ബഹ്‌റൈൻ പ്രതിഭ വോളിഫെസ്റ്റ് സീസൺ 4 – ബഹ്‌റൈൻ കെ എം സി സി ജേതാക്കൾ
ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വോളി ബോൾ മത്സരത്തിന്റെ നാലാം സീസൺ ജൂൺ 12, 13 തീയതികളിൽ സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. വോളിഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു. വോളിഫെസ്റ്റ് ജനറൽ കൺവീനർ സുലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല പ്രസിഡണ്ട് സജീവൻ മാക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വോളി ഫെസ്റ്റ് ചെയർ പേഴ്സൺ എ വി അശോകൻ, പ്രതിഭ സെക്രട്ടറി […]









