വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രിയങ്കാ ഗാന്ധി,രാഹുൽ ഗാന്ധി
വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടുമെന്ന് പ്രിയങ്കാ ഗാന്ധി. കുടുംബത്തെയും വി.എസിന്റെ ജീവിതം സ്പർശിച്ച എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന സഖാവ് വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട വിഎസ്, പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ ധീരമായ തീരുമാനങ്ങളിലൂടെ തത്വാധിഷ്ഠിത രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും രാഹുൽ […]









