പാലക്കാട് രമേശ് പിഷാരടി, ചിറയിൻകീഴ് രമ്യ ഹരിദാസ്; കോൺഗ്രസ് ആദ്യഘട്ട പട്ടിക പുറത്ത്
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു 55 സ്ഥാനാർഥികളുമായി കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. കോൺഗ്രസിൽ നിന്നു പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിനിധീകരിക്കുന്ന പാലക്കാട്, കെ. ബാബു ഒഴിഞ്ഞ തൃപ്പൂണിത്തുറ മണ്ഡലങ്ങളിലൊഴികെ സിറ്റിങ് എംഎൽഎമാരെല്ലാം മത്സരത്തിനുണ്ട്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്‌ണന്റെ പേര് തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു. കെ.മുരളീധരൻ (വട്ടിയൂർക്കാവ്), വി.ടി.ബൽറാം (തൃത്താല), ടി.എൻ.പ്രതാപൻ (മണലൂർ), വി.പി. സജീന്ദ്രൻ (കുന്നത്തുനാട്), ബിന്ദു കൃഷ്ണ (കൊല്ലം), കെ.പ്രവീൺ കുമാർ […]









