാവർക്കും സന്തോഷമായല്ലോ അല്ലേ ??? നിസ്സാരമായി സ്റ്റേഷൻ മാസ്റ്റർ […]
Read More

അമ്മയിൽ മത്സരിക്കുന്നതിനാൽ നിരവധി ഭീഷണികൾ ലഭിച്ചെന്ന് നടൻ ദേവൻ

കൊച്ചി: മലയാള സിനിമാതാരസംഘടനയായ അമ്മയിൽ മത്സരിക്കുന്നതിനെതിരെ നിരവധി ഭീഷണികൾ നേരിട്ടെന്ന് നടൻ ദേവൻ. താൻ നോമിനേഷൻ പിൻവലിക്കുന്നുവെന്ന തരത്തിലുളള വാർത്തകൾ എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നും അമ്മയെ പഴയ രീതിയിലാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ദേവൻ പറഞ്ഞു. അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്. ‘മോഹൻലാലിന് വൈകാരികമായി ബന്ധമുളള സംഘടനയാണ് അമ്മ. അതുകൊണ്ടാണ് സംഘടനയെ ഒഴിവാക്കി മോഹൻലാൽ പോകില്ലെന്ന് എല്ലാവരും പ്രതീക്ഷിച്ചത്. മോഹൻലാൽ നോമിനേഷൻ കൊടുക്കുമോയെന്ന് ഞാൻ അവസാനം വരെ നോക്കി. അപ്പോഴാണ് എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് […]
Read More