Business & Strategy

ബഹ്‌റൈൻ എ.കെ.സി സി യുടെ ഈദ് പ്രോഗ്രാമിന് കലാഭവൻ ജോഷി ബഹ്‌റൈനിൽ എത്തി

എ കെ സി സി യുടെ ഈദ് പ്രോഗ്രാമായ സമ്മർ ഇൻ ബഹ്‌റൈൻ കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രഥമ ഇന്നസെന്റ് അവാർഡ് ജേതാവും പ്രശസ്ത സിനിമാതാരവുമായ കലാഭവൻ ജോഷി ബഹ്‌റൈനിൽ എത്തി. എകെസിസിയുടെ ഭാരവാഹികൾ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് എ കെ സി സി യുടെ സമ്മർ ഇൻ ബഹ്‌റൈൻ എന്ന പരിപാടി. എകെസിസി യുമായി സഹകരിക്കാൻ താല്പര്യമുള്ള എല്ലാവരെയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.എകെസിസി കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കൺവീനർ […]
Read More

സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റി;ഈദ് സംഗമവും പ്രാർത്ഥന സദസ്സും

സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈദ് സംഗമവും പ്രാർത്ഥന സദസ്സും പെരുന്നാൾ നിസ്കാര ശേഷം ജിദാലി ദാറുൽ ഖുർആൻ മദ്രസയിൽ വെച്ച് നടത്തപ്പെടുന്നു
Read More

നോൺ-റസിഡന്റ് തമിഴ് ഇന്ത്യൻ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച കലൈഞ്ചർ ഡോ. കരുണാനിധിയുടെ സ്മരണയ്ക്കായി, നോൺ-റസിഡന്റ് തമിഴ് ഇന്ത്യൻ അസോസിയേഷൻ ബുസൈതീനിലെ കിംഗ് ഹമദ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജൂൺ 3-ന്, കരുണാനിധിയുടെ 102-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ക്യാമ്പിൽ 74 പേർ രക്തം ദാനം ചെയ്തു.പരിപാടിയിൽ ബഹ്‌റൈനിലെ NRTIA പ്രസിഡന്റ് മുഹമ്മദ് ഹുസൈൻ മാലിം, ബഹ്‌റൈനിലെ NRTIA അസിസ്റ്റന്റ് പ്രസിഡന്റ് കരുണാനിധി, പരിപാടിയുടെ കോർഡിനേറ്റർമാരും സംഘാടകരുമായ മന്നായ് മുബാറക്, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.
Read More

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഒരുക്കുന്നു

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഒരുക്കുന്നു.ജൂൺ 13 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതലാണ് “ഒരു വട്ടം കൂടി ” എന്ന ഒത്തുചേരൽ ഒരുക്കിയിട്ടുള്ളത്.സമാജം മലയാളം പാഠശാലയിൽ വിവിധ കാലങ്ങളിൽ വിദ്യാർത്ഥികളായിരുന്നവർക്ക് ഒത്തുചേരുന്നതിനും ഓർമ്മകൾ പങ്കിടുന്നതിനുമായി ഒരുക്കുന്ന ഈ സംഗമത്തിൽ സമാജം അംഗങ്ങളോ അംഗങ്ങളുടെ കുടുംബാംഗങ്ങളോ, പരിചിതരോ ആയ ഇപ്പോൾ ബഹ്റൈനിൽ ഉള്ള, മലയാളം പാഠശാലയിലെ പൂർവ്വ വിദ്യാർഥികളായവർ സംഗമത്തിൽ പങ്കെടുക്കുന്നതിനായി https://bksbahrain.com/2025/mp/oruvattamkoodi/register.html എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാൻ […]
Read More

സെവൻ ആർട്സ് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025 വെള്ളിയാഴ്ച്ച

ബഹ്‌റൈനിലെ കലാ സാംസ്‌കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ഓറ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025 മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ജൂൺ ആറ് (ഒന്നാം പെരുന്നാൾ ദിവസം )വെള്ളിയാഴ്ച്ച ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ അവതരിപ്പിക്കും.ചലച്ചിത്ര പിന്നണി ഗായികയും മാപ്പിളപ്പാട്ടിന്റെ വാനമ്പാടിയുമായ രഹ്‌ന,കലാഭവൻ മണിയുടെ സ്വരസാദൃശ്യത്താൽ പ്രശസ്തനായ രഞ്ജു ചാലക്കുടി, പട്ടുറുമാൽ വിന്നറും സംഗീതസംവിധായകനുമായ അജയ് ഗോപാൽ,ഗായിക ശ്രീക്കുട്ടി തുടങ്ങിയവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോമഡി ഷോയും പ്രശസ്ത ഡാൻസ് ടീം ഒരുക്കുന്ന ഡാൻസ് […]
Read More

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹ്റൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു

മലപ്പുറം ജില്ലയിൽ നിന്ന് ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന മുതിർന്ന പ്രവാസികളെ ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ആദരിക്കുന്നു. ബഹ്റൈനിൽ 40 വർഷമോ അതിലധികമോ കാലമായി പ്രവാസ ജീവിതം നയിക്കുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ളവരെയാണ് മലപ്പുറം ജില്ലക്കാരുടെ ബഹ്റൈനിലെ ജനകീയ കൂട്ടായ്മയായ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിക്കുന്നത് എന്ന് രക്ഷാധികാരി ബഷീർ അമ്പലായി, പ്രസിഡൻറ് സലാം മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചാല, ട്രഷറർ അലി അഷറഫ് തുടങ്ങിയവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
Read More

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സോഷ്യൽ ഗ്രൂപ്പ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

എല്ലാ വർഷവും ജൂൺ 5- ന് ആഗോളതലത്തിൽ ആചരിക്കുന്ന ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധവും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി, ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സോഷ്യൽ ഗ്രൂപ്പ് ,സിറോ സ്പോർട്സ് അക്കാദമിയുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ഗുദൈബിയയിലെ ആൻഡലസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് അംഗങ്ങൾക്കും, സിറോ സ്പോർട്സ് അക്കാദമി വിദ്യാർത്ഥികൾക്കും, അഭ്യുദയകാംക്ഷികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.ഇതിനോടനുബന്ധിച്ച് നിരവധി നിർധന കുടുംബങ്ങൾക്ക് ഈദ് ഭക്ഷണ കിറ്റുകളും വിതരണം നടത്തി, ജ്യൂസ്, വെള്ളം, മധുരപലഹാരങ്ങൾ എന്നിവ […]
Read More

ലോക പരിസ്ഥിതി ദിനo ആഘോഷിച്ചു

വിമൻ എക്രോസ് ബഹ്‌റൈനും ക്വാളിറ്റി എഡ്യൂക്കേഷൻ സ്‌കൂളും സംയുക്തമായീ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.പരിപാടിയോടനുബന്ധിച്ചു വിദ്യാർത്ഥികളും അധ്യാപകരും വിമൻ എക്രോസ്സ് പ്രതിനിധികളും ചേർന്ന് ക്വാളിറ്റി സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ മഹത്ത്വം പുതിയ തലമുറക്ക് കൈമാറുന്നതിനും പ്രകൃതിയുടെ സംരക്ഷണത്തിൽ അവരെ കൂടെ പങ്കാളികളാക്കുന്നതിനുമായി നടത്തിയ ഈ സംയുക്ത ശ്രമം വിദ്യാർത്ഥികൾ വളരെ സന്തോഷത്തോടെ നിർവഹിക്കുകയും“നാളെക്കായി ഇന്ന്‌ പ്രകൃതിയെ സംരക്ഷിക്കാം” എന്ന ശക്തമായ സന്ദേശം ഉത്തരവാദിത്വത്തോടെ ഉൾകൊള്ളുകയും ചെയ്തു. ഈ പ്രവർത്തനം വിജയകരമാക്കുന്നതിനായീ എല്ലാ പിന്തുണയും […]
Read More

ഐ.സി.എഫ്. ഈദ് ഇശൽ ശനിയാഴ്ച;വിപുലമായ ഒരുക്കങ്ങൾ

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫി ) ബഹ്റൈൻ ബലി പെരുന്നാളിനോടു ബന്ധിച്ച് ‘ഈദ് ഇശൽ ‘ സംഘടിപ്പിക്കുന്നു. മെയ് .7 ശനിയാഴച രാത്രി എട്ടിന് മനാമ കന്നടഭവൻ ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചിരി ക്കുന്നത്.സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയിൽ ബുർദ ആസ്വാദന വേദികളെ പ്രമുഖ വ്യക്തിത്വമായ ഹാഫിള് സ്വാദിഖലി ഫാളിലിയുടെ നേതൃത്വത്തിൽ ബുർദ പാരായണവും മദ്ഹ് ഗാന വിരുന്നും നടക്കും. ബഹ്റൈനിലെ പ്രമുഖ മാദിഹീങ്ങളും ഗായകരും പങ്കെടുക്കുന്ന പരിപാടി ശ്രവിക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം […]
Read More

പാൻ ബഹ്‌റൈൻ 19 -ആം വാർഷികവും അവാർഡ് ദാന ചടങ്ങും ജൂൺ 5 -ന്

ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) പത്തൊമ്പതാമത് വാർഷികവും അവാർഡ് ദാന ചടങ്ങും സമുചിതമായി സംഘടിപ്പിക്കുന്നു. ജൂൺമാസം അഞ്ചാം തീയതി വൈകിട്ട് 7 -മണിക്ക് ടുബ്ലിയിലുള്ള മർമ്മരിസ് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ പ്രമുഖ നയതന്ത്രജ്ഞനും വിവിധ രാജ്യങ്ങളിൽ അംബാസഡറുമായിരുന്ന ടി പി ശ്രീനിവാസൻ മുഖ്യ അതിഥിയായി പങ്കെടുക്കും. സുപ്രീം കോർട്ടിലെ അഡ്വക്കേറ്റ് റെക്കോർഡ് അഡ്വക്കേറ്റ് ദീപ ജോസഫ് വിശിഷ്ട അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ നാനാ തുറകളിലുള്ള […]
Read More