Business & Strategy

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ.
Read More

എൻ രാമചന്ദ്രന് വിട നൽകി നാട്; അന്ത്യാഞ്ജലിയർപ്പിച്ച് ഗവർണറും മന്ത്രിമാരും, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന് വിട നൽകി നാട്. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ ഗവർണറും മന്ത്രിമാരും അടക്കം ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിച്ചത്. പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇടപ്പള്ളി ശ്മശാനത്തിലായിരുന്നു സംസ്കാരം.കേരള ഗവർണർ രാജേന്ദ്ര അർലേക്കർ , ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള എന്നിവർ ഒരുമിച്ചെത്തി ആദരാഞ്ജലി അർപ്പിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും അന്തിമോപചാരം അർപ്പിക്കാനെത്തി. രാജ്യം ഒറ്റക്കെട്ടായി ഭീകരതയ്ക്കെതിരെ നിലകൊള്ളേണ്ട സമയം എന്ന് മന്ത്രി പി […]
Read More

ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ലഷ്കർ കമാൻഡർ അൽതാഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ ഏറ്റമുട്ടലിലൂടെ വധിച്ച് സുരക്ഷാ സേന. അൽതാഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ഇതിനിടെ പഹൽഗാം ഭീകരാക്രമണ ആസൂത്രണത്തിൽ ഹമാസും ഉണ്ടെന്ന് വിവരവും പുറത്തുവരുന്നു. ആക്രമണത്തിന് മുൻപ് ഹമാസ് പാക്അധിനിവേശ കശ്മീരിൽ രണ്ട് മാസം മുൻപ് യോഗം ചേർന്നതായാണ് സൂചന. പഹൽഗാം കൂട്ടക്കൊലയ്ക്ക് പിന്നാലെ പാകിസ്താനെതിരെ കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ് ഇന്ത്യ. പാകിസ്താനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കും.അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്താനിൽ നിന്നുള്ള ഭീകരർ […]
Read More

23 വർഷം മുൻപ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്‍കിയ മാനനഷ്ടക്കേസ്; മേധാ പട്കര്‍ അറസ്റ്റില്‍

ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്‍കിയ മാനനഷ്ടക്കേസിൽ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സാകേത് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഉച്ചയോടെ മേധാ പട്കറെ സാകേത് കോടതിയില്‍ ഹാജരാക്കും. 23 കൊല്ലം പഴക്കമുളള കേസാണിത്.കേസില്‍ ഏപ്രില്‍ 23-ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മേധാ പട്കര്‍ ഹാജരായില്ല. വിഡിയോ കോളിലൂടെയാണ് വാദം കേള്‍ക്കലിന് ഹാജരായത്. എന്നാല്‍ നേരിട്ട് കോടതിയില്‍ വരാതിരുന്നതും ശിക്ഷാനിയമങ്ങള്‍ പാലിക്കാതിരുന്നതുമായ നടപടി മനഃപൂർവം കോടതി നടപടികളില്‍ നിന്നുളള ഒഴിഞ്ഞുമാറ്റമായി തോന്നിയെന്ന് കോടതി വിമര്‍ശിച്ചു.2000-ല്‍ സക്‌സേന […]
Read More

പാലക്കാട് ആളിയാർ ഡാമിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

വിനോദയാത്രക്ക് എത്തിയ 3 വിദ്യാർത്ഥികൾ പാലക്കാട് ആളിയാർ ഡാമിൽ മുങ്ങി മരിച്ച. ഡാമിൽ കുളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. മരിച്ചത് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ. സംഘം എത്തിയത് വിനോദയാത്രക്ക്.ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാർത്ഥികളായ ധരുൺ, രേവന്ത് ആന്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ സംഘം കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.
Read More

എൻ.ആർ.ഐ കൗൺസിൽ അനുശോചനവും ആദരാജ്ഞലിയും അർപ്പിച്ചു.

പഹൽഗാമിൽ ഭീകരാക്രമണത്തെ തുടർന്നു വീര മൃത്യു വരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശിയും മുൻ പ്രവാസിയും എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റി കൺ വീനറുമായ എൻ. രാമചന്ദ്രന്റെ ആത്മാവിനു നിത്യ ശാന്തി നേർന്നുക്കൊണ്ട് കൗൺസിൽ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അനുശോചനം അറിയിച്ചു. യു എ ഇ യിൽ സംഘടനാ പ്രവർത്തനങ്ങൾക്കായി ദുബായിൽ എത്തിയ അഹമ്മദിന്റെ നിർദ്ദേശപ്രകാരം എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഇമേജ് നജീബ്, സി. ഹരിദാസ്, എ. […]
Read More

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ നിറവിൽ;ശില്പകലാശാലയിൽ കരവിരുത് തെളിയിച്ച് വിദ്യാർത്ഥികൾ

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശില്പകലാ ശാലയിൽ വിദ്യാർഥികൾ അവരുടെ വിസ്മയകരമായ കരവിരുത് തെളിയിച്ചു. യുവ ഭാവനകളെ പരിപോഷിപ്പിക്കുകയും വളർന്നുവരുന്ന പ്രതിഭകളെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ശിൽപശാല ഏവർക്കും ഒരു നവ്യാനുഭവമായി. ഇന്ത്യൻ സ്‌കൂൾ ഇസാ ടൗൺ കാമ്പസിൽ ഇന്നലെ (വ്യാഴം) നടന്ന ശില്പശാല നയിച്ചത് പ്രശസ്ത ശില്പി മൊഹ്‌സെൻ അൽതൈത്തൂൺ ആയിരുന്നു. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സർഗ്ഗാത്മക സെഷനിൽ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 8 മുതൽ 12 വരെ ക്ലാസുകളിലെ നൂറിലേറെ വിദ്യാർത്ഥികൾ […]
Read More

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് കൂട്ടായ്മ പഹൽഗാമിൽ മരണപ്പെട്ടവർക്ക്; അന്തിമോചാരം അർപ്പിച്ചു

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് കൂട്ടായ്മ പഹൽഗാമിൽ മരണപ്പെട്ടവർക്ക് മൗനപ്രാർത്ഥനയോടെ മെഴുകുതിരി ജ്വാലയിൽ അന്തിമോചാരം അർപ്പിച്ചു.കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രിയപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ച് തീവ്രവാദത്തിനെതിരെ പ്രതിജ്ഞ ചൊല്ലിയും ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മാതൃകയായി.മനാമ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബഹ്റൈനിലെ വിവിധയിടങ്ങളിലെ മലപ്പുറം ജില്ലാ പ്രവാസി അംഗങ്ങൾ പങ്ക് ചേർന്നു.
Read More

പഹൽ​ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, പ്രതിപ​ക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പി പ്രസാദ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ ,ഹൈബി ഈഡൻ എംപി, അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ് എന്നിവരുൾപ്പെടെയുള്ളവർ  വിമാനത്താവളത്തിലെത്തിയിരുന്നു.നെടുമ്പാശേരിയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം റിനൈ മെഡിസിറ്റിയിലെ മോർച്ചറിയിലേക്ക് മാറ്റും. മറ്റന്നാള്‍ രാവിലെ ഏഴ് മണി മുതല്‍ 9 മണി വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം. തുടര്‍ന്ന് 9.30ന് […]
Read More

ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.

കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള 2025 -2026 അധ്യയനവർഷത്തെ അഡ്മിഷൻ ആരംഭിച്ചു. ആദ്യവർഷത്തെ ക്ളാസായ മുല്ലയിലേക്ക് മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന, 2025 ജനുവരി 1 ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് പാഠശാലയിൽ ചേരാവുന്നതാണ്.എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ 9 മണി വരെ പ്രതിഭയുടെ മനാമ, റിഫ സെൻററുകളിലാണ് ക്‌ളാസുകൾ നടക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇതോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://docs.google.com/forms/d/e/1FAIpQLSfglzvXF-dpKynOSrLStI7KQ2YfAy3B7hGkUnx_RbM22KEgwQ/viewform?usp=header […]
Read More