Business & Strategy

കൊച്ചി ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ

കൊച്ചി: ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഞാറയ്ക്കൽ പെരുമ്പിള്ളി അസീസി സ്‌കൂളിന് സമീപമാണ് സംഭവം. കരോളിൽ കെ എ സുധാകരൻ (75), ഭാര്യ ജിജി സുധാകരൻ (70) എന്നിവരാണ് മരിച്ചത്. സുധാകരന്റെ കാലിൽ വൈദ്യുതി വയർ ചുറ്റിയ നിലയിലായിരുന്നു. രണ്ട് ദിവസമായി ദമ്പതികളെ കാണാതിരുന്നതിനെത്തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് ഇന്നുരാവിലെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഞാറയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരുമാസമായി വാടകയ്ക്ക് കഴിയുകയായിരുന്ന വീട്ടിലാണ് […]
Read More

ഉമ്മൻ‌ചാണ്ടി സ്മരണയിൽ – നിരവധി ആളുകൾ രക്തം ദാനം ചെയ്തു.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവും ആയിരുന്ന ഉമ്മൻ‌ചാണ്ടിയുടെ രണ്ടാമത് ചരമവാർഷീകത്തോട് അനുബന്ധിച്ച് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ൽ വച്ച് നടത്തിയ രക്തദാന ക്യാമ്പിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ രക്തം ദാനം ചെയ്തു. ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ അലക്സ്‌ മഠത്തിൽ അധ്യക്ഷത വഹിച്ചയോഗത്തിൽ ഒഐസിസി മിഡിൽ ഈസ്റ്റ്‌ […]
Read More

ബഹ്റൈൻ ദിനാർ മികച്ച വിനിമയ നിരക്കിൽ.ഒരു ബഹ്‌റൈൻ ദിനാറിന് 231.15 രൂപ

ബഹ്റൈൻ ദിനാർ മികച്ച വിനിമയ നിരക്കിൽ എത്തി നിൽക്കുന്നു.ഒരു ബഹ്‌റൈൻ ദിനാറിന് ലഭിക്കുന്ന മികച്ച നിരക്ക് 231.15 രൂപയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കിയിരുകയാണ് ബഹ്റൈനിലെ പ്രവാസികൾ
Read More

സ്റ്റീഫൻ വിൻസൽ ജൂനിയറിന്റെ സംഗീത പരിപാടിക്കായി കാതോർത്ത് ബഹ്റൈൻ

ബഹ്‌റൈനിൽ ഗായകനും ഗാനരചയിതാവുമായ സ്റ്റീഫൻ വിൽസൺ ജൂനിയറിൻ്റെ സംഗീത പരിപാടി സംഘടിപ്പിക്കുന്നു.ബഹ്റൈനിലെ പ്രമുഖ ആഗോള വിനോദ കേന്ദ്രമായ ബിയോൺ അൽ ദാന ആംഫി തിയേറ്റർ,ദി ഡെസേർട്ട് ഗാർഡനിൽ ഡിസംബർ 4 ന് ആണ് പരിപാടി ഒരുക്കുക. ആദ്യമായാണ് ബഹ്‌റൈനിൽ സ്റ്റീഫൻ വിൽസന്റെ സംഗീത നിശ അരങ്ങേറുക. സ്റ്റീഫൻ വിൽസൺ ജൂനിയറിനെപ്പോലുള്ള ഒരു അസാധാരണ കലാകാരൻ ബഹ്‌റൈനിൽ ആദ്യമായി പരിപാടി അവതരിപ്പിക്കുന്നതിലും ,അദ്ദേഹത്തിന് ആതിഥ്യം അരുളുന്നതിനും തങ്ങൾ അഭിമാനിക്കുന്നു” എന്ന് ബിയോൺ അൽ ഡാന ആംഫി തിയേറ്ററിന്റെ ചീഫ് […]
Read More

വ്യാജ സർട്ടിഫിക്കറ്റ് നൽകി പ്രവാസി ജോലി ചെയ്തത് 13 വർഷം; കേസിൽ ഓഗസ്റ്റ് 26ന് ക്രിമിനൽ കോടതി വിധി പറയും.

ബഹ്റൈനിൽ വ്യാജ എൻജീയറിങ് ബിരുദ സർട്ടിഫിക്കറ്റ് നൽകി സർക്കാരിനെ കബളിപ്പിച്ച് 13 വർഷം ജോലി ചെയ്ത ഏഷ്യക്കാരനായ പ്രവാസിയെ പിടികൂടി. കേസിൽ ഓഗസ്റ്റ് 26ന് ക്രിമിനൽ കോടതി വിധി പറയും.വ്യാജ രേഖ ഉപയോഗിക്കൽ, അക്കാദമിക് രേഖകളിൽ കൃത്രിമം, വ്യക്തിഗത നേട്ടത്തിനായി സർക്കാർ സ്ഥാപനത്തെ കബളിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏത് രാജ്യക്കാരനാണ് ഇയാളെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ബഹ്റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ ഇലക്ട്രിക്കൽ എൻജിനീയറായ 45 കാരന്റെ അക്കാദമിക് യോഗ്യതകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് […]
Read More

ഭർത്താവിന്റെ ഉപദ്രവം; തൃശൂരിൽ ഗർഭിണിയായ 23കാരി ജീവനൊടുക്കി

ഭർത്താവിന്റെ പീഡനത്തെത്തുടർന്ന് ഇരിങ്ങാലക്കുടയിൽ ഗർഭിണി ജീവനൊടുക്കി. ഭർത്താവ് വലിയകത്ത് നൗഫലിനെ (29) ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു. 23കാരിയായ ഫസീല ആണ് മരിച്ചത്. ഭർത്താവിന്റെ ഉപദ്രവമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറഞ്ഞ് ഫസീല അവസാനമായി മാതാവിന് അയച്ച സന്ദേശം പുറത്തുവന്നു. ഗർഭിണിയായ തന്നെ വയറ്റിൽ ചവിട്ടിയെന്നും നിരന്തരം മർദിക്കുമായിരുന്നു എന്നുമാണ് ഫസീല ഉമ്മയ്ക്കയച്ച വാട്സാപ്പ് സന്ദേശത്തിൽ പറയുന്നത്. ഭർതൃമാതാവ് തെറി വിളിച്ചുവെന്നും അവർ തന്നെ കൊല്ലുമെന്നും ഫസീല പറയുന്നുണ്ട്. ആത്മഹത്യയ്ക്ക് പിന്നാലെ പൊലീസിൽ പരാതി നൽകിയ ഫസീലയുടെ കുടുംബത്തോട് നൗഫലിന്റെ […]
Read More

ബഹ്‌റൈനിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് ഗോൾഡൻ വിസ പദ്ധതിയിൽ മാറ്റങ്ങളുമായി സർക്കാർ

ബഹ്‌റൈനിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദേശികളെ ആകർഷിക്കുന്നതിനായി ഗോൾഡൻ വിസ പദ്ധതിയിൽ മാറ്റങ്ങളുമായി സർക്കാർ. മുമ്പുണ്ടായിരുന്ന നിബന്ധനകൾ ലഘൂകരിച്ച് കൂടുതൽപേർക്ക് ഗോൾഡൻ വിസ നൽകാനാണ് നീക്കം. റിയൽ എസ്റ്റേറ്റ് നിക്ഷേപകർ ഉൾപ്പെടെയുള്ള നിശ്ചിത വിഭാഗക്കാർക്ക് ഈ ഗോൾഡൻ വിസക്കായി അപേക്ഷിക്കാം.ബിസിനസുകാരായ വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശം ബഹ്‌റൈൻ അനുവദിക്കുന്നുണ്ട്. ഇത് ഗോൾഡൻ വിസ ലഭിക്കുന്നതിലൂടെ കൂടുതൽ നിക്ഷേപ അവസരങ്ങൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും വഴിയൊരുക്കും. സ്ഥിരതാമസത്തിനുള്ള ഈ പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.റിയൽ എസ്റ്റേറ്റ് നിക്ഷേപരിൽ […]
Read More

ശമ്പളം നൽകാതെ നിർബന്ധിത ജോലി; ബഹ്റൈനിൽ പ്രവാസി യുവതി നേരിട്ടത് ക്രൂര പീഡനം: പ്രതിക്ക് തടവ്

വീട്ടുജോലിക്കാരിയായ യുവതിയെ ശമ്പളം നൽകാതെയും പാസ്പോർട്ട് പിടിച്ചുവച്ചും ചൂഷണം ചെയ്ത സ്ത്രീയ്ക്ക് 3 വർഷം തടവും 3,000 ബഹ്റൈൻ ദിനാർ പിഴയും വിധിച്ച് കോടതി.ഗാർഹിക തൊഴിലാളിയായ യുവതിക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള തുക നൽകാനും ബഹ്റൈൻ ക്രിമിനൽ കോർട്ട് ഓഫ് അപ്പീൽ ഉത്തരവിട്ടു. അനധികൃതമായ തൊഴിൽ ക്രമീകരണങ്ങളിലൂടെ നിർബന്ധിത ജോലിക്കും ചൂഷണത്തിനും തൊഴിലാളിയെ വിധേയമാക്കിയതായും കോടതി കണ്ടെത്തി.ഏഷ്യക്കാരിയും 25 വയസ്സുകാരിയുമായ യുവതി സന്ദർശക വീസയിലാണ് ബഹ്റൈനിൽ എത്തിയത്. പ്രതിമാസം 120 ദിനാറിന് വീട്ടുജോലി പ്രതീക്ഷിച്ചാണ് എത്തിയത്. പ്രതിയായ സ്ത്രീയുടെ […]
Read More

സംവിധായകൻ സക്കറിയക്ക് ബി.എം. ഡി.എഫ് ബഹ്റൈനിൽ സ്വീകരണം നൽകി

സുഡാനി ഫ്രം നൈജീരിയ,ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ മലയാള സിനിമകളുടെ സംവിധായകനും ആയിഷ, മോമോ ഇൻ ദുബായ്, ജാക്സൺ ബസാർ യൂത്ത് എന്നീ സിനിമകളുടെ സഹനിർമാതാവുമായ സക്കറിയക്ക് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.ആഗസ്റ്റ് 1 നു ഉമ്മുൽ ഹസ്സം ലോറൽ അക്കാദമിയിൽ വെച്ച് നടക്കുന്ന ‘ആർട്ട് ഓഫ് ഫിലിം മേക്കിങ് ‘ എന്ന സിനിമാ ആസ്വാദന സദസ്സിന് അദ്ദേഹം നേതൃത്വം നൽകും. ബഹ്റൈനിലെ കലാകാരൻമാർക്കും, സിനിമ പ്രവർത്തകർക്കും, […]
Read More

നിമിഷപ്രിയ, വധശിക്ഷ റദ്ദാക്കാൻ തയ്യാറായി തലാലിന്റെ കുടുംബം, ദയാധനത്തിൽ തുടർ ചർച്ച

കൊച്ചി: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ. ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും ദയാധനം സംബന്ധിച്ച് ചർച്ചകൾ തുടരുമെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. അതേ സമയം ഈ വാർത്തകളിൽ വാസ്തവമില്ലെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അബ്ദുൽ റഹീമിന്റെ കേസിൽ 36 കോടി കൊടുത്തിട്ടും അദ്ദേഹത്തെ ജയിലിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആ രാജ്യത്തെ നിയമ സംവിധാനം അനുസരിച്ചു മറ്റു […]
Read More