Business & Strategy

ജിസിസി പൗരന്മാർക്കും താമസക്കാർക്കും വിസ രഹിത പ്രവേശനം അനുവദിച്ച് അർമേനിയ

ബഹ്‌റൈൻ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും പൗരന്മാർക്കും വിസ രഹിത പ്രവേശനം അനുവദിച്ച് അർമേനിയ .90 ദിവസം വരെ ഹ്രസ്വകാല താമസങ്ങൾക്കാണ് വിസ രഹിത പ്രവേശനം അനുവദിച്ചത്.പുതിയ നിയമങ്ങൾ പ്രകാരം, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള എല്ലാ പാസ്‌പോർട്ട് ഉടമകൾക്കും വിസയുടെ ആവശ്യമില്ലാതെ ടൂറിസം, വിനോദം അല്ലെങ്കിൽ ബിസിനസ്സ് ആവശ്യങ്ങൾക്കായി അർമേനിയയിലേക്ക് യാത്ര ചെയ്യാം. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക്, സുഖകരമായി അർമേനിയിൽ എത്തുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമയാണ് വിസ ഇളവ് […]
Read More

സ്പെയിൻ ഗ്രാൻഡ് പ്രിക്സ് ഗുസ്തി മത്സരം: നാലു സ്വർണ്ണം ഉൾപ്പെടെ അഞ്ച് മെഡലുകൾ സ്വന്തമാക്കി ബഹ്റൈൻ

സ്പെയിൻ ഗ്രാൻഡ് പ്രിക്സ് ഗുസ്തി മത്സരത്തിൽ നാല് സ്വർണം ഉൾപ്പെടെ അഞ്ച് മെഡലുകൾ ബഹ്റൈൻ സ്വന്തമാക്കി. ലോക ഒളിമ്പിക് ചാമ്പ്യനായ അഖ്മദ് ത സുനിദോവ് ഉൾപ്പെടെയുള്ള രാജ്യത്തെ സീനിയർ പുരുഷ ഗുസ്തി താരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.ത​സു​ദി​നോ​വ് 97 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ചാ​ണ് വീണ്ടും സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.പരിക്കിനെ തുടർന്ന് ഒരു വർഷക്കാലമായി ചികിത്സയിലായിരുന്ന തസുനിദോവിൻ്റെ ശക്തമായ ഒരു തിരിച്ചുവരവും കൂടിയായിരുന്നു ഈ ഗുസ്തി മത്സരം
Read More

ബെംഗളൂരുവിൽ ചിട്ടിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്;പരാതിയുമായി നിരവതി പേര്

ബെംഗളൂരുവിൽ നൂറ് കോടിയോളം രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. എ ആന്റ് എ ചിട്ടിക്കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. 265 പേരാണ് ചിട്ടിക്കമ്പനിക്കെതിരെ ഇതുവരെ പരാതി നൽകിയിട്ടുള്ളത്. ഇരുപത്തിയഞ്ച് വർഷമായി പ്രവർത്തിക്കുന്ന ചിട്ടികമ്പനിയാണ് എ ആൻഡ് എ ചിറ്റ് ഫണ്ട്സ്.ആയിരത്തിമുന്നൂറോളം നിക്ഷേപരാണ് ആകെയുള്ളത്. ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവിൽ പോയത്. മുപ്പത് വർഷമായി ബെംഗളൂരു മലയാളികൾക്ക് സുപരിചിതരായ ടോമി എ വിയും ഷൈനി ടോമിയും ആരാധനാലയങ്ങളും മലയാളി […]
Read More

ടെക്സസിലെ മിന്നൽ പ്രളയം: അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈൻ

അമേരിക്കയിലെ ടെക്സസിൽ ഉണ്ടായ പ്രളയത്തിൽ ദുഃഖം അറിയിച്ച ബഹ്റൈൻ .നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തുകയും അമേരിക്കയ്ക്ക് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങളോടും സർക്കാരിനോടും ഇരകളുടെ കുടുംബങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കാണാതായ എല്ലാവരുടെയും സുരക്ഷിതമായ തിരിച്ചുവരവ് ആശംസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Read More

തെരുവുനായ്ക്കളെ വന്ധ്യംകരിക്കും:പദ്ധതിയുമായി ബഹ്റൈൻ മുനിസിപ്പാലിറ്റി കൃഷി മന്ത്രാലയം

തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള യജ്ഞവുമായി ബഹ്റൈൻ മുനിസിപ്പാലിറ്റി കൃഷി മന്ത്രാലയം . തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കുക, മൃഗങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുക, രോഗങ്ങൾ പടരുന്നത് തടയുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. മനുഷ്യത്വപരമായ രീതിയിൽ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പദ്ധതിക്കായി ഈ മാസം തന്നെ മൃഗസംരക്ഷണ കമ്പനികളെ ക്ഷണിച്ചുകൊണ്ട് പുതിയ ടെൻഡറും പുറപ്പെടുവിക്കും. 2018ൽ ആരംഭിച്ച് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്ന പദ്ധതി പൊതുജനാരോഗ്യവും മൃഗക്ഷേമവും കണക്കിലെടുത്ത്, തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കുന്നതിനായി പുനരാരംഭിക്കുകയാണ് എന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Read More

കുടുംബ സൗഹൃദവേദിയുടെ 2025-2027 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ഇരുപത്തിയെട്ടു വർഷക്കാലമായി ബഹ്‌റൈനിലെ ജീവകാരുണ്യ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ സംഘടനയായ കുടുംബ സൗഹൃദവേദി 2025-2027 വർഷത്തിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം ബിഎംസി ഹാളിൽ വെച്ച് സംഘടിപ്പിച്ചു.മുഖ്യാതിഥി ഡോക്ടർ ബാബുരാമ ചന്ദ്രൻ,വിശിഷ്ടാതിഥി ബഹ്‌റൈൻ മീഡിയ സിറ്റി ചെയറാമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു.പ്രസിഡന്റ് മോനി ഒടിക്കണ്ടതിൽ അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം പറഞ്ഞു. സംഘടനയുടെ നാളിത് വരെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം രക്ഷാധികാരി അജിത്ത് […]
Read More

ബഹ്റൈൻ പ്രവാസിയുടെ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം ജൂലൈ 11ന്

കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ പുതിയ പുസ്തകം ബഹ്‌റൈൻ പ്രവാസി സുനിൽ തോമസ് റാന്നി എഴുതുന്ന ആദ്യ പുസ്തകം ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് ജൂലൈ 11ന് സംഘടിപ്പിക്കുന്നു.പുസ്തക പ്രകാശന ചടങ്ങിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാനും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് എം എൽ എ പുസ്തക പ്രകാശനം നിർവഹിക്കുന്നതും, വൈസ് ചെയർമാൻ പഴകുളം മധുവിൻ്റെ അധ്യക്ഷതയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം […]
Read More

ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച മഴക്കെടുതിയിൽ 78 മരണം, 37 പേരെ കാണാനില്ല

ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പേമാരി തുടരുന്നു. ഹിമാചലിൽ മാത്രം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാനില്ല. ഉത്തരാഖണ്ഡിൽ നാല് ജില്ലകളിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ കനക്കുകയാണ്. ഹരിയാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നലെ ചമ്പ, മാണ്ഡി ജില്ലകളിൽ മേഘവിസ്ഫോടനം ഉണ്ടായിരുന്നു. കനത്ത മഴയെ തുടർന്ന് ഇന്നും സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലും സമാനമാണ് സ്ഥിതി. തെഹ്രി, ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി […]
Read More

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു

ബഹ്റൈനിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ കൈ എഴുത്ത് പ്രതി തയ്യാറാക്കി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ സ്ഥാനം കരസ്ഥമാക്കിയ അറിയപ്പെടുന്ന കലിഗ്രാഫി കലാകാരൻ മുഹമ്മദ് ജസിം ഫൈസിയെ ബഹറൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയാണ് മുഹമ്മദ് ജസീം ഫൈസി. ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം പ്രസിഡണ്ട് സലാം മമ്പാട്ട്മൂല, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, മീഡിയ കൺവീനർ ഫസലുൽ […]
Read More

ഒരു പദവിക്ക്‌ രണ്ടു അവകാശികൾ, കേരളസർവകലാശാലയിൽ കസേരകളി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങളും കസേരകളിയും. ഇതോടെ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ ഘട്ടത്തിലെത്തി. രജിസ്ട്രാറുടെ ചുമതല പ്ലാനിംഗ് ഡയറക്ടർ ഡോ. മിനി കാപ്പന് വി.സി നൽകിയതോടെയാണ് പുതിയ പോർമുഖം തുറന്നത്. ഇതോടൊപ്പം തന്നെ ജോയിന്റ് രജിസ്ട്രാറുടെ സ്ഥാനവും നഷ്ടപ്പെട്ടു. പകരം ഹേമാ ആനന്ദന് പുതിയ ചുമലത നൽകി. രജിസ്ട്രാർ കെ. എസ്. അനിൽ കുമാർ ഓഫീസിൽ എത്തിയോടെയാണ് നാടകീയനീക്കമുണ്ടായത്. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സിസാ തോമസ് അനിൽകുമാറിൽ നിന്നും വിശദീകരണം തേടിയതിന് […]
Read More