Business & Strategy

ചരിത്രകാരൻ എം ജി എസ്സിന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു

ചരിത്രകാരൻ എം ജി എസ് നാരായണന്റെ വിയോഗത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. 1932 ൽ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ജനിച്ച, കാലിക്കറ്റ് സർവകലാശാലയിലെ ചരിത്ര വിഭാഗം തലവനായും ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്‌റ്റോറിക് കൗൺസിലിന്റെ തലവനായും,വിവിധ മേഖലകളിൽ സ്വന്തമായ അടയാളങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ചരിത്രത്തിലുള്ള ആഴത്തിലുള്ള അറിവും, അനുഭവങ്ങളും അധ്യാപനത്തിലുള്ള കഴിവും ചരിത്രയഥാർത്തിത്യങ്ങളെ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യാനും ചരിത്ര പഠനങ്ങളെ ജനകീയ വത്കരിക്കാനും സാധിച്ചു.ഇരുനൂറി ലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ […]
Read More

ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബ് മെയ് ക്വീൻ 2025 സംഘടിപ്പിക്കുന്നു

ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബ് മെയ് ക്വീൻ 2025 സംഘടിപ്പിക്കുന്നു. മെയ് 23 ന് വൈകീട്ട് 6 മണിക്ക് ക്ലബ്ബ് അങ്കണത്തിൽ നടക്കുന്ന ‘ മെയ് ക്വീൻ 2025’ പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുമെന്ന് ഇന്ത്യൻ ക്ലബ് പ്രസിഡൻറ് ക്യാഷ്യസ് പെരേര വാർത്താ സമ്മേളനത്തിലറിയിച്ചു .ഇന്ത്യൻ ക്ലബ്ബ് വർഷംതോറും സംഘടിപ്പിക്കുന്ന പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമാണ് മെയ് ക്വീൻ. ബഹ്റൈനിൽ താമസിക്കുന്ന, 17 മുതൽ 27 വയസ്സു വരെ പ്രായമുള്ള വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാമെന്നും ഭാരവാഹികൾ പറഞ്ഞു. മൂൻവർഷങ്ങളിൽ […]
Read More

പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം പ്രൊഫഷണല്‍സ് മീറ്റ് സംഘടിപ്പിക്കുന്നു

പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം രണ്ടായിരത്തി ഇരുപത്തഞ്ചു മേയ് രണ്ടു വെള്ളിയാഴ്ച 6 മണിയ്ക്ക് ടൂബ്ലി മര്മാരിസ് ലക്ഷ്വറി ഹാളില്‍ പ്രൊഫഷണല്‍സ് മീറ്റും അത്താഴ വിരുന്നും സംഘടിപ്പിക്കുന്നു . പ്രഗത്ഭ പാർലമെന്റേറിയൻ ആയ ജോണ്‍ ബ്രിട്ടാസ് എം.പി യാണ് മുഖ്യാഥിതിയായി പങ്കെടുക്കുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു .മുൻ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ റ്റീ. എം . തോമസ് ഐസക്ക് 2O22 ജൂലൈ ഒന്നിന് PPF ബഹ്റൈൻ ചാപ്റ്റർ ഉൽഘാടനം ചെയ്തത്.സമ്പന്നവും വികസിതവുമായ രാജ്യങ്ങളിൽ ജീവിച്ച് തങ്ങൾ […]
Read More

കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ അനുശോചിച്ചു

കെ. എസ്. സി. എ. ആസ്ഥാനത്ത് വെള്ളിയാഴ്ച നടന്ന യോഗത്തിൽ, ജമ്മു പഹൽഗാമിൽ നിരപരാധികളായ വിനോദ സഞ്ചരികൾക്ക് നേരെ നടന്ന ഹൃദയഭേദകമായ ഭീകരക്രമണത്തിൽ കെ. എസ്. സി. എ. അനുശോചനം രേഖപ്പെടുത്തി.പ്രസിഡന്റ്‌, രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇത്തരം ഭീകരപ്രവർത്തനങ്ങളെ കെ. എസ്. സി. എ. ശക്തമായി അപലപിക്കുന്നതായി അറിയിച്ചു. മൗനം പൂണ്ടിരിക്കേണ്ട സമയമല്ലിതെന്നും എല്ലാവരും ഒറ്റകെട്ടായിനിന്ന്‌ ഭാരതത്തിന് പിന്തുയേകണമെന്ന് അഭ്യർഥിച്ചു. ഒരിക്കലും കണ്ടിട്ടില്ലാത്ത പുതിയ തലങ്ങളിലേക്ക് വളർന്ന ഭീകരതക്ക് തടയിടാൻ ഓരോ ഭാരതീയനും പ്രതിജ്ഞാബദ്ധരാണെന്ന് […]
Read More

ഹോം നേഴ്‌സിന്റെ കൊടുംക്രൂരത; അടൂരില്‍ അല്‍ഷിമേഴ്‌സ് രോഗിയെ നഗ്നനാക്കി വലിച്ചിഴച്ച് മര്‍ദ്ദിച്ചു

അല്‍ഷിമേഴ്‌സ് രോഗിയെ ക്രൂരമായി ഉപദ്രവിച്ച് ഹോം നഴ്‌സ്. അടൂര്‍ സ്വദേശിയും വിമുക്തഭടനുമായ തട്ടയില്‍ വീട്ടില്‍ ശശിധര പിള്ളയാണ് ക്രൂരകൃത്യത്തിന് ഇരയായത്. മര്‍ദ്ദനമേറ്റ ശശിധരന്‍പിള്ള ഗുരുതരാവസ്ഥയില്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിഎസ്എഫില്‍ നിന്ന് വി.ആര്‍.എസ്. എടുത്ത തട്ട പറപ്പെട്ടി സ്വദേശി ശശിധരന്‍പിള്ള അള്‍ഷിമേഴ്‌സ് രോഗ ബാധിതനാണ്. ഹോം നേഴ്‌സ് വിഷ്ണുവിനെതിരെ കൊടുമണ്‍ പോലീസില്‍ കുടുംബം പരാതി നല്‍കി. ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.59 വസയുകാരന്‍ ശശിധരന്‍പിള്ള സമാനതകളില്ലാത്ത ക്രൂരതയാണ് ഹോം നേഴ്‌സ് വിഷ്ണുവില്‍ നിന്ന് നേരിട്ടത്. നഗ്‌നനാക്കി മര്‍ദ്ദിച്ച […]
Read More

പഹൽഗാം ആക്രമണത്തിൽ സിപിഐഎം പ്രചരണ ക്യാമ്പയിൻ സംഘടിപ്പിക്കും: എം.വി.ഗോവിന്ദൻ

വർഗീയതക്കും ഭീകര വാദത്തിനും മതമില്ല.പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ ഭീകരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്തവർ കശ്മീരിലെ ജനങ്ങളുടെയും രാജ്യത്തിൻ്റെയും ശത്രുക്കൾ. ദൂരിപക്ഷ വർഗീയത പോലെതന്നെ ന്യൂനപക്ഷ വർഗീയതയും ജനതാൽപര്യത്തിന് എതിരാണ്.കശ്മീരിൽ കേന്ദ്രത്തിൻ്റെ തെറ്റായ ഇടപെടൽ ഉണ്ടായപ്പോഴെല്ലാം പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. ആക്രമണത്തിൽ മരിച്ച രാമചന്ദ്രൻെറ മകൾക്ക് എതിരായ സൈബർ ആക്രമണം മതനിരപേക്ഷ സമൂഹത്തിന് അപമാനമാണ്.ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ എതെങ്കിലും മത വിഭാഗത്തെ തെറ്റായി ചിത്രീകരിക്കരുത്. പഹൽഗാം ആക്രമണത്തിൽ സിപിഐഎം […]
Read More

കനത്ത മഴയിൽ മണ്ണിടിച്ചിലും ,പാറവീഴ്ചയും; അരുണാചലില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി

കനത്ത മഴ തുടരുന്ന അരുണാചല്‍ പ്രദേശില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി. മഴയ്‌ക്കൊപ്പമുള്ള മണ്ണിടിച്ചിലിലും പാറവീഴ്ചയിലുമാണ് മലയാളികള്‍ കുടുങ്ങിയിരിക്കുന്നത്. പ്രദേശത്ത് വൈദ്യുതിയോ ഇന്റര്‍നെറ്റോ ഇല്ലാത്തതിനാല്‍ പുറത്തുള്ളവരുമായി ബന്ധപ്പെടാനും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കുടുങ്ങിയ സഞ്ചാരികള്‍ പറഞ്ഞു. കോഴിക്കോട് നിന്നുള്ള സംഘമാണ് ഹൈയുലിയാങ്ങില്‍ കുടുങ്ങിയത്.പ്രദേശത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണെന്നാണ് കുടുങ്ങിയ സഞ്ചാരികള്‍ പറയുന്നത്. പുറംലോകവുമായി ബന്ധപ്പെടാന്‍ ആകുന്നില്ലെന്ന് മലയാളി സഞ്ചാരികള്‍ പറയുന്നു. 7 പേരുടെ സംഘം വല്ലോങ്ങിലും കുടുങ്ങിയതായി സംശയമുണ്ട്.തങ്ങള്‍ക്ക് തിരികെ പോകാനുള്ള വഴിയെല്ലാം കനത്ത മഴയില്‍ […]
Read More

ബഹ്റൈനിൽ മെയ് ദിന അവധി പ്രഖ്യാപിച്ചു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മെയ് ദിന അവധി സർക്കുലർ പുറത്തിറക്കി.സർക്കുലർ പ്രകാരം മന്ത്രാലയങ്ങളും മറ്റ് എല്ലാ പൊതു സ്ഥാപനങ്ങളും തൊഴിലാളി ദിനത്തോടനുബന്ധിച്ച് 2025 മെയ് 1 വ്യാഴാഴ്ച അവധിയായിരിക്കും.
Read More

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുലും സോണിയയും; ഉടന്‍ ഹാജരാകേണ്ട

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കും താത്കാലിക ആശ്വാസം. കേസില്‍ ഇരുവരും ഉടന്‍ ഹാജരാകേണ്ട. ഇരുവര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി വിസമ്മതിച്ചു. കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കി. കേസ് മേയ് രണ്ടിന് വീണ്ടും പരിഗണിക്കും
Read More

പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണം;സംസ്ഥാനങ്ങളോട് അടിയന്തര നിർദേശം നൽകി അമിത് ഷാ

സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി ആഭ്യന്തരമന്ത്രാലയം. പാക് പൗരന്മാരെ സംസ്ഥാനത്തും തിരിച്ചയക്കാൻ അടിയന്തര നിർദേശം നൽകി അമിത് ഷാ. പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനികൾ ഇന്ത്യ വിടണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തിന് പിന്നാലെ പാക് പൗരന്മാർ പാലായനം ചെയ്യാൻ ആരംഭിച്ചു. പഞ്ചാബിൽ താമസിക്കുന്ന പാകിസ്താനികൾ അമൃത്സറിലെ വാ​ഗ- അട്ടാരി അതിർത്തിയിലേക്ക് എത്തിത്തുടങ്ങി.ഇരു രാജ്യങ്ങൾക്കുമിടയിലെ ഏക വ്യാപാര പാതയായിരുന്നു വാഗാ അതിർത്തി. ഇത് അടച്ചിട്ടിരിക്കുകയാണ്.ഉത്തർപ്രദേശിലെ വിവിധ ന​ഗരങ്ങളിൽ താമസിക്കുന്ന പാകിസ്താനികളെ തിരികെ അയയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. […]
Read More