Business & Strategy

ലോക പരിസ്ഥിതി ദിനo ആഘോഷിച്ചു

വിമൻ എക്രോസ് ബഹ്‌റൈനും ക്വാളിറ്റി എഡ്യൂക്കേഷൻ സ്‌കൂളും സംയുക്തമായീ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.പരിപാടിയോടനുബന്ധിച്ചു വിദ്യാർത്ഥികളും അധ്യാപകരും വിമൻ എക്രോസ്സ് പ്രതിനിധികളും ചേർന്ന് ക്വാളിറ്റി സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ മഹത്ത്വം പുതിയ തലമുറക്ക് കൈമാറുന്നതിനും പ്രകൃതിയുടെ സംരക്ഷണത്തിൽ അവരെ കൂടെ പങ്കാളികളാക്കുന്നതിനുമായി നടത്തിയ ഈ സംയുക്ത ശ്രമം വിദ്യാർത്ഥികൾ വളരെ സന്തോഷത്തോടെ നിർവഹിക്കുകയും“നാളെക്കായി ഇന്ന്‌ പ്രകൃതിയെ സംരക്ഷിക്കാം” എന്ന ശക്തമായ സന്ദേശം ഉത്തരവാദിത്വത്തോടെ ഉൾകൊള്ളുകയും ചെയ്തു. ഈ പ്രവർത്തനം വിജയകരമാക്കുന്നതിനായീ എല്ലാ പിന്തുണയും […]
Read More

ഐ.സി.എഫ്. ഈദ് ഇശൽ ശനിയാഴ്ച;വിപുലമായ ഒരുക്കങ്ങൾ

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫി ) ബഹ്റൈൻ ബലി പെരുന്നാളിനോടു ബന്ധിച്ച് ‘ഈദ് ഇശൽ ‘ സംഘടിപ്പിക്കുന്നു. മെയ് .7 ശനിയാഴച രാത്രി എട്ടിന് മനാമ കന്നടഭവൻ ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചിരി ക്കുന്നത്.സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയിൽ ബുർദ ആസ്വാദന വേദികളെ പ്രമുഖ വ്യക്തിത്വമായ ഹാഫിള് സ്വാദിഖലി ഫാളിലിയുടെ നേതൃത്വത്തിൽ ബുർദ പാരായണവും മദ്ഹ് ഗാന വിരുന്നും നടക്കും. ബഹ്റൈനിലെ പ്രമുഖ മാദിഹീങ്ങളും ഗായകരും പങ്കെടുക്കുന്ന പരിപാടി ശ്രവിക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം […]
Read More

പാൻ ബഹ്‌റൈൻ 19 -ആം വാർഷികവും അവാർഡ് ദാന ചടങ്ങും ജൂൺ 5 -ന്

ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) പത്തൊമ്പതാമത് വാർഷികവും അവാർഡ് ദാന ചടങ്ങും സമുചിതമായി സംഘടിപ്പിക്കുന്നു. ജൂൺമാസം അഞ്ചാം തീയതി വൈകിട്ട് 7 -മണിക്ക് ടുബ്ലിയിലുള്ള മർമ്മരിസ് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ പ്രമുഖ നയതന്ത്രജ്ഞനും വിവിധ രാജ്യങ്ങളിൽ അംബാസഡറുമായിരുന്ന ടി പി ശ്രീനിവാസൻ മുഖ്യ അതിഥിയായി പങ്കെടുക്കും. സുപ്രീം കോർട്ടിലെ അഡ്വക്കേറ്റ് റെക്കോർഡ് അഡ്വക്കേറ്റ് ദീപ ജോസഫ് വിശിഷ്ട അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ നാനാ തുറകളിലുള്ള […]
Read More

സെവൻ ആർട്സ് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025 വെള്ളിയാഴ്ച്ച

ബഹ്‌റൈനിലെ കലാ സാംസ്‌കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ഓറ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025 മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ജൂൺ ആറ് (ഒന്നാം പെരുന്നാൾ ദിവസം )വെള്ളിയാഴ്ച്ച ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ അവതരിപ്പിക്കും.ചലച്ചിത്ര പിന്നണി ഗായികയും മാപ്പിളപ്പാട്ടിന്റെ വാനമ്പാടിയുമായ രഹ്‌ന,കലാഭവൻ മണിയുടെ സ്വരസാദൃശ്യത്താൽ പ്രശസ്തനായ രഞ്ജു ചാലക്കുടി, പട്ടുറുമാൽ വിന്നറും സംഗീതസംവിധായകനുമായ അജയ് ഗോപാൽ,ഗായിക ശ്രീക്കുട്ടി തുടങ്ങിയവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോമഡി ഷോയും പ്രശസ്ത ഡാൻസ് ടീം ഒരുക്കുന്ന ഡാൻസ് […]
Read More

കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി ഓഫർ ചെയ്ത ഒരു ഡയാലിസിസ് മെഷീന്റെ ആദ്യ ഗഡു കൈമാറി

പാറക്കടവ് ഡയാലിസിസ് സെന്ററിലേക്ക് ബഹറൈൻ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി ഓഫർ ചെയ്ത ഒരു ഡയാലിസിസ് മെഷീന്റെ ആദ്യ ഗഡു അഹ്മദ് മുക്ക് ശാഖാ മുസ്‌ലിം ലീഗ് സമ്മേളന വേദിയിൽ വെച്ച് കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡണ്ട് ഷൗക്കത്ത് കോരങ്കണ്ടിയിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾക്ക് ചെക്ക് കൈമാറി. ചടങ്ങിൽ കെ എം ഷാജി സാഹിബ്, മുസ്ലിംലീഗിന്റെയും കെഎംസിസിയുടെയും സമുന്നതരായ നേതാക്കന്മാർ,ബഹ്‌റൈൻ കെഎംസിസി നാദാപുരം മണ്ഡലം ജോയിൻ് സെക്രട്ടറി ഫായിസ് പറമ്പത്ത്. സിദ്ദീക് കോരങ്കണ്ടി ,റാഫി […]
Read More

ജി.പി.ഐ.സി പരിസ്ഥിതി ഗവേഷണ പരിപാടിയിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒന്നാം സമ്മാനം

ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയും (ജിപിഐസി) ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയവും (എംഒഇ) സംയുക്തമായി സംഘടിപ്പിച്ച 20-ാമത് വാർഷിക പരിസ്ഥിതി ഗവേഷണ പരിപാടി 2024-25ൽ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐഎസ്ബി) വിദ്യാർത്ഥികൾക്ക് ഒന്നാം സമ്മാനം ലഭിച്ചു. ഇന്ത്യൻ സ്‌കൂൾ ക്ലാസ് 12 സയൻസ് വിദ്യാർത്ഥികളായ ആദ്യ ശ്രിജയ്, ഷെർലിൻ സബ്രിയൽ എന്നിവരടങ്ങുന്ന ടീമാണ് വിജയിച്ചത്. സ്‌കൂൾ ടീമിനെ രസതന്ത്ര വിഭാഗം മേധാവി രാജശ്രീ കർണവർ നയിച്ചു. ‘പോളിമർ ചിറ്റോസാൻ തയ്യാറാക്കലും കടലിൽ നിന്ന് എണ്ണ ചോർച്ച നീക്കം ചെയ്യുന്നതിനുള്ള […]
Read More

ഇന്ത്യൻ സ്‌കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു

ഇന്ത്യൻ സ്‌കൂളിൽ 2025-2026 അധ്യയന വർഷത്തേക്കുള്ള പ്രിഫെക്റ്റ് കൗൺസിലിന്റെ ഔദ്യോഗികമായ സ്ഥാനാരോഹണം സംഘടിപ്പിച്ചു. ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദീപം തെളിയിച്ചു. തദവസരത്തിൽ അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ, കോർഡിനേറ്റർമാർ, […]
Read More

കായംകുളം പ്രവാസി കൂട്ടായ്മ സൗഹൃദ സംഗമം ശ്രദ്ധേയമായി

ബഹ്‌റൈനിലെ കായംകുളം നിവാസികളുടെ കൂട്ടായ്മയായ കായംകുളം പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച “കെ.പി.കെ.ബി സൗഹൃദ സംഗമം 2025″ സൽമാനിയയിലെ കലവറ പാർട്ടി ഹാളിൽ സംഘടിപ്പിച്ചു. അവിസ്മരണീയമായ ഒരു കൂടിചേരലിന് ‘കെ.പി.കെ.ബി സൗഹൃദ സംഗമം 2025” സാക്ഷ്യം വഹിച്ചു. അക്കാദമിക് അംഗീകാരം, സാംസ്കാരിക ആഘോഷം, കലാകരൻമാർക്കുള്ള ആദരം എന്നിവ വിജയകരമായി നിർവഹിച്ചു.പ്രസിഡന്റ് അനിൽ ഐസക്കിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗത പ്രസംഗം നടത്തി. ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, ബഹ്റൈൻ […]
Read More

ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് ബഹ്റൈനിൽ ഊഷ്മള സ്വീകരണം നൽകി

ഗുരുദേവ സോഷ്യൽ സൊസൈറ്റി സംഘടിപ്പിക്കുന്ന സമന്വയം 2025ന്റെ മുഖ്യ അതിഥി ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസിന് സൊസൈറ്റി ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരണം നൽകി. നാളെ (വ്യാഴാഴ്ച) വൈകിട്ട് 6 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന സമന്വയം 2025 ന്റെ പ്രവേശനം തീർത്തും സൗജന്യമാണെന്നും എല്ലാവരെയും ഇന്ത്യൻ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും ഭാരവാഹികൾ അറിയിച്ചു.
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 കണ്ടന്റ് ക്രീയേറ്റർ കോണ്ടെസ്റ്റ് സംഘടിപ്പിക്കുന്നു

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ന്റെ ഭാഗമായി കണ്ടന്റ് ക്രീയേറ്റർ കോണ്ടെസ്റ്റ് സംഘടിപ്പിക്കുന്നു.യൂത്ത് ഫെസ്റ്റ് പ്രചാരണ ഭാഗമായി നിരവധി പരിപാടികൾ ആണ് പബ്ലിസിറ്റി കമ്മിറ്റി നേതൃത്വത്തിൽ നടന്നു വരുന്നത്, വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം, പബ്ലിസിറ്റി കൺവീനർ മുഹമ്മദ്‌ ജസീൽ എന്നിവർ അറിയിച്ചു. നിധീഷ് ചന്ദ്രൻ ‘ 66988833, ജസീൽ ‘ […]
Read More